• Logo

Allied Publications

Europe
യുക്മ നോര്‍ത്ത് റീജിയണല്‍ കലാമേള കിരീടം വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്
Share
ലണ്ടന്‍: യുക്മ നോര്‍ത്ത് റീജിയണല്‍ കലാമേളയുടെ പ്രൌഡഗംഭീരമായ ചടങ്ങ് യുക്മയുടെ റീജിയണല്‍ പ്രസിഡന്റ് ദിലീപ് മാത്യുവിന്റെ അധ്യക്ഷതയില്‍ നാഷണല്‍ പ്രസിഡന്റ് കെ.പി വിജി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിനിക് കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹസന്‍ കാസി മുഖ്യ പ്രഭാഷണം നടത്തി. യുക്മയുടെ നാഷണല്‍ വൈസ് പ്രസിഡന്റ് ഷാജി തോമസ് നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയി, നാഷണല്‍ ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു, നാഷണല്‍ പിആര്‍ഒ ബാല സജീവ് കുമാര്‍, നാഷണല്‍ എസിക്യുട്ടിവ് മെംബര്‍മാരായ അലക്സ് വര്‍ഗീസ്, യുക്മയുടെ പ്രഥമ പ്രസിഡഡ് വര്‍ഗീസ് ജോണ് ആതിഥേയ അസോസിയേഷന്‍ പ്രസിഡന്റ് ഷിജോ വര്‍ഗീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു. തുടര്‍ന്ന് എല്ലാ അസോസിയേഷന്‍ പ്രസിഡന്റുമാരും ചേര്‍ന്ന് തിരി തെളിച്ചതോടെ കലാമേളയുടെ മത്സരങ്ങള്‍ക്ക് തുടക്കമായി. റീജിയണല്‍ സെക്രട്ടറി അഡ്വ. സിജു ജോസഫ് സ്വാഗതവും ആര്‍ട്സ് കോഓഡിനേറ്റര്‍ ജോയി അഗസ്തി നന്ദിയും പറഞ്ഞു.

രാവിലെ 10 ന് യുക്മ നടത്തിയ റീജിയണല്‍ ചിത്ര രചനാ രചനാ മല്‍സരത്തിന് ശേഷമാണ് കലാമേള ചടങ്ങുകള്‍ക്ക് തുടക്കമായത്. രണ്ട് സ്റേജുകളിലായി നടന്ന മത്സരങ്ങളുടെ ഫല പ്രഖ്യാപനം രാത്രി എട്ടോടെ അവസാനിച്ചു. വാശിയേറിയ മല്‍സരത്തില്‍ ലിവര്‍പൂആതിഥേയ അസോസിയേഷനായ വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ കിരീടം കരസ്ഥമാക്കി. ഒരേ പോയിന്റുകള്‍ നേടിയ അനഘ ജേക്കബും ഡോണ ജോഷും കലാതിലക പട്ടം പങ്കിട്ടു.

കലാമേള വന്‍ വിജയമാക്കാന്‍ പങ്കെടുക്കാനെത്തിയ ഓരോ മത്സരാര്‍ഥിക്കും മാതാപിതാക്കള്‍ക്കും പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും റീജിയണല്‍ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു. കലാമേളയില്‍ പങ്കെടുക്കാനെത്തിയ വിവിധ അസോസിയേഷനുകളില്‍ നിന്നെത്തിയ പ്രസിഡന്റുമാരായ ഷിജോ വര്‍ഗീസ് (വാറിംഗ്ടണ്‍), ജോമോണ്‍ (വിഗന്‍), ഷാജു (ലിമ), ബിനു (ലിംക), മനോജ് (ങങഇഅ), പോള്‍സന്‍ (ങങഅ),ഷോയി ഓല്‍ടാം എന്നിവര്‍ക്ക് റീജിയണല്‍ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.

ചിത്ര രചന മത്സരത്തിന് നേതൃത്വം നല്‍കിയ ആര്‍ട്ടിസ്റ് മോനിച്ചന്‍ (പ്രസ്റന്‍) പ്രത്യേകം നന്ദി അറിയിച്ചു. കലാമേള വിജയികളെ നിശ്ചയിക്കുന്നതിനായി സഹകരിച്ച ജഡ്ജ്മാരായ നിമിഷ ബേബി,മരിയ തങ്കച്ചന്‍,സോണിയ, ഷിബു പോള്‍, ബെന്നി ഒള്‍ദാം,ജോയിപ്പാന്‍ ,റ്റിജോ എന്നിവരുടെ സേവനം എടുത്തുപറഞ്ഞു.

കലാമേളയുടെ വിജയത്തിനായി ആതിഥേയ അസോസിയേഷനില്‍ നിന്ന് പ്രസിഡന്റ് ഷിജോ വര്‍ഗീസ്, സെക്രട്ടറി സുനില്‍ മാത്യു, വിവിധ സബ് കമ്മറ്റികളില്‍ പ്രവര്‍ത്തിച്ച ശ്രീദേവി നായര്‍ ,നിമ്മി കുരിയന്‍ ,മിനി ജോബി ,മഞ്ജു വിത്സണ്‍, എബി തോമസ്, സുരേഷ് നായര്‍, ലൈസന്‍ ജോണ്‍, ജോസ് ലുകോസ്, ബിജോയി മാത്യു എന്നിവരുടെ നിസ്വാര്‍ഥ സേവനം എടുത്തുപറയേണ്ടതാണ്. കൂടാതെ പ്രമുഖ സ്പോണ്‍സര്‍മാരായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ,ഇഞ്ചുറി ക്ളൈംസ്,സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,വി പ്രൊട്ടക്റ്റ് ഇന്‍ഷ്വറന്‍സ്, ഏലൂര്‍ കന്‍സള്‍ട്ടന്‍സി, ക്ളാസിക് ട്രാവല്‍സ് എന്നിവര്‍ക്കും സൌണ്ട് സിസ്റം നല്‍കിയ ബെന്നി ഒള്‍ദാം, വീഡിയോ ഗ്രാഫര്‍ സൈബന്‍ ബോള്‍ട്ടന്‍ എന്നിവര്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.

നവംബര്‍ എട്ടിന് നടക്കുന്ന നാഷണല്‍ കലാമേളയില്‍ റീജിയണല്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ