• Logo

Allied Publications

Europe
എസ്എന്‍ഡിപി സൌത്താംപ്ടണ്‍ കുടുംബ യൂണിറ്റിന്റെ സൌജന്യ ഐഇഎല്‍ടിഎസ് കോച്ചിംഗ് മാതൃകയാകുന്നു
Share
പോര്‍ട്സ് മൌത്ത്: 6170ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ നാലാമത് കുടുംബ യൂണിറ്റിന്റെ രണ്ടാമത് കുടുംബ സംഗമം ചരിത്ര മുഹൂത്തത്തിനു സാക്ഷിയാകുന്നു.

നവംബര്‍ രണ്ടിന് (ഞായര്‍) പോര്‍ട്സ് മൌത്തിലെ ചിറ്റെസ്ററില്‍ നടക്കുന്ന കുടുംബസംഗമത്തോടനുബന്ധിച്ച് തികച്ചും സൌജന്യമായി ഐഇഎല്‍ടിഎസ് ക്ളാസ് ആരംഭിക്കുന്നു. ജാതിമതഭേദമെന്യെ ഏവര്‍ക്കും ക്ളാസില്‍ പങ്കെടുക്കാം.

നാട്ടില്‍ നഴ്സിംഗ് ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് മലയാളികള്‍ യുകെയില്‍ കെയറര്‍ ജോലി ചെയ്തു ബുദ്ധിമുട്ടുകയാണ്. ഐഇഎല്‍ടിഎസില്‍ നല്ല സ്കോര്‍ (7) ഇല്ലാത്തതിനാല്‍ അവര്‍ക്കൊന്നും നഴ്സിംഗ് ജോലിക്കുള്ള പ്രവേശനം നിഷിദ്ധമാണ്. ഇത്തരം ആള്‍ക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് ദൈവ ദശകം ദശവത്സരപദ്ധതിയുടെ ഭാഗമായ ഈ സേവന സംരംഭം.

ഉച്ചയ്ക്ക് 12ന് 6170 നമ്പര്‍ എസ്എന്‍ഡിപി യുകെ ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം സൌമ്യ ഉല്ലാസ് ക്ളാസ് ഉദ്ഘാടനം ചെയ്യും. കുമാരനാശാന്‍ കുടുംബ യൂണിറ്റ് ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബ സംഗമം നടക്കും. സംഗമത്തില്‍ കുമാരനാശാന്‍ കുടുംബ യൂണിറ്റ് ജോ. കണ്‍വീനര്‍ രാഗേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. കുടുംബ യൂണിറ്റ് കണ്‍വീനര്‍ ഹേമലത സുരേഷ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും.

എസ്എന്‍ഡിപി യോഗത്തിന്റെ ആവിര്‍ഭാവം എന്ന വിഷയത്തെ ആസ്പദമാക്കി സുരേഷ് തേനൂരാന്‍ പ്രഭാഷണം നടത്തും. സാബു പത്മനാഭന്‍ സ്വാഗതവും കിരണ്‍ മണി കൃതജ്ഞതയും രേഖപ്പെടുത്തും.

വിശദ വിവരങ്ങള്‍ക്ക്: ഹേമലത സുരേഷ് 07936585482, രാഗേഷ് കുമാര്‍ 07432609750.

വിലാസം: 12 ആലംശരസ ഏമൃറലി, ഇവശരവലലൃെേ, ജ019 6എട.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.