• Logo

Allied Publications

Europe
തോമസ് മാര്‍ തീത്തൂസ് എപ്പിസ്കോപ്പ ഹെര്‍മോന്‍ ഇടവക സന്ദര്‍ശിച്ചു
Share
മിഡ്ലാന്റ്സ്: മാര്‍ത്തോമാ സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. തോമസ് മാര്‍ തീത്തൂസ് എപ്പിസ്കോപ്പ ഒക്ടോബര്‍ 25ന് (ശനി) മിഡ്ലാന്റ്സിലെ ഹെര്‍മോന്‍ മാര്‍ത്തോമ ഇടവക സന്ദര്‍ശിച്ചു.

സണ്‍ഡേസ്കൂള്‍ കുട്ടികളുടെ അകമ്പടിയോടു കൂടി ഇടവക വൈസ്പ്രസിഡന്റ് ഡോ. സണ്ണി തോമസ് പൂച്ചണ്ട് നല്‍കി സ്വാഗതം ചെയതു. ബര്‍മിംഗ്ഹാമിലെ ക്രൈസ്റ് ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു.

ലണ്ടന്‍ സെന്റ് ജയിംസ് മാര്‍ത്തോമ ഇടവക വികാരി റവ. മാത്യു പി, ഹെര്‍മോന്‍ ഇടവക വികാരി റവ. വിനോജ് വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

കുര്‍ബാനമധ്യേ നടത്തിയ ധ്യാനപ്രസംഗത്തില്‍ വിശുദ്ധ കുര്‍ബാന കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തിരുമേനി ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിന്റെ രക്തവും മാംസവും നാം പങ്കിടുമ്പോള്‍ അതിന്റെ പ്രയോജനം നമുക്കുമാത്രമല്ല നമുക്കു ചുറ്റും ഉള്ളവര്‍ക്കും കൂടിയാണു ലഭിക്കുന്നത്. വിശുദ്ധ കുര്‍ബാന കൈകൊള്ളുന്ന നമ്മുടെ വായും ശരീരവും മനസും വിശുദ്ധമായി സൂക്ഷിക്കണമെന്നും തിരുമേനി സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. മുംബൈ ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമൂഹിക, സാംസ്കാരിക ആതുരസേവന രംഗത്ത് സഭ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തിരുമേനി എടുത്തുപറഞ്ഞു.

വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചു ഇടവകയില്‍നിന്നുള്ള 11 കുട്ടികളും ഹാരോസൈനായ് മാര്‍ത്തോമ ഇടവകയിലെ രണ്ടു കുട്ടികളും ആദ്യകുര്‍ബാന സ്വീകരിച്ച് സഭയുടെ സജീവ അംഗത്വത്തിലേക്ക് പ്രവേശിച്ചു.

സദസിനു ഇടവക സെക്രട്ടറി ജിബോയ് ജോര്‍ജ് നന്ദി അറിയിച്ചു. തൂടര്‍ന്ന് സ്നേഹവിരുന്നും നടന്നു.

റിപ്പോര്‍ട്ട്: ജിബോയ് ജോര്‍ജ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ