സൌത്താംപ്ടണ്‍: യുകെയിലെ പ്രമുഖ ഓര്‍ക്കസ്ട്ര ഗ്രൂപ്പായ ഗ്രേസ് മെലോഡിയസ് ഹാംപ്ഷെയറിന്റെ ആറാമത് വാര്‍ഷിക ആഘോഷമായ ഗ്രേസ് നൈറ്റ് 2014 മെഗാഷോ നവംബര്‍ ഒന്നിന് സൌത്താംപ്ടണില്‍ തിരി തെളിയും.
മലയാള സിനിമാ പിന്നണി ഗായകന് ബിജു നാരായണന് ഭദ്രദീപം തെളിയിക്കുന്ന ചടങ്ങില്‍ യുകെയിലെ കലാസാംസ്കാരിക, സാമൂഹികരംഗങ്ങളിലെ പ്രശസ്തരായ അജിത്ത് പാലിയത്ത്, സജീഷ് ടോം, സാം തിരുവാതില്‍, ഷാജി തോമസ്, സുധാകരന് പാല, നോബിള്‍ തെക്കേമുറി, ഫാ. ഡാനിയേല്‍ കുളങ്ങര എന്നിവരെ കൂടാതെ കല ഹാംപ്ഷെയര്‍ പ്രസിഡന്റ് ജിഷ്ണു ജ്യോതി, മലയാളി അസോസിയേഷന് പോര്‍ട്സ് മൌത്തില്‍ നിന്ന് ഡെന്നീസ് വറീത്, ബേസിന്സ്റോക്കില്നിന്ന് ശോഭന്‍ ബാബു, മാസ് സൌത്താംപ്ടണില്നിന്ന് സജിത്ത് ജോസഫ്, ലണ്ടനില്‍നിന്ന് അനില്‍കുമാര്‍ ഇടവന, സാലിസ്ബറിയില്‍നിന്ന് സുജു ജോസഫ് എന്നിവരും പ്രസംഗിക്കും.
സംഗീത മധുമഴ പെയ്യിക്കാന്‍ ഉണ്ണികൃഷ്ണനും നോബിള്‍ മാത്യുവിനൊപ്പം ഗ്രേസ് മെലോഡിയസിന്റെ ഗായികമാരായ ട്രീസ ജിഷ്ണു, സാന്ദ്ര ജയ്സണ്‍, ലീന നോബിള്‍, ജിലു ഉണ്ണികൃഷ്ണന് എന്നിവരെ കൂടാതെ ബിനോയി മാത്യു, ഷിബു തോമസ്, പീറ്റര്‍ മോറീസ്, ദീപ സന്തോഷ്, അനുപമ ആനന്ദ്, സൌമ്യ പ്രതീഷ് എന്നിവര്‍ ഒന്നിക്കുമ്പോള്‍ ചിരി മഴ പെയ്യിക്കാന്‍ വരുണ്‍ ലണ്ടന്‍, പി.കെ സുരേഷ് എന്നീ അനുഗ്രഹീത കലാകാരന്മാരുടെ നേതൃത്വത്തില്‍ ഒരുപറ്റം കലാകാരന്മാരുടെ സംഘം നൃത്തവിസ്മയം ഒരുക്കാന്‍ പ്രശസ്ത നര്‍ത്തകി ശ്രീകല കിഷോറിന്റെ ശിഷ്യണത്തില്‍ പ്രജിത പ്രമോദ്, ഋഷിക ഷിബു, ഡെല്ഗാ ഡെന്നീസ് എന്നിവരെ കൂടാതെ പോര്ട്ടസ്മൌത്ത്, സാലിസ്ബറി മലയാളി കൂട്ടായ്മകളിലേയും ഹിന്ദു സമാജം യുകെയുടെയും കലാകാരന്മാരായ മിലന് ഷൈന്‍, പ്രിന്‍സി രാകേഷ്, ഉഷസ് സുകുമാരന്‍ ജോസ് ലി ജോര്‍ജ്, അനുപമ, രൂപ ദീപ, സോന, ചിന്ന, ലാലി ജോണ്‍, ഡെല്റ്റി സിജോ, മിനിമോള്‍, ബിനി മോള്, മെര്ലിന്, റിയ എന്നിവരും എത്തും.
നവംബര്‍ ഒന്നിന് (ശനി) വൈകുന്നേരം അഞ്ചിനാണ് പരിപാടി.
ഉണ്ണികൃഷ്ണനൊപ്പം നോബിള്‍ മാത്യുവിനൊപ്പം കലയുടെയും അമ്മയുടെയും ഭാരവാഹികളും ഗ്രേസ് നൈറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഉണ്ണികൃഷ്ണന് 07411775410, നോബിള്‍ മാത്യു 07894445390.
റിപ്പോര്‍ട്ട്: ജോര്‍ജ് എടത്വ
|