• Logo

Allied Publications

Europe
എമിറേറ്റ്സ് എയര്‍വേയ്സ് പുതിയ ബാഗേജ് പോളിസി പ്രഖ്യാപിച്ചു
Share
വിയന്ന: എമിറേറ്റ്സ് എയര്‍വേയ്സ് പുതിയ ബാഗേജ് പോളിസി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇക്കോണമി ക്ളാസിലെ യാത്രക്കാര്‍ക്ക് 30 കിലോയും ബിസിനസ് ക്ളാസില്‍ 40 കിലോയും ഒന്നാം ക്ളാസ് യാത്രക്കാര്‍ക്ക് 52 കിലോയുമെന്നത് തുടരും. എന്നാല്‍ നവംബര്‍ 15 മുതല്‍ 300 സെ.മി അതായത് 118 ഇഞ്ചില്‍ വലിപ്പത്തില്‍ കൂടുതലുള്ള ബാഗുകള്‍ അനുവദിക്കുന്നതല്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം 300 സെ.മി (118 ഇഞ്ച്) 400 സെ.മി (157 ഇഞ്ച്) വലിപ്പമുള്ള ബാഗുകള്‍ അനുവദിക്കുന്നതായിരിക്കും.

നവംബര്‍ 15 മുതല്‍ 300 സെ.മി മേല്‍ വലിപ്പമുള്ള ബാഗുകള്‍ ബാഗേജായി കൊണ്ടുപോകാനാകില്ലെന്നും അത്തരം ബാഗുകള്‍ പ്രത്യേകം കാര്‍ഗോയായി ബുക്കുചെയ്യേണ്ടതാണെന്നും എമിറൈറ്റ്സ് അറിയിച്ചു.

നവംബര്‍ 15 ന് മുമ്പ് ടിക്കറ്റെടുത്തിട്ടുള്ള യാത്രക്കാര്‍, 300 സെ.മീറ്ററിനുമേല്‍ വലിപ്പത്തിനുമേലുള്ള ബാഗുകള്‍ ഏഴ് പ്രവര്‍ത്തി ദിവസത്തിനു മുമ്പ് ബന്ധപ്പെട്ട എമിറേറ്റ്സിന്റെ പ്രാദേശിക ഓഫീസില്‍ ചെക്ക് ചെയ്യണമെന്നും ഇതിനുമേല്‍ വലിപ്പമുള്ള ബാഗുകള്‍ക്കു എമിറേറ്റ്സിന്റെ തന്നെ സ്കൈ കാര്‍ഗോ സംവിധാനം ഉപയോഗിക്കണമെന്നും അറിയിച്ചു.

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മറ്റു മേഖലകളിലേക്കുള്ളതിനെക്കാള്‍ കൂടുതല്‍ ബാഗേജ് സൌകര്യം ഉണ്ടായിരിക്കും. ഇക്കോണമി ക്ളാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 23 കിലോയുടെ രണ്ടു ബാഗുകളും ഒന്നാം ക്ളാസിലും ബിസിനസ് ക്ളാസിലും 32 കിലോയുടെ രണ്ടു ബാഗും കൊണ്ടുപോകാം.

തെക്കേ അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് എല്ലാ ക്ളാസുകളിലും 32 കിലോയുടെ രണ്ടു ബാഗുകള്‍ കൊണ്ടുപോകാം അതുപോലെ ബാഗുകളുടെ വലിപ്പം 150 സെ.മി (59 ഇഞ്ച്) ല്‍ കൂടാനും പാടില്ല. ഇതിനുമേല്‍ വലുപ്പമുള്ള ബാഗുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കുന്നതാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.