• Logo

Allied Publications

Europe
യുക്മ നോര്‍ത്ത് വെസ്റ് റീജിയണല്‍ കലാമേള അവസാന ഒരുക്കത്തിലേക്ക്
Share
ലണ്ടന്‍: കേരളപ്പിറവി ദിനത്തില്‍ വാറിഗ്ടണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന റീജിയണല്‍ കലാമേളയില്‍ 12 അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.

യുകെയിലെ മല്‍സരമാമാങ്കങ്ങളില്‍ യുക്മയുടെ പ്രാധാന്യവും പ്രസക്തിയും വലുതാണ്. യുകെ മലയാളികളുടെ ഉന്നമനത്തിനും യുകെയിലെയും ഇന്ത്യയിലെയും കേരളത്തിലെയും ഗവണ്‍മെന്റുകളിലും സ്വാധീനം ചെലുത്തി അവരുടെ വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന യുക്മ, മലയാളി മക്കളിലെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നടത്തിവരുന്ന റീജിയണല്‍ കലാമേളകളുടെ പരിസമാപ്തിയാണ് വാറിഗ്ടണില്‍ നടക്കുന്നത്.

കേരളത്തില്‍ ഉപജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങള്‍ ഗവണ്‍മെന്റ് ഏറ്റെടുത്തു നടത്തുമ്പോള്‍ അത് യുകെയില്‍ നടത്തുന്നത് യുക്മയാണ്.

എല്ലാ മലയാളികളും ഓരോ അസോസിയേഷനില്‍ അംഗമാവുകയും ആ അസോസിയേഷനുകളെ കൂട്ടിയോജിപ്പിച്ച് ദേശിയ തലത്തില്‍ ഒറ്റക്കെട്ടായി യുക്മ നടത്തുന്ന ഈ കലാമേള കുട്ടികളുടെ നന്മെയെ കാംക്ഷിച്ച് വിവിധയിനങ്ങളിലായി നടത്തി അവരുടെ കലാവാസനകള്‍ പുറത്തുകൊണ്ടുവരികയാണ്.

കലാമേളകളുടെ ഭാഗമായി ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍സ് ആന്‍ഡ് ഗ്രൂപ്പ്, ക്ളാസിക്കല്‍ ഡാന്‍സ് ഗ്രൂപ്പ്, നാടോടി നൃത്തം, ഫാന്‍സി ഡ്രസ്, മലയാളം പ്രസംഗം, മലയാളം കഥ പറയല്‍, നഴ്സറി പാട്ട് മത്സരം, സംഗീതം, ഗ്രൂപ്പ് സോംഗ്, മോണോ ആക്ട്, മാര്‍ഗം കളി, ഒപ്പന, തിരുവാതിര എന്നിങ്ങനെ 17 ഇനങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍. ഇതില്‍ ചില മത്സരങ്ങള്‍ കുട്ടികള്‍ക്ക് (കിഡ്സ്) മാത്രവും ചിലവ സബ്ജൂണിയേഴ്സിന് മാത്രവും ആയിരിക്കും.

കലാമേളയെ വന്‍ വിജയമാക്കി തീര്‍ക്കാന്‍ മികച്ച സംഘാടകരുടെ കരുത്തുറ്റ നിര തന്നെയുണ്ട്. റീജിയണല്‍ പ്രസിഡന്റ് ദിലീപ് മാത്യു ചെയര്‍മാനായ കലാമേള കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍ അഡ്വ. സിജു ജോസഫും കലാമേളയുടെ ജനറല്‍ കണ്‍വീനര്‍ യുക്മ നാഷണല്‍ എക്സിക്യുട്ടിവ് അംഗം അലക്സ് വര്‍ഗീസിനെയും തെരഞ്ഞെടുത്തു.

വിവിധ സംഘാടക സമിതിയിലേക്കായി കലാമേള ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ജോയി അഗസ്തിയും കമ്മിറ്റിയംഗങ്ങളായി ജോണി കണിവേലില്‍, ഷിജോ വര്‍ഗീസ്, ലിമ പ്രസിഡഡ് ഷാജു ഉതുപ്പ്, നോര്‍മ പ്രസിഡന്റ് ബെന്നി, വിഗന്‍ പ്രസിഡഡ് ജോമോന്‍ തോമസ്, ഷോയി ചെറിയാന്‍, ലിംക പ്രസിഡന്റ് ഫ്രാന്‍സിസ് മറ്റത്തില്‍ എന്നിവരും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആന്‍സി ജോയി, ജോയി അഗസ്തി, പുഷ്പരാജ് ഓള്‍ടാം ഡോന്‍സോ ജോണ്‍, ബെന്നി ഫിലിപ്പ്, ബിജു പീറ്റര്‍ സ്വാഗതസംഘം കമ്മറ്റി കണ്‍വീനര്‍

ഷിജോ വര്‍ഗീസ് കമ്മിറ്റിയംഗങ്ങളായി സുനില്‍ മാത്യു, ലൈസന്‍ ജോണ്‍, സിറില്‍ നോര്‍മയും ജോസ് മാത്യു ലിമയും ഫുഡ് കമ്മിറ്റി കണ്‍വീനര്‍ ജോണി കണിവേലില്‍ കമ്മിറ്റിയംഗങ്ങളായി എബി തോമസ്, ബെന്നി ഫിലിപ്പ് സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സുനില്‍ മാത്യുവും കമ്മിറ്റിയംഗങ്ങളായി ഷാജി വാരാക്കുടി, രശ്മി ഫിലിപ്പ് ജോജോ ജോസഫ്, ജോബി സൈമോന്‍ എന്നിവരും സ്റേജ് കമ്മിറ്റി കണ്‍വീനര്‍ ആയി ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ജോയി അഗസ്തിയും കമ്മിറ്റിയംഗങ്ങളായി ആന്‍സി ജോയി, രശ്മി ഫിലിപ്പ്, ഷിജോ വര്‍ഗീസ്, പോള്‍സണ്‍ തോട്ടപ്പിള്ളി, ശ്രീദേവി നായര്‍, തമ്പി ജോസ് മറ്റത്തില്‍ തുടങ്ങി പരിചയ സമ്പന്നരുടെ നിര തന്നെയുണ്ട്.

പിഴവുകള്‍ ഉണ്ടാവാത്ത വിധത്തിലുള്ള വിധി നിര്‍ണയത്തിനായി മികച്ച ജഡ്ജിംഗ് പാനലിനെ തന്നെ നിയോഗിച്ചിട്ടുണ്െടങ്കിലും വിധി നിര്‍ണയത്തില്‍ പരാതിയുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സൌകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. റീജിയണല്‍ പ്രസിഡന്റ് ദിലീപ് മാത്യു, സെക്രട്ടറി അഡ്വ. സിജു ജോസഫ് റീജിയണല്‍ ആര്‍ട്സ് കോഓഡിനെറ്റര്‍ ജോയി അഗസ്തി എന്നിവര്‍ അപ്പീല്‍ പരിഗണിക്കുന്നതായിരിക്കും.

കലാമേളയിലെ മത്സരങ്ങള്‍ക്കുശേഷം നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഇതിനോടൊപ്പം ഏഇടഋ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്കുള്ള അവാര്‍ഡും വിതരണം ചെയ്യും. കലാമേളയുടെ അവസാന രജിസ്ട്രേഷന്‍ ഒക്ടോബര്‍ 29 ആണ്. ഇതിനുശേഷം ലഭിക്കുന്ന ഒരു അപേക്ഷയും സ്വീകരിക്കുന്നതല്ല.

കലാമേളദിനത്തില്‍ രാവിലെ ഒമ്പതിന് ചെസ്റ് നമ്പര്‍ കൈപ്പറ്റേണ്ടാതാണ്. രജിസ്ട്രേഷന്‍ വിവരങ്ങള്‍ ബുധനാഴ്ചക്ക് മുമ്പായി എൌഹഹ ിമാല,ഴലിറലൃ,ഉമലേ ീള ആശൃവേ,ചമാല ീള വേല കലോ,ഇമലേഴ്യീൃ (ഗശറ,ടൌയഷൌിശീൃ,ഖൌിശീൃ,ടലിശീൃ,ടൌുലൃ ലിെശീൃ,ഇീാാീി),ിമാല ീള വേല മീരശമശീിേ,രീിമേര ിൌായലൃ,ലാമശഹ എന്നിവ ലെരൃലമ്യൃൌേസാമിീൃവേംല@ഴാമശഹ.രീാ ലേക്ക് അയച്ച് നല്‍കേണ്ടതാണ്. ഗ്രൂപ്പ് ഇനത്തില്‍ ഒരാള്‍ ഒന്നിച്ച് മറ്റുള്ളവരുടെ വിവരങ്ങള്‍ അയച്ചു നല്‍കുക.അന്നേ ദിവസം രജിസ്ട്രേഷന്‍ സ്വീകരിക്കില്ല.

കലാമേളയുടെ നിയമാവലി, കലാമത്സരങ്ങളുടെ പട്ടിക, രജിസ്ട്രേഷന്‍ ഫോം എന്നിവ ഡൌസാമ ചീൃവേ ംല ളമരല യീീസ ുമഴല ലും ംംം.ൌൌസാമ.ീൃഴ, ലാമശഹ ലും ലഭ്യമാണ്.

മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണ പാനീയങ്ങള്‍ വേദിയുടെ അടുത്ത് തന്നെയുള്ള സ്റാളില്‍ ലഭ്യമാകുന്നതാണ്. ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യണമെങ്കില്‍ അതിനുള്ള സൌകര്യമുണ്ട്.

കലാമേളയുടെ വിജയത്തിനായി നോര്‍ത്ത് വെസ്റ് റീജിയണിലെയും സമീപ പ്രദേശങ്ങളിലെയും മുഴുവനാളുകളെയും കലാമേളയിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. നവംബര്‍ ഒന്നിന് രാവിലെ ഒമ്പതോടെ ആരംഭിക്കുന്ന നോര്‍ത്ത് വെസ്റ് റീജിയണല്‍ കലാമേള ആനന്ദ് മീഡിയ (ഏഷ്യാനെറ്റ് യുകെ) പൂര്‍ണമായും കവര്‍ ചെയ്യുകയും പിന്നീട് പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്നും സംഘാടക സമിതി അറിയിച്ചു.

വേദിയുടെ വിലാസം: ട. അഹയമി ടരവീീഹ, ആലംല്യെ ഞീമറ, ണമൃൃശിഴീി, ണഅ50ഖട.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട