• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലാന്‍ഡില്‍ ഡബ്ള്യുഎംസി യുത്ത് ഫെസ്റിവല്‍, കേരളപ്പിറവി ആഘോഷങ്ങള്‍ നവംബര്‍ ഒന്നിന്
Share
സുറിച്ച്: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) സ്വിസ് പ്രൊവിന്‍സും യുത്ത് ഫോറവും സംയുക്തമായി നടത്തി വരുന്ന കേരളപ്പിറവി ആഘോഷങ്ങളും യുത്ത് ഫെസ്റിവലും നവംബര്‍ ഒന്നിന് സുറിച്ചിലെ കുസ്നാഹ്റ്റിലുള്ള ഹെസ്ളി ഹാളില്‍ നടക്കും.

കൈരളി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആഘോഷങ്ങളിലെ മുഖ്യാതിഥി ആയിരിക്കുമെന്ന് പ്രൊവിന്‍സ് പ്രസിഡന്റ് ജിമ്മി കൊരട്ടിക്കാട്ടുതറയില്‍ അറിയിച്ചു.

പ്രശസ്ത സിനി ആര്‍ട്ടിസ്റുകളായ അര്‍ച്ചന കവി, കോട്ടയം നസീര്‍, ഗായകരായ സയനോര, ഫ്രാങ്കോ, ഹാസ്യ കലാകാരന്മാരായ രാജാ സാഹിബ്, സിറാജ് പയ്യോളി എന്നിവരുടെ നേതൃത്വത്തിലുളള 'വിഷന്‍ 2014' എന്ന ആകര്‍ഷണിയമായ സ്റേജ് ഷോ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടും.

സ്വിറ്റ്സര്‍ലാന്റിലെ എല്ലാ മേഖലകളില്‍ നിന്നും യുവതി യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് വ്യത്യസ്തമായൊരു കലാമേളക്കായ് യുത്ത് ഫോറവും അണിയറയില്‍ ഒരുങ്ങുകയായാണെന്ന് ഭാരവാഹികളായ സോളമന്‍ വാകയില്‍, ജോമി കൊറ്റത്തില്‍, ലാന്‍സ് അറക്കല്‍ എന്നിവര്‍ അറിയിച്ചു. ജോസ് പുലിക്കോട്ടിലിന്റെ രചനയിലും സംവിധാനത്തിലും അവതരിപ്പിക്കുന്ന ലഘു നാടകം കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന മികച്ച കലാവിരുന്നായിരിക്കും.

ഈ വര്‍ഷത്തെ കേരളപ്പിറവി ആഘോഷങ്ങള്‍ നടത്തുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് ജിമ്മി കൊരട്ടിക്കാട്ടുതറയിലും സെക്രട്ടറി ജോഷി താഴത്തുകുന്നേലും അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി വനിതാ ഫോറവും അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങിയതായി പ്രസിഡന്റ്് ത്രേസ്യാമ്മ ശ്രമ്പിക്കലും സെക്രട്ടറി റോസിലി ചാത്തങ്കണ്ടവും അറിയിച്ചു.

വിഷന്‍ 2014 സ്റേജ് ഷോ ഗ്രൂപ്പിലെ മുഴുവന്‍ കലാകാരന്മാര്‍ക്കും വീസ ലഭിച്ചതായും ആകര്‍ഷകമായൊരു കലാവിരുന്നിനായി അവര്‍ പരിശിലനം പൂര്‍ത്തിയാക്കിയെന്നും പ്രൊവിന്‍സ് ചെയര്‍മാന്‍ ജോഷി പന്നാരക്കുന്നേല്‍, ട്രഷറര്‍ ബാബു കാശാംകാട്ടില്‍, യൂത്ത് കണ്‍വീനര്‍ ബോസ് മണിയമ്പാറയില്‍ എന്നിവര്‍ ഉറപ്പ് നല്‍കി.

സ്വിറ്റ്സര്‍ലന്റിലെ എല്ലാ മലയാളികളെയും കേരളപ്പിറവി ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജിമ്മി കൊരട്ടിക്കാട്ടുതറയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ