• Logo

Allied Publications

Europe
ഈസ്റ്ഹാമില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷം
Share
ഈസ്റ് ഹാം: സീറോ മലബാര്‍ ഈസ്റ് ഹാം മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷത്തിനുളള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഒക്ടോബര്‍ 31ന് വൈകുന്നേരം 6.30 ന് കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഫാ. ജോസഫ് അന്ത്യാംകുളത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ജപമാലയും പാട്ടുകുര്‍ബാനയും അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും.

പ്രധാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ നവംബര്‍ ഒന്നിന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ജപമാലയോടെ ആരംഭിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, ഫാ. സേവ്യര്‍ തറമേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന എന്നിവ നടക്കും.

ബ്രാന്റ് വുഡ് ഡയോസിസ് വികാരി ജനറല്‍ റിട്ട. മാഗി ജോണ്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ലദീഞ്ഞ് തിരുസ്വരൂപങ്ങളും മുത്തുക്കുടകളും ഏന്തി ആഘോഷമായ പ്രദക്ഷിണവും ഉണ്ടായിരിക്കും.

5.30 മുതല്‍ പ്ളാസ്ററ്റ് സ്കൂള്‍ ഹാളില്‍ കലാപരിപാടിയും സ്നേഹവിരുന്നും തുടര്‍ന്ന് ഫാ. ജോസഫ് അത്തിയാംകുളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ ജിസിഎസ്ഇ എ ലെവല്‍ ക്ളാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും സമ്മാനദാനവും നടക്കും.

രണ്ടിന് (ഞായര്‍) വൈകിട്ട് നാലിന്് സീറോ മലബാര്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയുടെ മുഖ്യകാര്‍മികത്വത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഒപ്പീസും അര്‍പ്പിക്കുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്