• Logo

Allied Publications

Europe
യുകെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പഠനസംഘം കേരളത്തിലേക്ക് തിരിച്ചു
Share
ലിവര്‍പൂള്‍: ഇന്തോബ്രിട്ടിഷ് എഡ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 10 ദിവസത്തെ യുകെ സന്ദര്‍ശനത്തിനായി കേരളത്തില്‍ നിന്നെത്തിയ അധ്യാപകരും വിദ്യാര്‍ഥികളുമായ 25 അംഗ പഠനസംഘം തിരിച്ച് കേരളത്തിലേക്ക് യാത്രയായി.

ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ അഞ്ചു ദിവസത്തെ പഠനം പൂര്ത്തിയാക്കിയ സംഘം വിവിധ സ്കൂളുകളിലും സിറ്റി കൌണ്‍സിലിലും നടന്ന വിദ്യാഭ്യാസ ചര്‍ച്ചകളില്‍ പങ്കെടുത്തു.

കേരള സംസ്കാരത്തേയും വിദ്യാഭ്യാസ രീതികളേയും അടുത്തറിയുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്െടന്നും സന്ദര്‍ശന പരിപാടികള്‍ ഇന്തോബ്രിട്ടീഷ് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നവരായും ലിവര്‍പൂള്‍ മേയര്‍ എറിക്ക കെബ് അഭിപ്രായപ്പെട്ടു. കേരള സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ലിവര്‍പൂളിലെ മലയാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ലിവര്‍പൂളിലെ പ്രമുഖ മലയാളി സംഘടനയായ ലിംകയുടെ മലയാളം സപ്ളിമെന്ററി സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും സിറ്റി മേയര്‍ കൂട്ടിച്ചേര്‍ത്തു.

സിറ്റി സൌണ്‍സിലിന്റെ പ്രത്യേക ക്ഷണപ്രകാരം നേരത്തെ ടൌണ്‍ ഹാളിലെത്തിയ പഠനസംഘത്തെ മേയറും നിരവധി വകുപ്പു മേധാവികളും ചേര്‍ന്ന് സ്വീകരണം നല്‍കി. ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന സ്വീകരണ പരിപാടികളും യാത്രയയപ്പു യോഗത്തില്‍ വിവിധ സ്ത്രീകളുടെ പ്രതിനിധികളും വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.

വിദ്യാഭ്യാസ പരിപാടികള്‍ക്കുപുറമെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘാംഗങ്ങള്‍ രണ്ടു ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനത്തിനുശേഷമാണ് കേരളത്തിലേക്ക് മടങ്ങിയത്.

2015 ഫെബ്രുവരിയില്‍ ലിവര്‍പൂളില്‍ നിന്നുമെത്തുന്ന കേരള പഠനസംഘത്തെ സ്വീകരിക്കാനെത്തുമെന്ന് പറഞ്ഞ സംഘാംഗങ്ങള്‍ ലിവര്‍പൂള്‍ സിറ്റി കൌണ്‍സിലിനും ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിനും ജിജോ മാധവപള്ളിക്കും തോസ് ജോണ്‍ വാരിക്കാട്ടിനും നന്ദിപറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന പാഠ്യപദ്ധതിയുടെ ഭാഗമായി ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ കേരള പാര്‍ട്ണര്‍ സ്കൂളായ കോട്ടയം കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലെ പ്രധാന അധ്യാപികര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ എറണാകുളം ചോയ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് പഠന സംഘത്തിലുണ്ടായിരുന്നു.

ഇന്തോബ്രിട്ടീഷ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ എക്സേഞ്ച് പ്രോഗ്രാമിന്റെ കോഓര്‍ഡിനേറ്റേഴ്സായ ആഷിന്‍ സിറ്റി ടൂര്‍സ് ട്രാവല്‍സിന്റെ എംഡി ജിജോ മാധവപള്ളിയും ലിവര്‍പൂളിലെ പൊതു പ്രവര്‍ത്തകനും ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാണല്‍ സ്കൂളിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഗവേര്‍ണിംഗ് ബോഡി മെംബറുമായ തോമസ് ജോണ്‍ വാരിക്കാട്ടുമാണ് പരിപാടിയുടെ സംഘാടകര്‍.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.