• Logo

Allied Publications

Europe
കുടിയേറ്റക്കാര്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് നല്‍കുന്നതില്‍ ജര്‍മനി പിന്നില്‍
Share
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റക്കാര്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് നല്‍കുന്നതില്‍ ജര്‍മനി യൂറോപ്പിലെ മറ്റു പ്രധാന സാമ്പത്തിക ശക്തികളെക്കാള്‍ പിന്നിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

യൂറോപ്യന്‍ യൂണിയനിലാകമാനം 2013ല്‍ 2.3 മില്യന്‍ ഫസ്റ് റെസിഡന്‍സ് പെര്‍മിറ്റുകളാണ് യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റക്കാര്‍ക്കു നല്‍കിയത്. ഇതില്‍ ഏകദേശം 2,00,000 ആണ് ജര്‍മനി നല്‍കിയിരിക്കുന്നത്. യുകെ 7,24,000 പെര്‍മിറ്റുകളും പോളണ്ട് 2,73,000 പെര്‍മിറ്റുകളും നല്‍കിയ സ്ഥാനത്താണിത്.

ആകെ പെര്‍മിറ്റുകളുടെ എണ്ണത്തില്‍ ജര്‍മനിക്ക് അഞ്ചാം സ്ഥാനമാണുള്ളത്. എന്നാല്‍, രാജ്യത്തെ വലിയ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ പെര്‍മിറ്റുകളുടെ അനുപാതം വളരെ കുറവ്. ആയിരം പൌരന്‍മാര്‍ക്ക് 2.5 പെര്‍മിറ്റുകള്‍ മാത്രമാണ് ജര്‍മനിയിലെ അനുപാതം. യൂറോപ്യന്‍ യൂണിയന്‍ ശരാശരി 4.7 ആയിരിക്കെയാണിത്.

ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോള്‍ കൂടുതല്‍ പെര്‍മിറ്റുകള്‍ നല്‍കിയിരിക്കുന്നത് മാള്‍ട്ടയും സൈപ്രസുമാണ്. മാള്‍ട്ട ആയിരം പൌരന്‍മാര്‍ക്ക് 24 എന്ന കണക്കിലും സൈപ്രസ് 13 എന്ന കണക്കിലും പെര്‍മിറ്റ് നല്‍കിയിരിക്കുന്നു.

ജര്‍മനി പെര്‍മിറ്റ് നല്‍കുന്നതിനു പരിഗണിക്കുന്ന കാരണങ്ങളിലും നിലനില്‍ക്കുന്നു ഈ വൈജാത്യം. മിക്ക രാജ്യങ്ങളും തൊഴില്‍പരമായ ആവശ്യത്തിന് കുടിയേറുന്നവര്‍ക്ക് കൂടുതല്‍ പെര്‍മിറ്റ് നല്‍കുമ്പോള്‍, ജര്‍മനി 41 ശതമാനം പെര്‍മിറ്റുകളും നല്‍കിയിരിക്കുന്നതും കുടുംബപരമായ ആവശ്യങ്ങള്‍ മാത്രം പരിഗണിച്ചാണ്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാണ്ട് 65 ശതമാനത്തോളം ഇന്ത്യക്കാരും ജര്‍മനിയില്‍ എത്തിയത്. ഇതില്‍ മലയാളികള്‍ വിവാഹശേഷം മാത്രമാണ് ഫാമിലി വീസയില്‍ ജര്‍മനിയില്‍ കുടിയേറിയത്. ഏതാണ്ട് അറുപതുകളുടെ തുടക്കത്തില്‍ ഏതാനും ചില മലയാളികള്‍ ഇവിടെ എത്തിയെങ്കിലും അറുപതുകളുടെ അവസാനം കത്തോലിക്കാ സഭയുടെയും വൈദികരുടെയും മെത്രാന്മാരുടെയും പരിശ്രമഫലമായാണ് കൂടുതല്‍ മലയാളികള്‍ ജര്‍മനിയില്‍ കുടിയേറിയത്. ഫാമിലി വീസയുടെ ചിറകില്‍ എത്തിയവര്‍ വ്യക്തിയും കുടുംബും സമൂഹമായും വളര്‍ന്നു തങ്ങളുടേതായ കാഴ്ചപ്പാടില്‍ ജീവിതം കരുപ്പിടിപ്പിച്ചു. സ്വന്തം നാടിനോടുള്ള കൂറും കുടുംബങ്ങളോടുള്ള പ്രതിബദ്ധതയും സ്വന്തക്കാരോടുള്ള കടപ്പാടും ഒക്കെ തന്നാലാവുംവിധം സംതൃപ്തിയോടെ നിറവേറ്റാനുള്ള സാഹചര്യവും കുടിയേറിയവര്‍ക്ക് ജര്‍മനിയില്‍ ഉണ്ടായി.

എന്നാല്‍ 2000 ല്‍ ചാന്‍സലര്‍ ഷ്രൊയ്ഡര്‍ വിദേശികളായ ഐടി വിദഗ്ധര്‍ക്ക് ഗ്രീന്‍കാര്‍ഡ് മോഡലില്‍ വര്‍ക്ക് പെര്‍മിറ്റും റസിഡന്റ് പെര്‍മിറ്റും ഉദാരമാക്കിയെങ്കിലും അതും ഉദ്ദേശിച്ച ലക്ഷ്യം കാണാതെ പോയി. രാജ്യം ഇരുപതിനായിരം ഐടി വിദഗ്ധരെ ലക്ഷ്യമിട്ടെങ്കിലും 14,500 പേരാണ് ഈ നാമത്തില്‍ ജര്‍മനിയില്‍ കുടിയേറിയത്. പക്ഷെ ഇപ്രകാരം കുടിയേറിയവരില്‍ ഒരു ഭാഗം പലവിധ സാഹചര്യങ്ങളുടെ ബുദ്ധിമുട്ടുകള്‍ കൊണ്ട് ജര്‍മനിയില്‍ നിന്നും തിരികെ പോവുകയും ചെയ്തു. കുടിയേറിയവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്നിരിക്കെ (ഏതാണ്ട് 4500 പേര്‍) മലയാളികളുടെ എണ്ണവും തീരെ കുറവല്ല. ഇവരെല്ലാംതന്നെ ഇവിടെതന്നെ പിടിച്ചു നിന്ന് ജര്‍മനിയുടെ മണ്ണില്‍ ഇപ്പോഴും നല്ലനിലയില്‍ ജീവിക്കുന്നു.

2009 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ ആവിഷ്ക്കരിച്ച ബ്ളൂകാര്‍ഡ് സംവിധാനം 2012 ജൂലൈ മുതല്‍ ജര്‍മനി നടപ്പിലാക്കിയതു വഴി ഇപ്പോള്‍ ഈ പദ്ധതിയിലൂടെ ഇന്ത്യക്കാരും മലയാളികളും കുടിയേറുന്നുണ്ട്. ബ്ളൂകാര്‍ഡിലൂടെ 2013 ല്‍ 11,000 പേര്‍ എത്തിയതില്‍ 7000 പേരും റെസിഡന്‍സി പെര്‍മിറ്റ് കരസ്ഥമാക്കി.

മൈഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ ഇയുവിനു പുറത്തു നിന്നും എത്തുന്നവരില്‍ മുക്കാല്‍ഭാഗം പേരും അടിസ്ഥാന വിദ്യാഭ്യാസമുള്ളവരും ഇവിടെയെത്തിയതിനുശേഷം ഉന്നത വിദ്യാഭ്യാസം നടത്തി ഇവിടെത്തന്നെ ജോലി തേടി റെസിഡന്‍സി വാങ്ങുന്നവരുമാണ്.

ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിയാണ് ജര്‍മനിയില്‍ അടുത്ത കാലത്തായുള്ള കുടിയേറ്റം ശക്തമായത്. അതുകൊണ്ടുതന്നെ സാധാരണ തോതിനേക്കാള്‍ വിദ്യാര്‍ഥികള്‍ക്കുള്ള റെസിഡന്റ് പെര്‍മിറ്റ് പലപ്പോഴും വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നല്‍കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും മൂന്നു ലക്ഷം പേരാണ് 2013 ല്‍ ജര്‍മനിയില്‍ കുടിയേറിയത്. പക്ഷെ ഇവരില്‍ ഭൂരിഭാഗവും പേര്‍ക്കും റസിഡന്‍സി പെര്‍മിറ്റ് (ഒണ്‍ലി ഫോര്‍ ക്രൈസിസ് മൈഗ്രേഷന്‍) താത്കാലികമായി മാത്രമാണ് നല്‍കിയിരിക്കുന്നത്.

നിലവില്‍ ബ്ളൂകാര്‍ഡ് സംവിധാനത്തിലും പഠനവിസായുടെ അടിസ്ഥാനത്തിലും ജര്‍മനിയിലേയ്ക്കുള്ള കുടിയേറ്റം ഇന്ത്യയില്‍ നിന്നും സാധ്യമാണ്. പക്ഷെ സര്‍ക്കാര്‍ നിബന്ധനകള്‍ അനുസരിച്ചുള്ള ഭാഷാ പരിജ്ഞാനവും മറ്റു യോഗ്യതകളും ഉണ്ടായിരിക്കണമെന്നു മാത്രം. ഐടി, എന്‍ജിനിയറിംഗ്, ഓട്ടോമൊബൈല്‍, കമ്യൂണിക്കേഷന്‍, മെഡിക്കല്‍ തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധര്‍ക്കുള്ള ബ്ളൂകാര്‍ഡ് സംവിധാനത്തില്‍ റെസിഡന്‍സി പെര്‍മിറ്റും വിദ്യാഭ്യാസ വീസയില്‍ ഉപരിപഠനത്തിനുള്ള വീസയും നല്‍കുന്നു. പഠന വീസയില്‍ എത്തുന്നവര്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അടുത്ത 18 മാസത്തേയ്ക്ക് ജോബ് സെര്‍ച്ചിംഗ് വിസായും നല്‍കുന്നത് കുടിയേറ്റത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. ജോലി ലഭിച്ചാല്‍ റെസിഡന്‍സിയും ലഭിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.