• Logo

Allied Publications

Europe
ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്ന അവതരിപ്പിക്കുന്ന 'വിഷന്‍ 2014' മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും
Share
വിയന്ന: ഓസ്ട്രിയയിലെ മലയാളികളുടെ സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യ അവതരിപ്പിക്കുന്ന 'വിഷന്‍ 2014' മെഗാഷോ നവംബര്‍ ഏഴിന് (വെള്ളി) സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ വിയന്നയില്‍ ഉദ്ഘാടനം ചെയ്യും. കുടുംബ പ്രേക്ഷകര്‍ക്കായി നൃത്തത്തിനും സംഗീതത്തിനൊപ്പം മനസില്‍ ചിരിപടര്‍ത്താന്‍ ഹാസ്യവും കോര്‍ത്തിണക്കി കേരളത്തില്‍ നിന്നുള്ള പ്രഗല്‍ഭ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മെഗാഷോ വിയന്നയിലെ കഗ്രാനിലുള്ള ഹൌസ് ദേര്‍ ബെഗേഗ്നുംഗില്‍ വെള്ളി വൈകിട്ട് 6.45ന് ആരംഭിക്കും.

ഓസ്ട്രിയന്‍ മലയാളി സമൂഹത്തിനുവേണ്ടി വര്‍ഷങ്ങള്‍ക്കുശേഷമാണ് മികച്ചൊരു ലൈവ് എന്റര്‍ടെയിന്‍മെന്റ് ഷോ വിയന്നയില്‍ എത്തുന്നത്. കാഴ്ചയുടെ നവ്യാനുഭവം വേദിയിലെത്തിക്കുന്നത് മലയാള ചലച്ചിത്ര ലോകത്തെ പ്രഗല്‍ഭ കലാക്കാരന്മാരാണ്. മലയാളികളുടെ സ്വന്തം അര്‍ച്ചനാകവി, ഹാസ്യത്തിന് അനുകരണകലയ്ക്കും പുതിയ മാനങ്ങള്‍ സൃഷ്ടിച്ച കോട്ടയം നസീര്‍, വേറിട്ട ശബ്ദം കൊണ്ട് മലയാളികളെ കീഴടക്കിയ ഫ്രാങ്കോ, സയനോര, ചിരിയുടെ വിസ്മയക്കാഴ്ചകള്‍ തീര്‍ക്കാന്‍ കഴിയുന്ന ഗായകനും കോമേടിയനുമായ രാജാസാഹിബ്, ബോളിവുഡ് കൊറിയോഗ്രാഫര്‍ ജോര്‍ജ് ജേക്കബ്, ഫിഗര്‍ മോര്‍ഫിംഗില്‍ തരംഗം സൃഷ്ടിച്ച കലാക്കാരന്‍ സിറാജ് പയ്യോളി (കാലിക്കട്ട് സിറാജ്), തകര്‍പ്പന്‍ ഗാനങ്ങളുമായി വിബിന്‍ സേവ്യറും വിഷന്‍ 2014ന്റെ വേദിയെ ഗംഭീരമാക്കും.

മലയാളി വിഷന്റെ ബാനറില്‍ വിഷന്‍ 2014 യുറോപ്പ് മെഗാഷോ സംവിധാനം ചെയുന്നത് ചലച്ചിത്ര രംഗത്ത് നിന്നുള്ള പ്രമൂഖ സ്റ്റേജ് ഷോ വിദഗ്ധന്‍ ബിജു എം.പിയാണ്. ഘോഷ് അഞ്ചേരില്‍ ഷോ യുറോപ്പില്‍ കോഓര്‍ഡിനേറ്റ് ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും: സജി: 069919082976, പ്രദീപ്: 06991170029, ഷാജി: 069917182431, റോയി: 069918101620, ജോമോന്‍: 069911694241, പ്രിന്‍സ്: 06646152950, നിതിന്‍: 06503336552, ജോയല്‍: 069917242474, സന്തോഷ്: 069911004969, ഘോഷ്: 069911320561.

റിപ്പോര്‍ട്ട്: ജോബി ആന്റണി

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.