• Logo

Allied Publications

Europe
ഓസ്ട്രിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്
Share
വിയന്ന: ഇതുവരെ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് ആയിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയതെങ്കില്‍ അവരൊടൊപ്പം ഇനിമുതല്‍ യുറോപ്പിലെയും അമേരിക്കയിലെയും പ്രവാസികളുടെ താത്പര്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമങ്ങള്‍ നടത്തുമെന്ന് പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് വിയന്നയില്‍ പ്രഖ്യാപിച്ചു.

ഓസ്ട്രിയയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി ഓസ്ട്രിയ) സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിയന്നയിലെ ഇന്ത്യ ഗേറ്റ് റസ്ററന്റില്‍ നടന്ന ഐഒസി ഓസ്ട്രിയയുടെ പൊതുസമ്മേളനം മന്തി ഉദ്ഘാടനം ചെയ്തു. ഐഒസി ഓസ്ട്രിയയുടെ പ്രസിഡന്റ് സിറോഷ് ജോര്‍ജ് അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി ബിജു മാളിയേക്കല്‍ സ്വാഗതം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, ലോകമലയാളികള്‍ക്ക് മൊത്തം മാതൃകയായ വ്യക്തിത്വത്തിനും കറതീര്‍ന്ന രാഷ്ട്രീയ ആദര്‍ശനേത്രുത്വത്തിനും ഉടമയാണ് മന്ത്രി കെ.സി ജോസഫെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ സിറോഷ് അഭിപ്രായപ്പെട്ടു.

മുഖ്യ പ്രഭാഷണം നടത്തിയ മന്ത്രി കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ പരാമര്‍ശിക്കുകയും ലോകമെമ്പാടുമുള്ള പ്രവാസികളുടെ ക്ഷേമത്തിനും കേരളത്തിന്റെ വികസനത്തിനും വേണ്ടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും വിവരിച്ചു. കേരളത്തിലെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും മറ്റുസ്ഥാപിത കക്ഷികളില്‍ നിന്നും ആവശ്യമില്ലാത്ത സമ്മര്‍ദ്ദം സര്‍ക്കാരിനു നേരെ ഉയരുന്നുണ്െടങ്കിലും തുടങ്ങിവച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടേ മടങ്ങുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. യുറോപ്പിലെ പ്രവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൌെരവമായി പരിഗണിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസ് പ്രസിഡന്റ് ജോജിമോന്‍ എറണാകേരില്‍, ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയ്ക്ക് വേണ്ടി ഘോഷ് അഞ്ചേരില്‍, യുഎന്‍ മലയാളികളില്‍ നിന്നും സിറില്‍ മനയാനിപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മുഖാമുഖം പരിപാടിയില്‍ മന്ത്രി വിയന്ന മലയാളികള്‍ ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അമിത ലൂഗ്നര്‍, ഐഒസി കേരള ഘടകം പ്രസിഡന്റ് വിനു കളരിത്തറ, വൈസ് പ്രസിഡന്റുമാരായ വിന്‍സെന്റ് തടത്തില്‍, ജോളി കുര്യന്‍, ഐസിസി വിയന്ന കണ്‍വീനര്‍ തോമസ് പടിഞ്ഞാറേക്കാലായില്‍, ഇന്ത്യന്‍ എംബസിയില്‍ നിന്നും റോയി ഐക്കരേട്ട്, ഫൈന്‍ ആര്‍ട്സ് ഇന്ത്യ പ്രസിഡന്റ് സജി മതുപ്പുറത്ത്, വിഎംഎ പ്രസിഡന്റ് മാത്യൂസ് കിഴക്കേകര തുടങ്ങിയവരും വിയന്നയിലെ മലയാളി സമൂഹത്തില്‍ നിന്നും ബിസിനസ് ലോകത്തും നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐഒസി ഓസ്ട്രിയയുടെ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്റെ നന്ദി പ്രസംഗത്തോടെ പൊതുസമ്മേളനം സമാപിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.