• Logo

Allied Publications

Europe
എസ്എന്‍ഡിപിക്ക് ഈസ്റ്ഹാമില്‍ ഇനി പുതിയ കുടുംബ യൂണിറ്റ്
Share
ലണ്ടന്‍: എസ്എന്‍ഡിപി യുകെ 6170 ന്റെ ആറാമത് കുടുംബ യൂണിറ്റ് ഈസ്റ്ഹാമില്‍ രൂപീകരിച്ചു. എസ്എന്‍ഡിപി യുകെ 6170 യോഗം പ്രസിഡന്റ് സുജ്ത് ഉദയന്‍ യോഗം നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരേക്കണ്ടി സന്തോഷിന്റെ മകന്‍ അര്‍ജുന്‍ സന്തോഷ് ആശംസകള്‍ നല്‍കിയ യോഗത്തിന് അജിന്‍ ബോസ് കൃതജ്ഞത അര്‍പ്പിച്ചു. ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയെപ്പറ്റി സുധാകരന്‍ പാലാ നടത്തിയ പ്രഭാഷണം സദസിനെ ഭക്തിസാന്ദ്രമാക്കി.

ശിവഗിരി എന്ന് നാമകരണം ചെയ്ത കുടുംബ യൂണിറ്റിന്റെ കണ്‍വീനറായി മോഹന്‍ കുമാറിനേയും ജോയിന്റ് കണ്‍വീനറായി ശ്രീമത് രജനി ഷിബുവിനേയും തെരഞ്ഞെടുത്തു. നിരവധി ശ്രീനാരായണീയ കുടുംബാംഗങ്ങള്‍ പങ്കെടുത്ത യോഗം ഈസ്റ്ഹാമിലെ ശ്രീനാരായണീയര്‍ക്ക് പുതിയ അനുഭവമായിമാറി.

എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ശ്രീനാരായണീയര്‍ക്ക് എല്ലാവിധ ആശംസകള്‍ നല്‍കി. ഒരു നല്ല നാളേക്കായി എല്ലാ ശ്രീനാരായണീയരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യുകെയിലുള്ള എല്ലാ ശ്രീനാരായണീയരിലും ഗുരുസന്ദേശം എത്തിക്കുക എന്ന ചരിത്ര ദൌത്യം പൂര്‍ത്തിയാക്കുവാന്‍ ഏതാനും നാളുകള്‍ കൂടെ കാത്തിരിക്കേണ്ടിവരികയുള്ളൂ എന്ന് സെക്രട്ടറി വിഷ്ണു നടേശന്‍ പറഞ്ഞു. കെന്റ്, സാലിസ്ബറി, മാഞ്ചസ്റര്‍ എന്നിവിടങ്ങളില്‍ കുടുംബ യൂണിറ്റുകള്‍ ഉടന്‍ നിലവില്‍ വരുമെന്ന് ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ ഉറപ്പു നല്‍കി.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ