• Logo

Allied Publications

Europe
പോള്‍ ആറാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
Share
വത്തിക്കാന്‍സിറ്റി: പോള്‍ ആറാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 19 ന് (ഞായര്‍) രാവിലെ 10.30 ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ പോപ്പ് എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു.

വത്തിക്കാനില്‍ ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് 19 ന് അവസാനിച്ച അസാധാരണ സിനഡില്‍ പങ്കെടുത്ത 191 ബിഷപ്പുമാരും മറ്റു മുന്നൂറ് മെത്രാന്‍മാരും ആയ്യായിരത്തോളം വൈദികരും പങ്കെടുത്തു. ചടങ്ങില്‍ ഇന്ത്യയില്‍ നിന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ, ഏഷ്യയിലെ മെത്രാന്‍സമിതികളുടെ ഫെഡറേഷന്‍ പ്രസിഡന്റും മുംബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. കൂടാതെ വിവിധ രാഷ്ട്ര ഭരണ നേതാക്കളും സാമൂഹിക, സാംസ്കാരിക, സഭാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ദിവ്യബലി ആരംഭിക്കുന്നതിനു മുമ്പും അതിനു ശേഷവും ഫ്രാന്‍സിസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമനെ ആശ്ളേഷിച്ചത് വിശാസികളെ സന്തോഭരിതരാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തിലാണ് ദിവ്യബലിയും മറ്റു കര്‍മങ്ങളും നടന്നത്. പോള്‍ ആറാമന്‍ മാര്‍പാപ്പാ ധരിച്ചിരുന്ന തിരുവസ്ത്രവും ഉപയോഗിച്ചിരുന്ന കാസയും ഇടയവടിയും ധരിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തത്.

പോള്‍ ആറാമന്‍ പാപ്പായുടെ ജീവിതംതന്നെ സുവിശേഷ സന്ദേശത്തിന്റെ പ്രതീകമായിരുന്നുവെന്ന് പ്രഖ്യാപനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. കറകളഞ്ഞ പത്രോസിന്റെ പിന്‍ഗാമിയും പ്രവാചകനുമായിരുന്നു പാപ്പായെന്ന് അനുസ്മരിച്ചു.

പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ രക്തം പുരണ്ട വസ്ത്രമാണു തിരുശേഷിപ്പ് വണക്കത്തിനായി നല്‍കിയിരുന്നത്. അന്ന് പാപ്പാ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഭാഗമാണ് ഇന്നു തിരുശേഷിപ്പായി മാറിയത്. 1970 നവംബര്‍ 28 ന് ഫിലിപ്പീന്‍സിലെ മനില വിമാനത്താവളത്തിലാണ് പാപ്പാ ആക്രമിക്കപ്പെടുന്നത്. സെപ്റ്റംബര്‍ 26 ആയിരിക്കും പാപ്പായുടെ തിരുനാള്‍ ദിനം. 1897 സെപ്റ്റംബര്‍ 26 നാണ് ഇറ്റാലിയന്‍കാരനായ പോള്‍ ആറാമന്‍ ജനിച്ചത്. 1978 ഓഗസ്റ് ആറിനാന് പോള്‍ ആറാമന്‍ മാര്‍പാപ്പ കാലംചെയ്തത്.

വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുള്ള പ്രഖ്യാപനം ശ്രവിക്കാനും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനും ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരം വിശാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ