• Logo

Allied Publications

Europe
ലിവര്‍പൂളില്‍ വാര്‍ഷിക നവീകരണ ധ്യാനം നവംബര്‍ 28 ന്
Share
ലിവര്‍പൂള്‍: എല്ലാവര്‍ഷവും ചെറിയ നൊയമ്പ് കാലത്ത് കേരള കത്തോലിക്കാ കമ്യൂണിറ്റി ഫസാര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടത്തിവരുന്ന നവീകരണ ധ്യാനത്തിന് നവംബര്‍ 28ന് തുടക്കം.അതിരമ്പുഴ കാരിസ് ഭവന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. കുര്യന്‍ കാരിക്കല്‍ (കാരിയച്ചന്‍) എംഎസ്എഫ്എസ് ആണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നവംബര്‍ 28ന് വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ടു വരേയും 29ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരേയും 30ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറു വരെയുമാണ് ധ്യാനം.

വാര്‍ഷിക നവീകരണ ധ്യാനത്തില്‍ വിശുദ്ധ കുര്‍ബാന, വിവാഹം, കുടുംബം മാതാപിതാക്കളും മക്കളും, മരിയ ഭക്തി കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്, പ്രാര്‍ഥനയിലൂടെ കുട്ടികളുടെ പരിപാലനം എന്നീ വിഷയങ്ങളെ പറ്റി പ്രബോധനങ്ങളുണ്ടായിരിക്കും. ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണവും സൌഖ്യപ്രാര്‍ഥനയും നടത്തപ്പെടുന്നു.

വാര്‍ഷിക നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും പുതിയ നവീകരണം നേടുവാന്‍ ഏവരേയും ലിവര്‍പൂള്‍ കേരള കത്തോലിക്ക കമ്മിറ്റി ഫസാര്‍ക്കലി ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം തോമസ് 0757724 9750, ജെസി ജിമ്മി 07951980102,

ജോര്‍ജ് കുട്ടി 01515258388, കുഞ്ഞുമോള്‍ 07753505011, മിനി സുനില്‍ 07875655224

പള്ളിയുടെ വിലാസം: ട. ജഒകഘഛങകചഅട ഞഋ ഇഒഡഞഇഒ, ടജഅഞഞഛണ ഒഅഘഘ ഞഛഅഉ, ഘകഢഋഞജഛഛഘ ഘ9 6ആഡ.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​