• Logo

Allied Publications

Europe
ലുഫ്താന്‍സ പൈലറ്റുമാര്‍ 35 മണിക്കൂര്‍ പണിമുടക്കും
Share
ബര്‍ലിന്‍: ലുഫ്താന്‍സ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ ഈ വര്‍ഷത്തെ എട്ടാമത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ 35 മണിക്കൂറാണ് പണിമുടക്ക്.

എയര്‍ബസ് 320, ബോയിംഗ് 737, എംബ്രയര്‍ വിമാനങ്ങളിലെ മധ്യദൂര യാത്രക്കാരെ പണിമുടക്ക് ബാധിക്കുമെന്ന് പൈലറ്റുമാരുടെ യൂണിയനായ കോക്ക്പിറ്റ് അറിയിച്ചു.

പൈലറ്റുമാരുടെ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാനെജ്മെന്റിനെ നിര്‍ബന്ധിതമാക്കുകയാണ് സമരത്തിന്റെ ലക്ഷ്യം. തങ്ങള്‍ സമരം ചെയ്താല്‍ ജര്‍മനിയെ നിശ്ചലമാക്കാന്‍ കഴിയും, അതുകൊണ്ട് ഞങ്ങളോടു സഹകരിക്കുക എന്നാണ് യൂണിയന്റെ (ഢലൃലശിശഴൌിഴ ഇീരസുശ (ഢഇ) ആഹ്വാനം.

സമരം 2150 സര്‍വീസുകളെ ബാധിക്കുമെന്നും രണ്ടു ലക്ഷം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുമെന്ന് ലുഫ്താന്‍സാ തന്നെ വെളിപ്പെടുത്തുന്നു. നിലവില്‍ 55ാം വയസില്‍ കമ്പനിയില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ നിയമമുണ്ടെങ്കിലും വയസിന്റെ ഏകീകരണവും പെന്‍ഷന്‍ തുകയില്‍ കൂടുതല്‍ വകയിരുത്തലുമാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ വാരാന്ത്യത്തില്‍ ജര്‍മന്‍ റെയില്‍വേ ജീവനക്കാര്‍ നടത്തിയ മാരത്തോണ്‍ സമരം അവസാനിച്ചപ്പോള്‍ പൈലറ്റുമാര്‍ ആരംഭിച്ച സമരം ജര്‍മനിയിലെ ജനജീവിതത്തെ സാരമായി ബാധിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​