• Logo

Allied Publications

Europe
എസ്എന്‍ഡിപി ഈസ്റ്ഹാം കുടുംബ യൂണിറ്റ് രൂപീകരണം ഒക്ടോബര്‍ 18ന്
Share
ലണ്ടന്‍: ശ്രീനാരായണീയ സന്ദേശം യുകെയുടെ എല്ലാ മേഖലകളിലും എത്തിക്കുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപി യുകെയുടെ ആറാമത് കുടുംബ യൂണിറ്റ് ഈസ്റ്ഹാമില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ഒക്ടോബര്‍ 18 ന് (ശനി) ഉച്ചയ്ക്ക് 12 ന് ആരംഭിക്കുന്ന യോഗത്തിന് ശാഖാ യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ ഉദ്ഘാടനം ചെയ്യും. കുടുംബ യൂണിറ്റിന്റെ ഉദ്ഘാടനം ശാഖായോഗം പ്രിസിഡന്റ് സുജിത്ത് ഉദയന്‍ നിര്‍വഹിക്കും. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ കുമാര്‍ സുരേന്ദ്രന്‍, സൌമ്യ ഉല്ലാസ്, ലൈജു എന്നിവര്‍ ആശംസ അര്‍പ്പിക്കും. സുധാകരന്‍ പാലാ ഗുരുദേവ സന്ദേശത്തിന്റെ മഹത്വത്തെപറ്റി പ്രഭാഷണം നടത്തും. യുകെയുടെ ഓരോ മേഖലകളിലായി കുടുംബ യൂണിറ്റുകള്‍ രുപീകരിച്ച് മുന്നേറുന്ന എസ്എന്‍ഡിപി യുകെ 6170ന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് പാഠമാകണമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അഭ്യര്‍ഥിച്ചു.ലോക സമാധാനത്തിന് ഊന്നല്‍ നല്‍കുന്ന ഗുരുദേവ സന്ദേശങ്ങള്‍ വരും കാലങ്ങളില്‍ ലോകമെമ്പാടും ഉയര്‍ത്തിക്കാട്ടുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് യുകെയില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ശ്രീനാരായണീയ ചിന്തകള്‍.

യുകെയിലെ ഗുരുദേവ ഭക്തരുടെ കെട്ടുറപ്പ് മുറുകെപിടിച്ച് മുന്നേറുന്ന എസ്എന്‍ഡിപി യുകെ 6170 ശാഖയ്ക്ക് ലോകമെമ്പാടു നിന്നും വലിയ പ്രോത്സാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടേയും നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തനം ആരംഭിച്ച് മുന്നേറുന്ന എസ്എന്‍ഡിപി യുകെ 6170 ഇതിനോടകം അഞ്ച് കുടുംബ യൂണിറ്റുകള്‍ ടെന്റന്‍, വെംബ്ളി, ക്രോയ്ഡോണ്‍, സൌത്താംപ്റ്റന്‍, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചു. കെന്റ്, സാലിസ്ബറി, മാഞ്ചസ്റര്‍ എന്നിവിടങ്ങളില്‍ കുടുംബയൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ശാഖാ മാനേജിംഗ് കമ്മിറ്റികള്‍ ആരംഭിച്ചുകഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിഷ്ണു നടേശന്‍ 07723484438, സുജിത് ഉദയന്‍ 07738002989, കുമാര്‍ സുരേന്ദ്രന്‍ 07878352084, സൌമ്യ ഉല്ലാസ് 07832986856,

ലൈജു 077237308828, അജിന്‍ ബോസ് 07925495810.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.