• Logo

Allied Publications

Europe
കേരളത്തില്‍നിന്നെത്തിയ വിദ്യാഭ്യാസ പഠനസംഘം ലിവര്‍പൂളില്‍
Share
ലിവര്‍പൂള്‍: ഇന്തോബ്രിട്ടീഷ് എഡ്യൂക്കേഷണല്‍ കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തില്‍ നിന്നെത്തിയ 25 അംഗ പഠനസംഘത്തെ ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരിച്ചു.

പത്തു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന സംഘം ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലും സിറ്റി കൌണ്‍സിലിലും നടക്കുന്ന വിവിധ സെമിനാറുകളിലും മറ്റു പരിപാടികളിലും പങ്കെടുക്കും. കൂടാതെ ചരിത്രപ്രാധാന്യമുള്ള യുകെയിലെ വിവിധ സ്ഥലങ്ങളും ഇവര്‍ സന്ദര്‍ശിക്കും.

ലിവര്‍പൂള്‍ സിറ്റി കൌണ്‍സിലിന്റെ പ്രത്യേക ക്ഷണിതാക്കളായി ടൌണ്‍ഹാളിലെത്തിയ പഠന സംഘത്തെ ലിവര്‍പൂള്‍ ലോഡ് മേയര്‍ എറിക്ക കെബ്, സിറ്റി കൌണ്‍സിലേഴ്സ്, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി. തുടര്‍ന്നുനടന്ന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത അധ്യാപകരെയും കുട്ടികളെയും ഏറെ പ്രശംസിച്ച മേയര്‍ ഇന്തോബ്രിട്ടീഷ് എഡ്യൂക്കേഷണല്‍ കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ യുകെ ഓര്‍ഡിനേറ്റേഴ്സ് ആയ ജിജി മാധവപള്ളിയേയും തോമസ് ജോണ്‍ വാരികാട്ടിനെയും പ്രത്യേകം അഭിനന്ദിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന പദ്ധതിയുടെ ഭാഗമായി ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ കേരള പാര്‍ട്ടണര്‍ സ്കൂളായി തെരഞ്ഞെടുത്ത കോട്ടയം കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലെ ഹെഡ് ടീച്ചറും വിദ്യാര്‍ഥികളും കൂടാതെ എറണാകുളം ചോയ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ ഹെഡ് ടീച്ചറും അധ്യാപകരും വിദ്യാര്‍ഥികളുമാണ് പഠന സംഘത്തിലുള്ളത്.

2015 ഫെബ്രുവരിയില്‍ യുകെയില്‍നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന അധ്യാപകരും വിദ്യാര്‍ഥികളും ലിവര്‍പൂള്‍ കൌണ്‍സില്‍ പ്രതിനിധികളും അടങ്ങുന്ന 25 അംഗ പഠനസംഘത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും പരിപാടിയുടെ സംഘാടകരായ ആഷിന്‍ സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ എംഡി ജിജോ മാധവപള്ളിയും ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഗവേണിംഗ് ബോഡി അംഗവുമായ തോമസ് ജോണ്‍ വാരികാട്ടും അറിയിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.