• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ടില്‍ മെഗാസ്റേജ് ഷോ 'വിഷന്‍ 2014' നവംബര്‍ എട്ടിന്
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളി സമൂഹത്തിന്റെ ഹൃദയത്തുടിപ്പായ ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം അഭിമാനപുരസരം സംഘടപ്പിക്കുന്ന 'വിഷന്‍ 2014' എന്ന മെഗാസ്റേജ് ഷോ നവംബര്‍ എട്ടിന്(ശനി) ഫ്രാങ്ക്ഫര്‍ട്ടില്‍ അരങ്ങേറും.

കലാകേരളത്തിന്റെ കേളീരവവുമായി പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന 'വിഷന്‍ 2014' നവംബര്‍ എട്ട്(ശനി) വൈകുന്നേരം നാലിന് (പ്രവേശനം 3.30 മുതല്‍) ഫ്രാങ്ക്ഫര്‍ട്ട് ഫെശന്‍ഹൈമിലെ സാല്‍ബൌ ടിഎസ്ജി ഹാളിലാണ് (ടഅഅഘആഅഡ ഠടഏഒമഹഹല എലരവലിവലശാ, ജളീൃലിേൃമലൈ 55, 60386 എൃമിസളൌൃ മാ ങമശി) അരങ്ങേറുന്നത്.

അനുകരണ കലയിലെ ഉസ്താദ് എന്നറിയപ്പെടുന്ന കോട്ടയം നസീറിനൊപ്പം രാജാ സാഹിബ്, സിറാജ് പയ്യോളി (കോഴിക്കോട് സിറാജ്), വെള്ളിത്തിരയിലെ മുഖശ്രീയായി ലാല്‍ ജോസ് കണ്ടെത്തിയ മലയാളത്തിന്റെ നടി അര്‍ച്ചന കവി, ചലച്ചിത്ര ഗാനശാഖയില്‍ വേറിട്ട സ്വരത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച സയനോര, ഫ്രാങ്കോ, വിപിന്‍ സേവ്യര്‍ എന്നിവരുടെ പ്രകടനത്തിന് തിലകക്കുറിയായി പ്രശസ്ത നര്‍ത്തകനും കോറിയോഗ്രാഫറുമായ ജോര്‍ജ് ജേക്കബുമാണ് അവതരണത്തിന്റെ പുതുപുത്തന്‍ ശൈലിയുമായി നര്‍മത്തില്‍ പൊതിഞ്ഞ കാവ്യങ്ങളുടെ ധോരണിയില്‍ സംഗീത സാന്ദ്രതയുടെ രാഗതാളലയത്തില്‍ നൃത്തങ്ങളുടെ ആവിഷ്കാരപെരുമയില്‍ മയില്‍പ്പീലി വിടര്‍ത്തുന്നത്.

കണ്ണിനും കാതിനും മനസിനും കുളിര്‍മയും ഉല്ലാസവുമേകുന്ന വിഷന്‍ 2014 ന്റെ കലാകാരന്മാരില്‍ ഏറെയും ആദ്യമായിട്ടാണ് ജര്‍മനിയില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ഒരു മെഗാഷോയുടെ എല്ലാ സദ്യവട്ടങ്ങളും ചേരുംപടി ചേര്‍ത്താണ് ഫ്രാങ്ക്ഫര്‍ട്ടിലെ വേദിയില്‍ വിളമ്പുന്നത്. ബിജു എംപിയാണ് പ്രോഗ്രാം ഡയറക്ടര്‍.

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'വിഷന്‍ 2014' ല്‍ നിന്നും ലഭിക്കുന്ന തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. അതുകൊണ്ടുതന്നെ ഫ്രാങ്ക്ഫര്‍ട്ടിലെ 'വിഷന്‍ 2014' ചാരിറ്റി ഷോയിലൂടെ കാരുണ്യത്തിന്റെ വീഥിയില്‍ നിര്‍ധനരുടെ കണ്ണീരൊപ്പാന്‍ ലക്ഷ്യമിടാന്‍ ശ്രമിക്കുകയാണ് ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം.

യാന്ത്രികജീവിതത്തിലെ പരിമുറുക്കത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 'വിഷന്‍ 2014' ഒരനുഗ്രഹമായിരിക്കും. അതുപോലെതന്നെ ഗൃഹാതുരത്വത്തിന്റെ വിടുതലില്‍ ഓര്‍മകളുടെ സുവര്‍ണച്ചെപ്പില്‍ വീണ്ടും ആസ്വാദനത്തിന്റെ പവിഴമുത്തുകള്‍ ശേഖരിക്കാനുതകുന്ന മെഗാഷോയുടെ നേര്‍ക്കാഴ്ചയ്ക്കായി ഏവരേയും സംഘാടകര്‍ ഹൃദയപൂര്‍വം ക്ഷണിച്ചു.

'വിഷന്‍ 2014' നേരിട്ടാസ്വദിക്കാന്‍ സംഘാടകര്‍ സീറ്റുകളുടെ റിസര്‍വേഷന്‍ സൌകര്യവും ഒരുക്കിയിട്ടുണ്ട്.ഏറ്റവും മുന്‍നിര (പ്ളാറ്റിനം റോ/സീറ്റുകള്‍ പരിമിതം)

ഗോള്‍ഡ് റോ: മുതിര്‍ന്നവര്‍ക്കും 12 വയസിന് മുകളിലുള്ളവര്‍ക്കും 20 യൂറോയും, 6 മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 15 യൂറോയുമാണ് ടിക്കറ്റ് നിരക്ക്.

സില്‍വര്‍ റോ : മുതിര്‍ന്നവര്‍ക്കും 12 വയസിന് മുകളിലുള്ളവര്‍ക്കും 15 യൂറോയും, 6 മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 10 യൂറോയുമാണ്.

ടിക്കറ്റ് റിസര്‍വേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: കോശി മാത്യു (പ്രസിഡന്റ്) ; + 49 176 78159856, ഡോ.അജാക്സ് മുഹമ്മദ് (സെക്രട്ടറി); + 49 172 2700153,

അബി മാങ്കുളം (ട്രഷറാര്‍) ; + 49 157 54619539, ബോബി ജോസഫ് : + 49 157 70444002. ഋ.ാമശഹ: ്ശശീിെ2014@സലൃമഹമമൊമഷമാളൃമിസളൌൃ.രീാ 

ണലയശെലേ: ംംം.സലൃമഹമമൊമഷമാളൃമിസളൌൃ.രീാ 

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​