• Logo

Allied Publications

Europe
ന്യൂപോര്‍ട്ടില്‍ യുക്മ വെയില്‍സ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 18ന്
Share
ന്യൂപോര്‍ട്ട്: യുക്മ വെയില്‍സ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 18 ന് (ശനി) ന്യൂപോര്‍ട്ടില്‍ നടക്കും. ന്യൂപോര്‍ട്ടിലെ സെന്റ് ജൂലിയന്‍സ് ഹൈസ്കൂള്‍ ഹാളില്‍ നടക്കുന്ന റീജിയണല്‍ കലാമേളക്ക് വെയില്‍സിലെ മികച്ച മലയാളി അസോസിയേഷനുകളിലൊന്നായ ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയാണ് ആതിഥ്യം വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വാന്‍സിയില്‍ നടന്ന റീജിയണല്‍ കലാമേളയില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ എന്‍കെസി കിരീടം നിലനിര്‍ത്താനുള്ള പരിശീലനത്തിനൊപ്പം കലാമേളയും വന്‍വിജയമാക്കി തീര്‍ക്കുന്നതിനുള്ള കഠിനാധ്വാനത്തിലാണ്.

ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബഹുമാന്യനായ ന്യൂപോര്‍ട്ട് മേയര്‍ മാത്യു ഇവാന്‍സ് കലാമേള ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. റീജിയണല്‍ പ്രസിഡന്റ് ബിജു തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി ബിന്‍സു ജോണ്‍, നാഷണല്‍ വൈസ് പ്രസിഡന്റ് ഷാജി തോമസ്, നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയ് നോര്‍ത്ത് വെസ്റ് റീജിയണല്‍ പ്രസിഡന്റ് ദിലീപ് മാത്യു, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ വര്‍ഗീസ് ജോണ്‍, അഭിലാഷ് തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. ആതിഥേയ അസോസിയേഷന്‍ പ്രസിഡന്റ് ജോബി മാത്യു ചടങ്ങില്‍ നന്ദി പ്രകാശിപ്പിക്കും.

യുക്മ നടത്തിയ ചിത്രഗീതം ഷോയുടെ ആദ്യ സ്റേജ് ഏറ്റെടുത്ത് നടത്തി വിജയിപ്പിച്ച ആത്മവിശ്വാസം കൈമുതലാക്കി വെയില്‍സ് റീജിയണല്‍ കമ്മിറ്റി കലാമേളയെ മറ്റൊരു വിജയമാക്കി തീര്‍ക്കാന്‍ മികച്ച സംഘാടകരുടെ കരുത്തുറ്റ നിരയെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്. റീജിയണല്‍ പ്രസിഡന്റ് ബിജു തോമസ് പന്നിവേലില്‍ ചെയര്‍മാനായ കലാമേള കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍ റീജിയണല്‍ സെക്രട്ടറി തോമസ്കുട്ടി ജോസഫ് ആണ്. കലാമേളയുടെ ട്രഷറര്‍ ആയി റീജിയണല്‍ ട്രഷറര്‍ ജോജി ജോസ് പ്രവര്‍ത്തിക്കും.

റീജിയണല്‍ കലാമേളയുടെ ജനറല്‍ കണ്‍വീനര്‍ ആയി ആതിഥേയ അസോസിയേഷന്‍ പ്രസിഡന്റ് ജോബി മാത്യുവും ജോയിന്റ് കണ്‍വീനര്‍ ആയി അസോസിയേഷന്‍ സെക്രട്ടറി സനീഷ് ചാക്കോയും ചുമതല വഹിക്കുമ്പോള്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയി റീജിയണിന്റെ ആര്‍ട്സ് സെക്രട്ടറി കൂടിയായ ജിജി ജോര്‍ജും ജോ. കോഓര്‍ഡിനേറ്റര്‍ ആയി ജെയിസ് ജോണും ആയിരിക്കും ചുമതലയേല്‍ക്കുന്നത്. യുക്മ നാഷണല്‍ എക്സിക്യുട്ടീവ് അംഗം അഭിലാഷ് തോമസിന്റെ നേതൃത്വത്തില്‍ ജിജോ മാനുവല്‍, തങ്കച്ചന്‍ ജോര്‍ജ്, ജോമിച്ചന്‍ കുന്നത്ത്പുരയിടം, ടോസി തോമസ്, അലക്സ് മാമന്‍, ജോസ് കൊച്ചാപ്പള്ളില്‍ തുടങ്ങിയവര്‍ പ്രോഗ്രാം കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കും.

പിഴവുകള്‍ ഉണ്ടാവാത്ത വിധത്തിലുള്ള വിധി നിര്‍ണയത്തിനായി മികച്ച ജഡ്ജിംഗ് പാനലിനെ തന്നെ നിയോഗിച്ചിട്ടുണ്െടങ്കിലും വിധി നിര്‍ണയത്തില്‍ പരാതിയുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സൌകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി ബിന്‍സു ജോണ്‍, റീജിയണല്‍ പ്രസിഡന്റ് ബിജു തോമസ്, സെക്രട്ടറി തോമസ്കുട്ടി ജോസഫ് എന്നിവരായിരിക്കും അപ്പീല്‍ കമ്മിറ്റിയംഗങ്ങള്‍.

കലാമേള ഓര്‍ഗനൈസിംഗ് കമ്മിറ്റിയംഗങ്ങളായി പീറ്റര്‍ താണോലില്‍, ജിനോ മാത്യു, ജോണ്‍സന്‍ ചാക്കോ, ബിനു കുര്യാക്കോസ്, ജോസഫ് ഫിലിപ്പ്, ജോഷി തോമസ്, ഷാന്റി ബാബു എന്നിവര്‍ ആയിരിക്കും പ്രവര്‍ത്തിക്കുക. കലാമേളയ്ക്കാവശ്യമായ ഫണ്ട് കണ്െടത്താനായി രൂപീകരിച്ച ഫണ്ട് റെയ്സിംഗ് കമ്മിറ്റിയംഗങ്ങള്‍ ബിജു പന്നിവേലില്‍, തോമസ്കുട്ടി ജോസഫ്, റെജിമോന്‍ ജോസഫ്, ഷിബു മാത്യു എന്നിവരാണ്. സ്റേജ് കമ്മിറ്റിയംഗങ്ങളായി ബിനോ ആന്റണി, ഷാജി ജോസഫ്, മനോജ് ജോസ്, ബിനു ദാമോദരന്‍, ഷാമോന്‍ തോമസ്, സെബാസ്റ്യന്‍ ജോസഫ് കല്ലുകളം എന്നിവര്‍ക്കായിരിക്കും ചുമതല. ടോസി തോമസ്, ബിനോയ് ഉമ്മന്‍, ജിന്‍സി അലക്സ്, അംബി ജെയിസ്, മേഘ രവി എന്നിവര്‍ ഓഫീസ്, അവാര്‍ഡ് കമ്മിറ്റിയംഗങ്ങള്‍ ആയി പ്രവര്‍ത്തിക്കുമ്പോള്‍ കലാമേളയുടെ പബ്ളിസിറ്റി കമ്മിറ്റിയംഗങ്ങളായി ഷാജി ഫ്രാന്‍സിസ്, ടോമി ജോര്‍ജ്, റോയ് ഫിലിപ്പ്, ബേസില്‍ ജോസഫ്, ചാള്‍സ് ലോറന്‍സ് എന്നിവര്‍ പ്രവര്‍ത്തിക്കും. ജോബി മാത്യു, സനീഷ് ചാക്കോ, ആന്‍സി റോബിന്‍, ഷൈനി മാത്യു, എന്നിവര്‍ റിസപ്ഷന്‍ കമ്മിറ്റിയിലും, തങ്കച്ചന്‍ ജോര്‍ജ്, അലക്സ് മാമന്‍, ഫിലിപ്പ് ജോസഫ്, ബെന്നി സിറിയക്, പ്രിന്‍സ് മാത്യു, മനു ജോസ്, മനോജ് ജോര്‍ജ് എന്നിവര്‍ ഫുഡ് കമ്മിറ്റിയിലും പ്രവര്‍ത്തിക്കും. ഹൌസ് കീപ്പിംഗ് കമ്മിറ്റിയംഗങ്ങളായി ബാബു തോമസ്, രാജേഷ് നാഗനൂലില്‍, ഷിനോ മാത്യു എന്നിവര്‍ പ്രവര്‍ത്തിക്കും. അഭിലാഷ് തോമസ്, ജിജി ജോര്‍ജ്, ജീസന്‍ പീറ്റര്‍, ജോജി ജോസ്, ഷിബു മാത്യു, അനീഷ് ജോസ്, ജോബി മാത്യു, ജോസ് കൊച്ചാപ്പള്ളില്‍ എന്നിവര്‍ രജിസ്ട്രേഷന്‍ ചുമതലകളും നിര്‍വഹിക്കുമ്പോള്‍ ഈ വര്‍ഷത്തെ റീജിയണല്‍ കലാമേള എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാനുതകുന്ന തരത്തിലുള്ള ഒരു വന്‍വിജയമായിത്തീരും എന്നത് നിസംശയം പറയാന്‍ സാധിക്കും.

കലാമേളയിലെ മത്സരങ്ങള്‍ക്കുശേഷം വൈകുന്നേരം ആറിന് ആരംഭിക്കുന്ന പ്രൌഡ ഗംഭീരമായ സാംസ്കാരിക സമ്മേളനത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി, ബ്രിസ്റോള്‍ കൌണ്‍സിലര്‍ ടോം ആദിത്യ, യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ബീന സെന്‍സ്, നാഷണല്‍ ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ തുടങ്ങിയവരും പങ്കെടുക്കും. യാതൊരുവിധ പ്രവേശന ഫീസും കൂടാതെ എല്ലാവര്‍ക്കും കലാമേളയിലെ എല്ലാ പ്രോഗ്രാമുകളും കാണാന്‍ അവസരമൊരുക്കിയിട്ടുള്ളതായും വെയില്‍സിലെയും സമീപ പ്രദേശങ്ങളിലെയും മുഴുവനാളുകളെയും കലാമേളയിലേക്ക് ക്ഷണിക്കുന്നതായും സംഘാടക സമിതി അറിയിച്ചു.

റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്