• Logo

Allied Publications

Europe
യുക്മ കലാമേളകള്‍ക്ക് ശനിയാഴ്ച തുടക്കമായി; നാഷണല്‍ കലാമേള നവംബര്‍ എട്ടിന് ലെസ്ററില്‍
Share
ലെസ്റര്‍: സുപ്രസിദ്ധമായ യുക്മ നാഷണല്‍ കലാമേളക്ക് മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ക്ക് ഡോര്‍സെറ്റ് പൂളിലെ സെന്റ് എഡ്വാര്‍ഡ് സ്കൂളില്‍ അരങ്ങുണരുകയാണ്.

അംഗ അസോസിയേഷനുകളുടെ ആധിക്യം നിമിത്തം പരിപാടികള്‍ സംഘടിപ്പിക്കാനും നടപ്പില്‍ വരുത്താനും കൂടുതല്‍ സൌകര്യപ്രദമായ രീതിയില്‍ യുക്മ സൌത്ത് ഈസ്റ് സൌത്ത് വെസ്റ് റീജിയനെ വിഭജിച്ച് സൌത്ത് ഈസ്റും സൌത്ത് വെസ്റും റീജിയനുകളായി തിരിച്ചതിനു ശേഷം നടക്കുന്ന ആദ്യ കലാമേള എന്ന പ്രത്യേകതയും ഇന്നത്തെ കലാമേളക്കുണ്ട്. കൂടാതെ യുക്മ സൌത്ത് വെസ്റ് റീജിയന്റെ ഔദ്യോഗികമായ ഉദ്ഘാടനവും യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി നിര്‍വഹിക്കുന്നത് ഈ റീജിയണല്‍ കലാമേളയോട് അനുബന്ധിച്ചാണ്. യുക്മ സൌത്ത് വെസ്റ് റീജിയന്റെ ആദ്യ കലാമേളക്കും റീജിയന്‍ ഉദ്ഘാടനത്തിനും ആതിഥ്യം അരുളുന്നത് യുക്മയുടെ തുടക്കം മുതല്‍ സജീവ അംഗമായ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ ആണ്. കലാമേളയിലേക്ക് എല്ലാ യുക്മ അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി റീജിയണല്‍ പ്രസിഡന്റ് സുജു ജോസഫ്, സെക്രട്ടറി രവീഷ് ജോണ്‍ എന്നിവര്‍ അറിയിച്ചു.

സഹോദര റീജിയണായ യുക്മ സൌത്ത് ഈസ്റ് റീജിയന്റെ കലാമേള ഒക്ടോബര്‍ 26ന് മാസ് ടോള്‍വര്‍ത്തിന്റെ ആതിഥ്യത്തില്‍ ടോള്‍വര്‍ത്തിലെ ഫുള്ളേഴ്സ് വേയിലെ ടോള്‍വര്‍ത്ത് ഗേള്‍സ് സ്കൂള്‍ അക്കാഡമിയില്‍ നടക്കുമെന്ന് റീജിയണല്‍ പ്രസിഡന്റ് റോജിമോന്‍ വര്‍ഗീസ്, സെക്രട്ടറി ജോസ് പി.എം. എന്നിവര്‍ അറിയിച്ചു. റീജിയന്‍ രണ്ടായി പിരിഞ്ഞെങ്കിലും മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ വളരെ മികച്ച ഒരുക്കങ്ങളാണ് ഈ വര്‍ഷവും നടത്തിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

18 അംഗ അസോസിയേഷനുകള്‍ പങ്കെടുക്കുന്ന മിഡ്ലാന്റ്സ് റീജിയണിന്റെ കലാമേള ഒരു നാഷണല്‍ കലാമേളക്കും റീജിയണല്‍ കലാമേളക്കും വേദി ഒരുക്കിയ പരിചയ സമ്പന്നരായ സ്റാഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ ആതിഥ്യത്തില്‍ ഒക്ടോബര്‍ 18ന് സ്റോക്ക് ഓണ്‍ ട്രെന്റില്‍ നടക്കും. പത്താം വാര്‍ഷിക ആഘോഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന ആതിഥേയ അസോസിയേഷനും കരുത്തുറ്റ റീജിയണും ചേര്‍ന്ന് കലയുടെ മായിക പ്രപഞ്ചം ഇതള്‍വിടര്‍ത്തുന്നത് ആസ്വദിക്കാന്‍ എല്ലാ കലാസ്നേഹികളെയും ക്ഷണിക്കുന്നതായി റീജിയണല്‍ പ്രസിഡന്റ് റോയ് ഫ്രാന്‍സിസ്, സെക്രട്ടറി പീറ്റര്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

യുക്മ ഈസ്റ് ആംഗ്ളിയ റീജിയന്റെ കലാമേള പരിചയ സമ്പന്നരായ സൌത്തെന്റ് മലയാളി അസോസിയേഷന്റെ ആതിഥ്യത്തില്‍ ആണ് ഈ വര്‍ഷവും അരങ്ങേറുന്നത്. എല്ലാ അംഗ സംഘടനകളിലും നിന്ന് മികച്ച പങ്കാളിത്തമാണ് കലാമേളക്ക് ലഭിക്കുന്നത് എന്നും മത്സരങ്ങള്‍ ക്രമീകരിക്കുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ് എന്നും റീജിയണല്‍ പ്രസിഡന്റ് ജയ്സണ്‍ ചാക്കോച്ചനും സെക്രട്ടറി കുഞ്ഞുമോന്‍ ജോബും അറിയിച്ചു.

യുക്മ നോര്‍ത്ത് വെസ്റ് റീജിയന്റെ കലാമേള കേരളപിറവി ദിനത്തില്‍ നവംബര്‍ ഒന്നിന് വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആതിഥ്യത്തില്‍ നടക്കുമെന്ന് റീജിയണല്‍ പ്രസിഡന്റ് ദിലീപ് മാത്യുവും സെക്രട്ടറി അഡ്വ. സിജു ജോസഫും അറിയിച്ചു. കലാമേളക്ക് വേണ്ട വിപുലമായ തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞതായും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പങ്കാളിത്തം ഈ വര്‍ഷം പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

യുക്മ വെയില്‍സ് റീജിയന്റെ കലാമേള ന്യൂപോര്‍ട്ട് മലയാളി അസോസിയേഷന്റെ ആതിഥ്യത്തില്‍ ഒക്ടോബര്‍ 18ന് നടക്കും. യുക്മ ചിത്രഗീതം പ്രോഗ്രാം പോലുള്ള നാഷണല്‍ പരിപാടികള്‍ക്ക് വേദി ഒരുക്കിയിട്ടുള്ള റീജിയനും സംഘടനക്കും തികഞ്ഞ അഭിമാനത്തിന്റെ നിമിഷങ്ങളാണ് യുക്മ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മൂലം ലഭിക്കുന്നത് എന്നും എല്ലാ അംഗ അസോസിയേഷനുകളിലും നിന്ന് മികച്ച പങ്കാളിത്തമാണ് ലഭിക്കുന്നത് എന്നും റീജിയണല്‍ പ്രസിഡന്റ് ബിജു തോമസ്, സെക്രട്ടറി തോമസ്കുട്ടി ജോസഫ് എന്നിവര്‍ അറിയിച്ചു.

ഇപ്പോഴത്തെ റീജിയണല്‍ കമ്മിറ്റി ചുമതലയേറ്റതിനുശേഷം മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്റെ കലാമേള ഒക്ടോബര്‍ 25ന് ബ്രാഡ്ഫോര്‍ഡില്‍ നടക്കും. പ്രസിഡന്റ് ടോം തോമസിന്റെയും സെക്രട്ടറി ടോം ജോസഫിന്റെയും നേതൃത്വത്തില്‍ കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ തീര്‍ന്നു വരികയാണ്.

ഈ റീജിയണല്‍ കലാമേളകളുടെ എല്ലാം പര്യവസാനം നവംബര്‍ എട്ടിന് ലെസ്ററിലെ മെറിഡീന്‍ ഡ്രൈവില്‍ ഉള്ള ജഡ്ജ് മെഡോ കമ്യൂണിറ്റി കോളജില്‍ നടക്കുന്ന യുക്മയുടെ അഞ്ചാമത് നാഷണല്‍ കലാമേളയില്‍ ആയിരിക്കും. യുക്മ എന്ന സംഘടനക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യ യോഗം ചേര്‍ന്ന ലെസ്ററില്‍ നടക്കുന്ന ഈ കലാമേളക്ക് ആതിഥ്യം അരുളുന്നത് ലെസ്റര്‍ കേരള കമ്യൂണിറ്റി ആണ്. ഇത്രയും വിപുലമായി പ്രവാസി മലയാളികള്‍ ആഘോഷിക്കുന്ന മറ്റൊരു ഉത്സവം ലോകത്ത് എങ്ങുമില്ല എന്നത് തന്നെ യുക്മ കലാമേളയുടെ പ്രസക്തി വിളിച്ചോതുന്നതാണ്. ഓരോ അംഗ അസോസിയേഷനിലും നിന്ന് ഏറ്റവും മികച്ച രണ്ടു പ്രോഗ്രാം മാത്രമേ ഒരു വിഭാഗത്തില്‍ മത്സരത്തിനായി സാധാരണ ഗതിയില്‍ റീജിയണല്‍ കലാമേള മത്സരങ്ങള്‍ക്ക് സ്വീകരിക്കുകയുള്ളൂ. ഈ റീജിയണല്‍ കലാമേളകളില്‍ മാറ്റുരക്കുന്നവരില്‍ നിന്നും വിജയികളാകുന്ന രണ്ടു പ്രോഗ്രാമുകള്‍ക്ക് മാത്രമാണ് യുക്മ നാഷണല്‍ കലാമേളയില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്.

കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നിങ്ങനെ പ്രായക്രമം അനുസരിച്ച് മത്സരാര്‍ഥികളെ നാലായി തരം തിരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേകമായി ആണ് മത്സരങ്ങള്‍ നടത്തുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍സ് ആന്‍ഡ് ഗ്രൂപ്പ്, ക്ളാസിക്കല്‍ ഡാന്‍സ് ഗ്രൂപ്പ്, നാടോടി നൃത്തം, ഫാന്‍സി ഡ്രസ്, മലയാളം പ്രസംഗം, മലയാളം കഥ പറയല്‍, നഴ്സറി പാട്ട് മത്സരം, സംഗീതം, ഗ്രൂപ്പ് സോംഗ്, മോണോ ആക്ട്, മാര്‍ഗം കളി, ഒപ്പന, തിരുവാതിര എന്നിങ്ങനെ 17 ഇനങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇതില്‍ ചില മത്സരങ്ങള്‍ കുട്ടികള്‍ക്ക് (കിഡ്സ്) മാത്രവും ചിലവ സബ്ജൂണിയേഴ്സിന് മാത്രവും ആയിരിക്കും. ആയതുകൊണ്ട് കലാമേള മത്സരങ്ങള്‍ സംബന്ധിച്ച പൂര്‍ണ വിവരത്തിന് ംംം.ൌൌസാമ.ീൃഴ എന്ന യുക്മ വെബ് സൈറ്റ് സന്ദര്‍ശിച്ച് നിബന്ധനകള്‍ മനസിലാക്കേണ്ടതാണ്.

ഓരോ വിഭാഗത്തിലും പാണ്ഡിത്യമുള്ള യുകെയിലെ ഏറ്റവും മികച്ച ജഡ്ജസ് ആയിരിക്കും മത്സരങ്ങളുടെ വിധിനിര്‍ണയം നടത്തുന്നത്. യുക്മ കലാമേള മത്സരങ്ങളിലെ പങ്കാളിത്തം യുക്മ അംഗ അസോസിയേഷനിലെ അംഗങ്ങള്‍ക്കു മാത്രമായി ക്ളിപ്തപ്പെടുത്തിയിരിക്കുന്നതാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളിലും യുക്മ നാഷണല്‍ കലാമേള നടന്നത് നവംബറില്‍ ആണെന്നിരിക്കെ അതേ ദിവസം തന്നെ നാഷണല്‍ കലാമേള എന്ന പേരില്‍ ഇതര സംഘടനകള്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് യുക്മയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യുക്മ അംഗ അസോസിയേഷനിലെ അംഗങ്ങള്‍ ഇവരുടെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്ക് വശംവദരായി അവരുടെ റീജിയണല്‍ കലാമേളകളില്‍ പങ്കെടുക്കുകയോ വിജയിക്കുകയോ ചെയ്തിട്ടുണ്െടങ്കില്‍ യുക്മ റീജിയണല്‍ / നാഷണല്‍ കലാമേളകളില്‍ പങ്കെടുക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു. യുക്മ കലാമേളകളില്‍ ഓരോ അസോസിയേഷനും റീജിയനും ഒരു വിഭാഗത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന മത്സരങ്ങളുടെ എണ്ണം 2 മത്സരങ്ങള്‍ എന്ന് നിജപ്പെടുത്തിയിരിക്കുന്നതുകൊണ്ട് മറ്റു കുട്ടികളുടെ അവസരം നഷ്ടമാക്കാനേ ഇത് ഉപകരിക്കുകയുള്ളൂ. കൂടാതെ രണ്ടു നാഷണല്‍ മത്സരങ്ങളും ഒരേ ദിവസമാണ് എന്നിരിക്കേ ഏതില്‍ പങ്കെടുക്കണം എന്ന ആശയക്കുഴപ്പത്തിനും ആവശ്യമില്ല. അതുകൊണ്ടു ഇതര സംഘടനകളുടെ കലാമേളകളില്‍ മത്സരിച്ചവര്‍ യുക്മ കലാമേളകളില്‍ മത്സരിക്കുന്നതിനെ യുക്മ പ്രോത്സാഹിപ്പിക്കുന്നില്ല.

യാതൊരുവിധ പബ്ളിക് ഫണ്ടുകളും അവകാശപ്പെടാത്ത യുക്മയുടെ സാമൂഹിക സാംസ്കാരിക പരിപാടികള്‍ മുഴുവനും യുക്മയുടെ സ്പോണ്‍സേഴ്സിനെ ആശ്രയിച്ചാണ് നടക്കുന്നത്. യുക്മ നാഷണല്‍ കലാമേളക്കോ റീജിയണല്‍ മത്സരങ്ങള്‍ക്കോ സമ്മാനങ്ങളോ ഇതര സ്പോണ്‍സര്‍ഷിപ്പൊ നല്‍കാന്‍ താത്പര്യമുള്ളവര്‍ യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി യെയോ, സെക്രട്ടറി ബിന്‍സു ജോണിനെയോ, ട്രഷറര്‍ അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിനെയോ ബന്ധപ്പെടുക. ഇവരുടെ വിവരങ്ങള്‍ യുക്മ വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടാതെ യുക്മ കലാമേളകളുടെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കപ്പെടുന്ന കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള യുക്മ അംഗങ്ങളും മേല്‍പറഞ്ഞ നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ബാലാ സജീവ് കുമാര്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.