• Logo

Allied Publications

Europe
യുക്മ സൌത്ത് വെസ്റ് റീജിയണല്‍ സെക്രട്ടറി രവീഷ് ജോണിന് യുക്മ നാഷണല്‍ കമ്മിറ്റിയുടെ യാത്രാമംഗളങ്ങള്‍
Share
ലണ്ടന്‍: യുക്മയുടെ രൂപീകരണ സമയം മുതല്‍ യുക്മ സൌത്ത് ഈസ്റ് സൌത്ത് വെസ്റ് റീജിയനില്‍ നിന്നും അംഗമായി ചേര്‍ന്ന ന്യൂബറി മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന രവീഷ് ജോണും കുടുംബവും ഓസ്ട്രേലിയയിലെ പെര്‍ത്തിലേക്ക് കുടിയേറുംപോല്‍ അവര്‍ക്ക് ശോഭനമായ എല്ലാ ഭാവുകങ്ങളും നേരുകയാണ് യുക്മ നാഷണല്‍ കമ്മിറ്റി.

യുക്മ സൌത്ത് വെസ്റ് റീജിയണിന്റെ ഇപ്പോഴത്തെ റീജിയണല്‍ സെക്രട്ടറിയായ രവീഷ് ഭാര്യയും കുട്ടികളും കേരളത്തിലേക്ക് ഒരു മാസം മുമ്പ് മടങ്ങിയിട്ടും താന്‍ ഏറ്റെടുത്ത ദൌത്യമായ റീജിയണിന്റെ ആദ്യ കലാമേള അരങ്ങേറിയതിനുശേഷം മാത്രമേ പോകുന്നുള്ളൂ എന്ന് തീരുമാനിക്കുകയായിരുന്നു. ഇന്ന് യുക്മ സൌത്ത് വെസ്റ് റീജിയന്റെ ആദ്യ കലാമേളയുടെ ആരവങ്ങള്‍ അടങ്ങുമ്പോള്‍ അണിയറയില്‍ നിന്നും നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ പടിയിറങ്ങുന്ന യുക്മയുടെ ഈ വിലപ്പെട്ട മുത്തിന് ഭാവുകങ്ങള്‍ നേരാന്‍ ആരും മറക്കരുത് എന്നും യുക്മ പ്രസിഡന്റ് വിജി കെ.പി വ്യക്തമാക്കി.

ന്യൂബറിയില്‍ ഒരു മലയാളി സംഘടന വേണം എന്നാഗ്രഹിച്ച് അതിന്റെ രൂപീകരണത്തിനും യുക്മയിലെ അംഗത്വത്തിനും ചുക്കാന്‍ പിടിച്ച രവീഷിനെ മനസില്ലാ മനസോടെ പിരിയാന്‍ നിര്‍ബന്ധിതരാകുന്ന ന്യൂബറിക്കാര്‍ ഇപ്പോഴത്തെ അസോസിയേഷന്‍ പ്രസിഡന്റ് ജിജു യോവേലിന്റെയും സെക്രട്ടറി മനോജ് രാമചന്ദ്രന്റെയും ജോയിന്റ് സെക്രട്ടറി ജിന്നി വര്‍ക്കിയുടെയും നേതൃത്വത്തില്‍ ഒരു സര്‍പ്രൈസ് പാര്‍ട്ടി നല്‍കി തങ്ങളുടെ സ്നേഹം പങ്കുവച്ചു. ന്യൂബറിക്കാര്‍ക്കും യുക്മ കുടുംബത്തിനും സുപരിചിതനും പ്രിയങ്കരനുമായ രവീഷ് ജോണ്‍ മൂവാറ്റുപുഴ, വാളകം കാറാനില്‍ കുടുംബാംഗമാണ്. ഭാര്യ പ്രിന്‍സി സ്കറിയക്കൊപ്പം ബേസിംഗ്സ്റോക്ക് എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരുന്നത്. എഫി, സാമുവല്‍, ഹന്ന എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.