• Logo

Allied Publications

Europe
തന്റെ പാര്‍ട്ടിവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു തടയാന്‍ കോളിന്റെ നെട്ടോട്ടം
Share
ബര്‍ലിന്‍: ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ ഇപ്പോഴത്തെ നേതൃത്വത്തിനെതിരേയും ചാന്‍സലര്‍ അംഗല മെര്‍ക്കലിനെതിരേയും താന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ പരസ്യമാക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതു തടയാന്‍ ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍ രംഗത്ത്.

തന്റെ ജീവചരിത്രകാരനും സിഡിയുവിന്റെ മുന്‍ പ്രസിഡന്റുമായ ഹെരിബെര്‍ട്ട് ഷ്വാനുമായി താന്‍ നടത്തിയ സംഭാഷണങ്ങളുടെ റെക്കോഡിംഗുകള്‍ പുസ്തക രചനയില്‍ ഉപയോഗിക്കപ്പെട്ടെന്നാണ് കോളിന്റെ ആശങ്ക.

മെര്‍ക്കലും മുന്‍ ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്യാന്‍ വുള്‍ഫും അടക്കമുള്ളവര്‍ക്കെതിരേ കോള്‍ ഉന്നയിച്ച രൂക്ഷമായ വിമര്‍ശനങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് സൂചന. നൈഫും ഫോര്‍ക്കും ശരിയായി ഉപയോഗിക്കാന്‍ പോലും മെര്‍ക്കലിന് അറിയില്ലെന്നും വുള്‍ഫ് വഞ്ചകനാണെന്നും മറ്റും കോള്‍ ഇതില്‍ പറഞ്ഞിരുന്നുവത്രെ.

ബര്‍ലിന്‍ മതില്‍ വീഴാനും ജര്‍മന്‍ പുനരേകീകരണം സാധ്യമാകാനും കാരണമായത് കിഴക്കന്‍ ജര്‍മനിയിലെ നിശബ്ദ വിപ്ളവമൊന്നുമല്ലെന്നും സോവ്യറ്റ് യൂണിയന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാത്രമായിരുന്നുവെന്നും അദ്ദേഹം ഇതില്‍ അഭിപ്രായപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.

എന്തായാലും ഒരിക്കല്‍ ജര്‍മനിയുടെ ഗര്‍ജിക്കുന്ന സിംഹമായിരുന്ന കോള്‍ ഇപ്പോള്‍ തീര്‍ത്തും അവശതയിലാണ്. 16 വര്‍ഷം തുടര്‍ച്ചയായി ജര്‍മനിയെ നയിച്ച് രാജ്യങ്ങളുടെ മുന്‍നിരയില്‍ എത്തിക്കുക മാത്രമല്ല ഒരു യുഗം തന്നെ രചിച്ച രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഏറെ ആദരം പിടിച്ചു പറ്റുന്ന വ്യക്തിയെന്ന കാഴ്ചപാടില്‍ സ്വന്തം അഭിമുഖത്തില്‍ ഉരുത്തിരിഞ്ഞ വാക്ധോരണികള്‍ ഒരിക്കല്‍ സ്വന്തം സഹചാരികള്‍ പെറുക്കിയെടുത്തു തന്നെ അടിക്കാന്‍ വടിയായി ഉപയോഗിക്കുന്നുവെന്ന സത്യം വൈകിയാണെങ്കിലും ഡോ.ഹെല്‍മുട്ട് കോള്‍ മനസിലാക്കിയല്ലോ?.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.