• Logo

Allied Publications

Europe
ലിവര്‍പൂള്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവക സുവനീര്‍ പ്രകാശനം ചെയ്തു
Share
ലണ്ടന്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റിജീയണിന്റെ നോര്‍ത്ത് വെസ്റിലെ പ്രഥമ ദേവാലയമായ ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി ദശാബ്ദിയുടെ നിറവില്‍ സുവനീര്‍ പ്രകാശനം ചെയ്തു.

സെപ്റ്റംബര്‍ 20, 21 (ശനി, ഞായര്‍) തീയതികളില്‍ ലിവര്‍പൂളില്‍ നടക്കുന്ന യുകെ റീജിയണിന്റെ ആറാമത് ഫാമിലി കോണ്‍ഫറന്‍സിലായിരുന്നു ഇരുനൂറു പേജുള്ള സുവനീയറിന്റെ പ്രകാശനം നടന്നത്.

യുകെ മേഖലയിലെ എല്ലാ ഇടവകയില്‍ നിന്നുമുള്ള അംഗങ്ങള്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസിന്റെയും സഹ വികാരി റവ. എല്‍ദോസ് വട്ടപ്പറമ്പിലിന്റെയും നേതൃത്വത്തില്‍ ചീഫ് എഡിറ്റര്‍ ബെന്നി ജോസഫ്, സബ് എഡിറ്റേഴ്സ് ജോസ് മാത്യു, ബിനു വര്‍ക്കി, സിജി സാബു, എഡിറ്റോറിയല്‍ അംഗങ്ങളായ രാജു പൌലോസ്, സാബു കുര്യന്‍, മാത്യു ടി. കുര്യാക്കോസ്, സീനാ തൊമ്മച്ചന്‍, ലീലാ രാജു, മറിയം പീറ്റര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രൂപ കല്‍പ്പനചെയ്ത 'മെമ്മറീസ്' എന്നു പേരിട്ടിരിക്കുന്ന സുവനീയര്‍ ഇടവകയ്ക്കു വേണ്ടി ചീഫ് എഡിറ്റര്‍ ബെന്നി ജോസഫ് യുകെ മേഖലയുടെ പാത്രിയര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ പീലക്സിനോസ് തിരുമേനിക്കു സമര്‍പ്പിച്ച് പ്രകാശനം നിര്‍വഹിക്കുകയും ആദ്യ കോപ്പി യാക്കോബായ സഭയുടെ ക്നാനായ അതി ഭദ്രാസനത്തിന്റെ യുസ്, യുകെ ഭദ്രാസനാധിപന്‍ അയൂബ് മോര്‍ സില്‍ വാനിയോസ് തിരുമേനിക്കു സമര്‍പ്പിച്ചു. ചടങ്ങില്‍ യുകെ മേഖലയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദീകരും സന്നിഹിതരായിരുന്നു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പാത്രായര്‍ക്കീസ് ബാവായുടെയും കിഴക്കിന്റെ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ് ഒന്നാമന്റെയും യുകെ മേഖലയില്‍ ശുശ്രൂഷ ചെയ്തിട്ടുള്ള എല്ലാ തിരുമേനിമാരുടെയും അനുഗ്രഹ കല്‍പ്പനകളും ഇടവകയെ ശുശ്രൂഷിച്ച എല്ലാ വൈദീകരുടെയും ആശംസകളും തുടക്കം മുതല്‍ ഉണ്ടായിരുന്ന ഇടവകാംഗങ്ങളുടെ ലേഖനങ്ങളും കുടുംബ ഫോട്ടോയും യുകെ മേഖലയിലെ മറ്റിടവകകളുടെയും അഗങ്ങളുടെയും ഫോട്ടോയും അഭ്യുദയകാംഷികളായ ഒട്ടേറെ സ്പോണ്‍സേഴ്സിന്റെ സഹകരണവുമുണ്ടായ മെമ്മറീസിന്റെ പ്രകാശനവേള ലിവര്‍പൂള്‍ ഇടവകയെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷങ്ങളായിരുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​