• Logo

Allied Publications

Europe
യുക്മ: വിട്ടുപോയ സംഘടനകള്‍ തിരികെയെത്തുന്നു
Share
പ്രസ്റന്‍: നൂറിലധികം മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായി ജനാധിപത്യ രീതിയില്‍ വിജയകരമായി മുന്നേറുന്ന യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്റെ സാമൂഹിക പ്രസക്തി വര്‍ധിച്ചു വരുന്നതായി മനസിലാക്കി ഇടക്കാലത്ത് യുക്മയില്‍ സജീവമല്ലാതിരുന്ന പല സംഘടനകളും തിരിച്ചു വരവിന്റെ പാതയില്‍.

യുകെ മലയാളികളുടെ സര്‍വതോന്മുഖ വളര്‍ച്ചയ്ക്കുതകുന്ന നിരവധി കാര്യങ്ങള്‍ക്ക് മുന്‍കൈ എടുത്ത് വിജയകരമായി നടപ്പിലാക്കുന്ന യുക്മയുടെ പ്രവര്‍ത്തന രീതി മറ്റ് സംഘടനകള്‍ക്ക് പ്രചോദനമായി പലപ്പോഴും തീരാറുണ്ട്. യുക്മ കലാമേളകള്‍ക്കുള്ള ഒരുക്കങ്ങള്‍ വിവിധ റീജിയനുകളില്‍ നടന്നു കൊണ്ടിരിക്കെ അംഗ അസോസിയേഷനുകളിലും അതിന്റെ അലയൊലികള്‍ ഉണ്ടായിരിക്കുന്നു. യുക്മയ്ക്ക് ബദല്‍ എന്ന നിലയില്‍ രൂപീകരിക്കുകയും എന്നാല്‍ യുകെ മലയാളികള്‍ തള്ളിക്കളയുകയും ചെയ്ത ഒരു സംഘടനയുടെ കുപ്രചാരണങ്ങള്‍ വിശ്വസിച്ച് അതില്‍ ചേര്‍ന്ന മലയാളി അസോസിയേഷന്‍ ഓഫ് പ്രസ്റന്‍ യുക്മയില്‍ തന്നെ ഉറച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ഈ പുതിയ ഉണര്‍വിന്റെ പശ്ചാത്തലത്തിലാണ്.

യുക്മയുടെ അംഗ അസോസിയേഷന്‍ ആയി തന്നെ അഭിമാനത്തോടെ നിലകൊള്ളാനാണ് മലയാളി അസോസിയേഷന്‍ ഓഫ് പ്രസ്റന്‍ (മാപ്) തീരുമാനിച്ചിരിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ യുക്മ ഭാരവാഹികളെ അറിയിച്ചു. യുക്മ നോര്‍ത്ത് വെസ്റ് റീജിയനിലെ സജീവ അസോസിയേഷനായിരുന്ന മലയാളി അസോസിയേഷന്‍ ഓഫ് പ്രസ്റന്റെ ഭാരവാഹികളോട് യുക്മയില്‍ അംഗത്വമുള്ളപ്പോള്‍ തന്നെ ഇതരസംഘടനയിലും പ്രവര്‍ത്തിക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു അതില്‍ കൂടി അംഗത്വം എടുക്കാന്‍ അസോസിയേഷന്‍ മുതിര്‍ന്നത്. എന്നാല്‍ യുക്മയ്ക്ക് ബദലായി രൂപീകരിക്കപ്പെടുന്ന സംഘടനകളില്‍ അംഗത്വം എടുക്കുന്നത് വഴി യുക്മ അംഗത്വം നഷ്ടപ്പെടും എന്ന് മനസിലായപ്പോള്‍ യുകെ മലയാളികള്‍ നെഞ്ചിലേറ്റിയ യുക്മയില്‍ തന്നെ തുടരുന്നതാണ് ചില സ്വാര്‍ഥ താത്പര്യക്കാര്‍ രൂപം കൊടുത്ത സംഘടനയുമായി സഹകരിക്കുന്നതിലും ഉചിതം എന്ന തീരുമാനത്തില്‍ അസോസിയേഷന്‍ ജനറല്‍ ബോഡി എത്തിച്ചേരുകയും ആ തീരുമാനം പ്രസിഡന്റ് ബിജു ചാക്കോ, സെക്രട്ടറി ജോബി ജേക്കബ് എന്നിവര്‍ യുക്മ നോര്‍ത്ത് വെസ്റ് റീജിയന്‍ ഭാരവാഹികളെ അറിയിക്കുകയും ആയിരുന്നു. അസോസിയേഷന്‍ അംഗങ്ങളുടെ പൊതുവികാരം ഉള്‍ക്കൊണ്ടു തീരുമാനം എടുത്ത മാപ് ഭാരവാഹികളെ യുക്മ നോര്‍ത്ത് വെസ്റ് റീജിയന്‍ പ്രസിഡന്റ് ദിലീപ് മാത്യു, സെക്രട്ടറി അഡ്വ. സിജു ജോസഫ് എന്നിവര്‍ അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് വോക്കിംഗില്‍ നടന്ന യുക്മ ഫെസ്റില്‍ അവാര്‍ഡ് ലഭിച്ച നോര്‍ത്ത് വെസ്റ് റീജിയന് ഇരട്ടി മധുരമായി മാറി മാപിന്റെ ഈ തീരുമാനം. നോര്‍ത്ത് വെസ്റ് റീജിയനില്‍ നിന്നുള്ള യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയ്, നാഷണല്‍ കമ്മിറ്റിയംഗം അലക്സ് വര്‍ഗീസ് എന്നിവരും മലയാളി അസോസിയേഷന്‍ ഓഫ് പ്രസ്റന്‍ എടുത്ത തീരുമാനത്തെ അഭിനന്ദിക്കുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. യുക്മയില്‍ അംഗത്വമുള്ളപ്പോള്‍ തന്നെ ബദല്‍ സംഘടനയിലും പ്രവര്‍ത്തിക്കാം എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വിശ്വസിക്കാന്‍ തയാറാവരുത് എന്ന് യുക്മ അംഗ അസോസിയേഷനുകളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നതായും തെറ്റ് തിരുത്തുന്നവര്‍ക്ക് യുക്മയില്‍ തിരിച്ചു വരാനുള്ള അവസരം ഇപ്പോഴും ഉള്ളതായും യുക്മ പ്രസിഡന്റ് വിജി കെ.പി ഓര്‍മിപ്പിച്ചു. 2013 ഏപ്രിലില്‍ ബര്‍മിംഗ്ഹാമില്‍ ചേര്‍ന്ന യുക്മ നാഷണല്‍ ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനം എടുത്തിട്ടുള്ളതാണ് എന്നും ബദല്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അസോസിയേഷനുകള്‍ക്ക് യുക്മ കലാമേളകള്‍ ഉള്‍പ്പെടെ യുക്മയുടെ ഒരു പ്രോഗ്രാമിലും ഭാഗഭാക്കാകാന്‍ കഴിയില്ല എന്ന കാര്യവും യുക്മ ജനറല്‍ സെക്രട്ടറി ബിന്‍സു ജോണും അറിയിച്ചു. സ്വകാര്യ സംഘടനാ ഭാരവാഹികളുടെ നുണ പ്രചാരണങ്ങളില്‍ വീഴാതെ യുക്മ കലാമേളകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അംഗ അസോസിയേഷനുകളോടു യുക്മ നാഷണല്‍ കമ്മിറ്റിയും ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.