• Logo

Allied Publications

Europe
അന്താരാഷ്ട്ര പുസ്തകമേള തുടങ്ങി; മലയാളത്തിന്റെ സാന്നിധ്യമായി ഡിസി ബുക്സ്
Share
ഫ്രാങ്ക്ഫര്‍ട്ട്: അറുപത്തി ആറാമത് അന്താരാഷ്ട്ര പുസ്തകമേള (ബുക്ക് ഫെയര്‍) ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് സ്റ്റൈന്‍മയെര്‍, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൌളി നിനിസ്ടോയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.

ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രി ഫോള്‍ക്കര്‍ ബുഫെര്‍, ഫ്രാങ്ക്ഫര്‍ട്ട് സിറ്റി മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാന്‍, ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര ബുക്ക് ഫെയര്‍ ഡയറക്ടര്‍ ജൂര്‍ഗന്‍ ബൂസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ഒക്ടോബര്‍ 12 വരെയാണ് ഈ ബുക്ക് ഫെയര്‍ നടക്കുന്നത്.

ഈ വര്‍ഷത്തെ അതിഥി രാജ്യം ഫിന്‍ലാന്‍ഡ് ആണ്. ഫിന്‍ലാന്‍ഡില്‍ നിന്നും 62 പ്രദര്‍ശകര്‍ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഇവര്‍ ഹാള്‍ 0405 എന്നിവയില്‍ തങ്ങളുടെ പുസ്തക പ്രദര്‍ശനം കാഴ്ച്ചവയ്ക്കുന്നു. മൂന്ന് ലക്ഷം സന്ദര്‍ശകരെയാണ് ഈ വര്‍ഷം ഫ്രാങ്ക്ഫര്‍ട്ട് മെസെ പ്രതീക്ഷിക്കുന്നത്. ഇതിനോടകം 90 രാജ്യങ്ങളില്‍ നിന്നായി 10,000 ജേര്‍ണലിസ്റുകള്‍ ഈ ബുക്ക് ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 63 പ്രസാധകര്‍ ഈ പുസ്തകമേളയില്‍ പങ്കെടുക്കുന്നു. ഇന്ത്യയില്‍ നിന്നുമുള്ള പ്രദര്‍ശകര്‍ ഹാള്‍ 05 ആണ് തങ്ങളുടെ പുസ്തക പ്രദര്‍ശനം കാഴ്ച്ച വയ്ക്കുന്നത്. കേരളത്തില്‍ നിന്നും ഡിസി ബുക്സ് കോട്ടയം പ്രദര്‍ശന ഹാള്‍ 05.1 ഇ 99 ല്‍ തങ്ങളുടെ പുസ്തക പ്രദര്‍ശനം നടത്തുന്നു.

ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍, പുസ്തക പ്രദര്‍ശകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. അതിഥി രാജ്യമായ ഫിന്‍ലാന്‍ഡില്‍ നിന്നുമുള്ള കലാ,സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. 10 വരെ എഴുത്തുകാര്‍ക്കും പ്രദശകര്‍ക്കും വിദഗ്ധര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. 11, 12 തീയതികളില്‍ പൊതുജനങ്ങള്‍ക്ക് പുസ്തകമേള സന്ദര്‍ശിക്കാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.