• Logo

Allied Publications

Europe
നൂറു കിലോമീറ്റര്‍ മൈലേജുള്ള കാറുമായി റെനോ ; പാരീസ് ഓട്ടോ സലൂണില്‍ താരമായി
Share
പാരീസ്: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ പുറത്തിറക്കുന്ന കാറിന് മൈലേജ് നൂറു കിലോമീറ്റര്‍. ഹൈബ്രിഡ് വാഹനമായ ഇയോലാബിന്റെ വിശേഷമാണ് ഈ രീതിയില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. (റെനോ ഇയോ ലാബ് കണ്‍സെപ്റ്റ്).

പാരീസ് ഓട്ടോ ഷോയില്‍ (ഔട്ടോ സലൂണ്‍) പ്രദര്‍ശിപ്പിച്ച വാഹനം ഉടന്‍ തന്നെ നിരത്തില്‍ എത്തിക്കാനാണു കമ്പനിയുടെ ശ്രമം. കിലോമീറ്ററിന് 22 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആകും ഈ വാഹനം പുറത്തുവിടുക. മൂന്നു സിലിണ്ടര്‍ 1.01 പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ഇലക്ട്രിക് മോട്ടോറും ഉണ്ട്.

118. 4 കിലോമീറ്ററാണു വാഹനത്തിന്റെ കൂടിയ വേഗം. ഭാരം കുറഞ്ഞ മാഗ്നേഷ്യം റൂഫും അലുമിനിയം ഡോറുകളും തെര്‍മോ പ്ളാസ്റിക് ബോണറ്റുമാണു വാഹനത്തിനുള്ളത്.

പാരീസിലെ ഔട്ടോ സലൂണില്‍ ലോകത്തിലെ ചെറുതും വലുതുമായ കാര്‍ നിര്‍മാണ കമ്പനികളുടെ പുതിയതും ഭാവിയില്‍ നിരത്തിലിറങ്ങുന്നതുമായ വാഹനങ്ങള്‍ പ്രദര്‍ശനത്തിനായി എത്തിച്ചിച്ചിട്ടുണ്ട്. ജര്‍മനിയുടെ മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ള്യു, ഓഡി, വോക്സ്വാഗന്‍, സ്കോഡ, സിയാറ്റ്, ഓപ്പല്‍, പോര്‍ഷെ തുടങ്ങിയ വന്‍കിട കമ്പനികളുടെ ഏറ്റവും പുതിയ മോഡലുകള്‍ ഇവിടെ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു.

എന്നിരുന്നാലും റിനോ പോലുള്ള കമ്പനികളുടെ കാറുകള്‍ക്ക് വിലക്കുറവിന്റെ കാരണത്താല്‍ സന്ദര്‍ശകരുടെ ആധിക്യം വലുതാണ്. ഇയോലാബ് കണ്‍സെപ്റ്റിന്റെ പ്രദര്‍ശനം ഒരു തരത്തില്‍ സലൂണിലെ താരമായി ഉയര്‍ന്നിരിക്കയാണ്. ഉയര്‍ന്ന ഇന്ധനക്ഷമതയും വിലക്കുറവും ആളുകളെ എപ്പോഴും ആകര്‍ഷിക്കുന്ന ഘടകമാണ്.

വോക്സ്വാഗന്‍ ഇത്തരം കണ്‍സെപ്റ്റില്‍ ഒരു വാഹനം 2011 ലെ ഖത്തര്‍ മോട്ടോര്‍ ഷോയിലും 2013 ല്‍ ജെനീവ മോട്ടോര്‍ ഷോയില്‍ വീണ്ടും പ്രദര്‍ശിച്ചിരുന്നു. 2014 മാര്‍ച്ചില്‍ ഈ വാഹനംഎക്സ് എല്‍ 1 എന്ന പേരില്‍ (200 എണ്ണം മാത്രം) നിരത്തുകളില്‍ ഓടിത്തുടങ്ങി. ഇതിന്റെ വില കേട്ടാല്‍ ഞടുങ്ങും. 1,11,000 യൂറോയാണ് ഷോറും വില. രണ്ടു പേര്‍ക്ക് മാത്രമാണ് ഇതില്‍ സഞ്ചാര സൌകര്യം ഒരുക്കിയിരിക്കുന്നത്.

ഒക്ടോബര്‍ നാലിന് ആരംഭിച്ച് പാരീസ് ഓട്ടോ സലൂണ്‍ ഒക്ടോബര്‍ 19 ന് അവസാനിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.