• Logo

Allied Publications

Europe
യുകെ നഴ്സിംഗ് രജിസ്ട്രേഷന്‍: പുതിയ നിര്‍ദേശം പ്രാബല്യത്തില്‍; കേരളത്തില്‍ രാജഗിരി കോളജ് മാത്രം പരീക്ഷാ കേന്ദ്രം
Share
മാഞ്ചസ്റര്‍: വിദേശ നഴ്സുമാര്‍ക്ക് യുകെയില്‍ രജിസ്ട്രേഷന്‍ ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയ പരിഷ്കാരം ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായി. ഐഇഎല്‍ടിഎസ് പരീക്ഷയിലെ ഉന്നതവിജയം കൂടാതെ രണ്ടുഘട്ടമായി നടത്തുന്നയോഗ്യതാ പരീക്ഷകൂടി വിജയിച്ചാലെ യുകെയില്‍ നഴ്സായി ജോലി ചെയ്യാനാകൂ. എന്നാല്‍ ഈ കടമ്പകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് റിക്രൂട്ടിംഗ് ഏജന്‍സികളുടെ സഹായമില്ലാതെ കുറഞ്ഞ ചെലവില്‍ യുകെയില്‍ നഴ്സായി ജോലി നേടാം എന്ന സൌകര്യം മലയാളികളടക്കമുള്ള ഇന്ത്യന്‍ നഴ്സുമാര്‍ക്ക് പ്രയോജനകരമാണ്. 1400 പൌണ്ട് (ഏകദേശം 1,38,000 രൂപ) മാത്രം മുടക്കിയാല്‍ പരീക്ഷകള്‍ പാസായി യുകെയില്‍ നഴ്സായി ജോലിയില്‍ പ്രവേശിക്കാനാകും.

പുതിയ നിര്‍ദേശമനുസരിച്ച് ഐഎല്‍ടിഎസ് പരീക്ഷയില്‍ ഓരോ വിഭാഗത്തിനും സ്കോര്‍ ഏഴു വേണം. കൂടാതെ രണ്ടുഘട്ടമായി നടക്കുന്ന യോഗ്യതാ പരീക്ഷ (കോമ്പിറ്റന്‍സി ടെസ്റ്)യിലെ വിജയവും അനിവാര്യമാണ്. യോഗ്യതാ പരീക്ഷയുടെ ആദ്യഘട്ടം 120 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഒരു മള്‍ട്ടിപ്പിള്‍ ചോയിസ് കമ്പ്യൂട്ടര്‍ കേന്ദ്രീകൃത ടെസ്റ് (സിബിടി) ആണ്്. രോഗികളുമായും പൊതു സുരക്ഷയുമായും ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പരീക്ഷ നാട്ടില്‍ എഴുതാം. കേരളത്തില്‍ കളമശേരി രാജഗിരി കോളജ് മാത്രമാണ് സിബിടി പരീക്ഷാ കേന്ദ്രമായി യുകെ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൌണ്‍സില്‍ (എംഎന്‍സി) അംഗീകരിച്ചിട്ടുള്ളത്. മൂന്നുവര്‍ഷത്തെ നഴ്സിംഗ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ളോമയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

വു://ശൃലഴ.ിാരൌസ.ീൃഴ എന്ന വെബ് സൈറ്റില്‍ നിന്ന് വിശദമായ വിവരങ്ങള്‍ ലഭിക്കും. സൈറ്റില്‍ ഓണ്‍ലൈനായിതന്നെ രജിസ്ട്രേഷന്‍ നടത്താം. അപേക്ഷഫോം പോസ്റലായി വരുത്തിയും അപേക്ഷിക്കാം. സിബിടി പരീക്ഷയില്‍ ഒരു തവണ പരാജയപ്പെട്ടവര്‍ക്ക് ഒരിക്കല്‍ കൂടി അവസരം ലഭിക്കും. 28 ദിവസങ്ങള്‍ക്കുശേഷം വീണ്ടും പരീക്ഷക്ക് ഹാജരാകാം. രണ്ടുഘട്ടത്തിലും വിജയിക്കാന്‍ കഴിയാത്തവര്‍ക്ക് ആറുമാസത്തിനുശേഷം വീണ്ടും അവസരമുണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സിബിടി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് യുകെയില്‍ എത്താം. യുകെയില്‍ എത്തി രണ്ടാം ഘട്ടപരീക്ഷയായ ഒബ്ജക്ടീവ് സ്ട്രക്ചേര്‍ഡ് ക്ളിനിക്കല്‍ എക്സാമിനേഷന്‍ (ഒഎസ്സിഇ) എഴുതണം. ഇതില്‍ വിജയം നേടുന്നതോടെ എംഎന്‍സിയുടെ രജിസ്ട്രേഷന്‍ നേടി യുകെയില്‍ നഴ്സായി ജോലിയില്‍ പ്രവേശിക്കാം.

വിവിധ അപേക്ഷകള്‍ക്കായി നിശ്ചിത ഫീസും എന്‍എംസി നിശ്ചയിച്ചിട്ടുണ്ട്. നഴ്സിംഗ്/മിഡ്വൈഫറി അപേക്ഷയ്ക്കായി 140 പൌണ്ടാണ് ഫീസ്. ആദ്യ ഘട്ട പരീക്ഷയ്ക്ക് 130 പൌണ്ടും യുകെയില്‍ നടക്കുന്ന രണ്ടാം ഘട്ട പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് 992 പൌണ്ടുമാണ് ഫീസ്. അഡ്മിഷനായി 133 പൌണ്ട് ഫീസ് വേറെയും നല്‍കേണ്ടിവരും. ഇങ്ങനെ ആകെ 1395 പൌണ്ട് മാത്രമേ രജിസ്ട്രേഷനായി ചെലവാക്കേണ്ടതുള്ളൂവെന്ന് എംഎന്‍സി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.