• Logo

Allied Publications

Europe
വിയന്ന റയില്‍വേ സിറ്റി ഉദ്ഘാടനം ഒക്ടോബര്‍ 10 ന്
Share
വിയന്ന: ഒക്ടോബര്‍ 10 ന് വിയന്ന സെന്‍ട്രല്‍ റയില്‍വേ സിറ്റി ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ഫവോരിറ്റനിലെ റെയില്‍വേ സിറ്റിയില്‍ 20,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 90 കടകളും ഹോട്ടലുകളും അടങ്ങുന്ന ഷോപ്പിംഗ് സിറ്റിയാണ്. ഓപ്പണിംഗ് പ്രമാണിച്ച്, താലിയ, ന്യൂയോര്‍ക്കര്‍, ഹെല്‍വിസ് തുടങ്ങി ഇന്റര്‍ ശ്പാര്‍ വരെ പ്രത്യേക വിലക്കിഴിവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

800 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന സ്റ്റേഷനില്‍, 14 ലിഫ്റ്റുകളും 29 എസ്കലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. ഓസ്ട്രിയയുടെ സ്വപ്നപദ്ധതിയായ യൂറോപ്പിലെ ഏറ്റവും വലിയ റയില്‍വേസ്റ്റേഷനാണ് വിയന്ന സെന്‍ട്രല്‍ റെയില്‍വേ സ്റേഷന്‍. 1,42,000 ച.മി വിസ്തൃതിയില്‍ ദിനം പ്രതി ആയിരം ട്രെയിനുകളും 1,45,000 യാത്രക്കാരും സെന്‍ട്രല്‍ റയില്‍വേസ്റേഷനിലൂടെ കടന്നു പോകും.

കൂടാതെ സ്പീഡ് ട്രെയിനുകള്‍, 2 ബസ് സര്‍വീസുകള്‍, 3 ട്രം സര്‍വീസുകള്‍, ഒരു മെട്രോ ലൈന്‍ എന്നിവയും സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലൂടെ കടന്നുപോകുന്നു.

5000 അപ്പാര്‍ട്ടുമെന്റോടുകൂടിയ റസിഡന്‍ഷ്യല്‍ ഏരിയയും ഇതൊടൊപ്പമുണ്ട്. ഏകദേശം 13,000 ആള്‍ക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. അതോടൊപ്പം 115 കടകളും പുതിയ റയില്‍വേ കോംപ്ളക്സിലുണ്ട്.

ഡിസംബര്‍ 14 മുതല്‍ തെക്കു ഭാഗത്തുനിന്നും (ഇറ്റലി, സ്ളോവേനിയ, ഗ്രാസ്, വില്ലഹ്), വടക്കു ഭാഗത്തു നിന്നും (ബ്രൂണ്‍, പ്രാഗ്, വാര്‍സോ), കിഴക്കു ഭാഗത്തുനിന്നും (ബുഡാപെസ്റ്) വരുന്ന വണ്ടികള്‍ സെന്‍ട്രല്‍ ഭാഗത്ത് എത്തി തുടങ്ങും. അതുപോലെ ലിന്‍സില്‍ നിന്നും സെന്‍ട്രല്‍ റയില്‍വേ സ്റേഷന്‍ വഴി വിയന്ന എയര്‍പോര്‍ട്ടിലേക്ക് 1.47 മിനിട്ടു കൊണ്ട് എത്താം എന്നതും പ്രത്യേകതയാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്