• Logo

Allied Publications

Europe
അഭയാര്‍ഥികേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥ ക്രിമിനലുകളുടെ വിളയാട്ടം; ജര്‍മനിയുടെ പ്രതിച്ഛായ തകര്‍ന്നു
Share
ബര്‍ലിന്‍: ലോകത്തെ വിവിധ സംഘര്‍ഷ മേഖലകളില്‍നിന്നുള്ള അഭയാര്‍ഥികളെ നിര്‍ലോപം സ്വീകരിച്ച് മാതൃക കാണിച്ച രാജ്യമാണ് ജര്‍മനി. എന്നാല്‍, ഇതേ ജര്‍മനിയുടെ പ്രതിച്ഛായ ഒരൊറ്റ ഫോട്ടോഗ്രാഫില്‍ തട്ടി തകര്‍ന്നു വീണു. രാജ്യത്തെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ അഭയാര്‍ഥി ക്രൂരമായ മര്‍ദനമേല്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.

ഈ ചിത്രം പുറത്തുവന്നതോടെ, ഗ്വാണ്ടനാമോ ബേയും അബു ഗാരിബും പോലുള്ള കുപ്രസിദ്ധ കേന്ദ്രങ്ങളുമായാണ് ജര്‍മന്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ താരതമ്യം ചെയ്യപ്പെടുന്നത്. മൂന്നു ക്യാമ്പുകളിലായി അഭയാര്‍ഥികള്‍ നേരിട്ട ആറ് അക്രമങ്ങളെപ്പറ്റി പോലീസ് അന്വേഷിച്ചു വരുന്നു.

നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലാണ് എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവിച്ച കാര്യങ്ങളില്‍ അപമാനം തോന്നുന്നു എന്ന് സ്റേറ്റ് മുഖ്യമന്ത്രി ഹാനലോറെ ക്രാഫ്റ്റ്. ഇതു ചെയ്തത് അക്രമികളാണ്. അവര്‍ ഉദ്യോഗസ്ഥരായാലും ക്രിമിനലുകളായി തന്നെയാണ് പരിഗണിക്കപ്പെടുകയെന്നും അവര്‍ വ്യക്തമാക്കി.

അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് കേന്ദ്രങ്ങളില്‍ രണ്ടെണ്ണം യൂറോപ്യന്‍ ഹോംകെയര്‍ എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലുള്ളതാണ്. ഇവയുടെ സുരക്ഷയ്ക്കുള്ള ഉപകരാര്‍ നല്‍കിയിരിക്കുന്നത് എസ്കെഐ എന്ന സ്ഥാപനത്തിനും. ബുര്‍ബാഹിലാണ് ആദ്യം അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ ഒരു അന്തേവാസിയെ ഛര്‍ദ്ദിയില്‍ കിടത്തി, പിന്നീട് അതു തീറ്റിച്ചു.

എസെനില്‍ അന്തേവാസികളെ സുരക്ഷാ ഗാര്‍ഡുകള്‍ മര്‍ദിച്ചെന്നാണ് കേസ്. ബാഡ് ബെര്‍ലെബര്‍ഗിലാണ് മൂന്നാമത്തെ സംഭവം. ഇവിടെ 30, 37 ഉം വയസുള്ള സെക്യൂരിറ്റി ഗാര്‍ഡുകള്‍ ചേര്‍ന്ന് ഒരു അന്തേവാസിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. മൂന്നു കേസുകളിലും അന്വേഷണം പുരോഗമിക്കുന്നു. എന്തായാലും അഭയാര്‍ഥികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന ജര്‍മനിയുടെ പൊയ്മുഖം ഇതോടെ അഴിഞ്ഞുവീണു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.