• Logo

Allied Publications

Europe
കലയുടെ മായിക പ്രപഞ്ചം തീര്‍ത്ത് യുക്മ ഫെസ്റ് സമാപിച്ചു
Share
വോക്കിംഗ്: വര്‍ണശബളമായ കലാപരിപാടികളോടെ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്റെ രണ്ടാമത് ഫാമിലി ഫെസ്റ് വോക്കിംഗില്‍ നടന്നു. യുക്മ സൌത്ത് ഈസ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ വോക്കിംഗ് മലയാളി അസോസിയേഷന്‍ ആതിഥ്യമരുളിയ യുക്മ ഫെസ്റില്‍ യുക്മയുടെ വിവിധ അംഗ അസോസിയേഷനുകളില്‍ നിന്നായി നൂറു കണക്കിന് കുടുംബങ്ങള്‍ പങ്കെടുത്തു.

ശനി രാവിലെ പതിനൊന്നു മുതല്‍ ആരംഭിച്ച യുക്മ ഫെസ്റിന്റെ തുടക്കം പൊതുസമ്മേളനത്തോടെയായിരുന്നു. കേരളീയ വേഷം ധരിച്ച വനിതകളുടെയും കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ആയിരുന്നു വിശിഷ്ടാതിഥികളെ പൊതുസമ്മേളന വേദിയിലേക്ക് ആനയിച്ചത്. യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജിയുടെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ വോക്കിംഗ് മേയര്‍ ജോണ്‍ ബ്രെനഗന്‍ യുക്മ ഫെസ്റ് ഉദ്ഘാടനം ചെയ്തു. യുക്മ നാഷണല്‍ ജനറല്‍സെക്രട്ടറി ബിന്‍സു ജോണ്‍ സ്വാഗതം ആശംസിച്ചു. വോക്കിംഗ് എംപി ജോനാഥന്‍ ലോര്‍ഡ്, പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ ബോബന്‍ സാമുവല്‍, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ യുക്മ ഫെസ്റിന് ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. യുക്മ ഫെസ്റ് കണ്‍വീനറും ആതിഥേയ അസോസിയേഷന്റെ പ്രസിഡന്റുമായ വര്‍ഗീസ് ജോണ്‍ നന്ദി പ്രകാശിപ്പിച്ചതോടു കൂടി പൊതുസമ്മേളനത്തിന് പരിസമാപ്തിയായി. അനീഷ് ജോണ്‍, സില്‍വി ജോസ് എന്നിവര്‍ പൊതുസമ്മേളനത്തിലും തുടര്‍ന്ന് നടന്ന കലാപരിപാടികളിലും അവതാരകരായി.

പൊതു സമ്മേളനത്തിനുശേഷം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രഗത്ഭ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിച്ച മനോഹരങ്ങളായ നൃത്തനിര്‍ത്യങ്ങളും മറ്റ് കലാരൂപങ്ങളും അരങ്ങേറി. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റുമാരായ ബീന സെന്‍സ്, ഷാജി തോമസ്, ജോയിന്റ് സെക്രട്ടറിമാരായ ടിറ്റോ തോമസ്, ആന്‍സി ജോയ്, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ അലക്സ് വര്‍ഗീസ്, രഞ്ജിത്കുമാര്‍, സജീഷ് ടോം, റീജിയണല്‍ പ്രസിഡന്റുമാരായ റോജിമോന്‍ വര്‍ഗീസ്, ദിലീപ് മാത്യു, ബിജു തോമസ്, ജയ്സന്‍ ചാക്കോച്ചന്‍, സുജു ജോസഫ് റീജിയണല്‍ സെക്രട്ടറിമാരായ കുഞ്ഞുമോന്‍ ജോബ്, സിജു ജോസഫ്, പി.എം ജോസ്, രവീഷ് ജോണ്‍, യുക്മ ഫെസ്റ് ജോയിന്റ് കണ്‍വീനര്‍മാരായ സിബിച്ചന്‍ ജോര്‍ജ്, മാമന്‍ ഫിലിപ്പ്, മുന്‍ റീജിയണല്‍ ഭാരവാഹികളായ പീറ്റര്‍ താണോലില്‍, തോമസ് മാറാട്ട്കളം, സാഹിത്യ വിഭാഗം കണ്‍വീനര്‍ റെജി നന്തിക്കാട്ട്, ജയകുമാര്‍ നായര്‍, മനോജ്കുമാര്‍ പിള്ള, യുക്മ ഫെസ്റ് പിആര്‍ഒ ടോമിച്ചന്‍ കൊഴുവനാല്‍ തുടങ്ങിയവര്‍ യുക്മ ഫെസ്റിന്റെ വിജയകരമായ നടത്തിപ്പിനു നേതൃത്വം നല്‍കി.

യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ ബാല നാട്യരത്ന, യുവ നാട്യരത്ന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ആന്‍ മേരി ജോജോ, സ്നേഹ സജി, യുക്മ നാഷണല്‍ കലോത്സവത്തിലെ മിന്നും താരം മിന്ന ജോസ്, ഏഷ്യാനെറ്റ് ടാലന്റ് കോണ്‍ടെസ്റ് മത്സര വിജയി എബി റോയ്, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ശോഭ, ടെസി, മേഘ മനോജ്, അനുഷ് ഹൈദ്രോസ്, ഏയ്ഞ്ചല്‍ അഗസ്റിന്‍, ഫേബ തോമസ് ആന്‍ഡ് ടീം, ഷിജോ ജെയിംസ്, ആന്‍ തെരേസ വര്‍ഗീസ് ആന്‍ഡ് ടീം, അലീന ബിജു ആന്‍ഡ് ടീം, പൂജ നമ്പ്യാര്‍, അലീന സജീഷ്, റിയ സിന്ധു, സുജ സാജു, മാസ് ടോള്‍വര്‍ത്ത്, ഫ്രന്റ്സ് ഓഫ് പ്രെസ്റണ്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ കലാകാരികള്‍ തുടങ്ങി നിരവധി പ്രതിഭകള്‍ അവതരിപ്പിച്ച വിസ്മയ കലാരൂപങ്ങള്‍ യുക്മ ഫെസ്റിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. വോക്കിംഗ് മലയാളി അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച അവതരണ നൃത്തം അവിസ്മരണീയമായ അനുഭവമായിരുന്നു.

യുക്മ നഴ്സസ് ഫോറത്തിന്റെ ആദ്യ യൂണിറ്റിന്റെ ഉദ്ഘാടനം വോക്കിംഗ് മലയാളി അസോസിയേഷന്റെ ദശവാര്‍ഷികത്തോടനുബന്ധിച്ച് ഇറക്കിയ സ്മരണിക 'നിറക്കൂട്'ന്റെ പ്രകാശനം തുടങ്ങിയ ചടങ്ങുകളും യുക്മ ഫെസ്റ് വേദിയില്‍ തന്നെ അരങ്ങേറി.

പോയ ഒരു വര്‍ഷക്കാലത്തെ മികച്ച പ്രകടനത്തിന്റെ പേരില്‍ വിവിധ അസോസിയേഷനുകള്‍ക്കും വ്യക്തികള്‍ക്കും ഉള്ള അവാര്‍ഡുകളും യുക്മ ഫെസ്റിനോടനുബന്ധിച്ച് സമ്മാനിച്ചു. മികച്ച റീജിയനുള്ള അവാര്‍ഡ് നോര്‍ത്ത് വെസ്റ് റീജിയണ്‍ കരസ്ഥമാക്കിയപ്പോള്‍ മികച്ച അസോസിയേഷനുകള്‍ക്കുള്ള അവാര്‍ഡുകള്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക), ലെസ്റര്‍ കേരള കമ്യൂണിറ്റി, ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റി, എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍, ഗ്ളോസസ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍, സ്വാന്‍സി മലയാളി അസോസിയേഷന്‍, മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, സൌത്തെന്‍ഡ് മലയാളി അസോസിയേഷന്‍, സാലിസ്ബറി മലയാളി അസോസിയേഷന്‍, കീത്ത്ലി മലയാളി അസോസിയേഷന്‍, ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍, ഫ്രന്റ്സ് ഓഫ് പ്രസ്റന്‍, റിഥം മലയാളി അസോസിയേഷന്‍ ഹോര്‍ഷം, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ച്, ചെംസ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ തുടങ്ങിയവര്‍ കരസ്ഥമാക്കി. തോമസ്കുട്ടി ഫ്രാന്‍സിസ്, സുനില്‍ രാജന്‍, സുരേഷ്കുമാര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡുകളും ലിയ ടോം, ആന്‍ മേരി ജോജോ, സ്നേഹ സജി, മിന്ന ജോസ് എന്നിവര്‍ കലാപ്രതിഭകള്‍ക്കുള്ള അവാര്‍ഡുകളും ജുമിന്‍ പേട്ടയില്‍ കായിക പ്രതിഭാ അവാര്‍ഡും അലൈഡ് ഫിനാന്‍സിയെര്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, ഇന്‍ജുറി ക്ളെയിംസ്, സെന്റ് മേരീസ് ഇന്റര്‍നാഷണല്‍, മാതാ കാറ്ററിംഗ് തുടങ്ങിയവര്‍ പ്രയോജകര്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കി.

യുക്മ സാംസ്കാരിക വേദി നടത്തിയ വിന്റര്‍ കൊമ്പറ്റീഷന്‍ വിജയികള്‍ക്കുള്ള ട്രോഫികളും യുക്മ ചിത്രഗീതം മത്സരാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചിത്രഗീതം മത്സരത്തിന്റെ ഫേസ്ബുക്ക് പ്രചാരണത്തിനുള്ള വിജയിക്കുള്ള സമ്മാനവും ഇതേ വേദിയില്‍ തന്നെ വിതരണം ചെയ്തു. ഫെസ്റില്‍ പങ്കെടുത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ബൌണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ് തുടങ്ങിയ വിനോദോപാധികളും ഒരുക്കിയിരുന്നു. ഇന്ത്യന്‍ ഡിലൈറ്റ് ഒരുക്കിയ രുചികരമായ ഭക്ഷണം ഫെസ്റിലെ മറ്റൊരു ആകര്‍ഷണമായി.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ