• Logo

Allied Publications

Europe
റോമില്‍ യുവത്വത്തിന്റെ സംഗീതവുമായി റെക്സ് ബാന്‍ഡ്
Share
റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരത്തില്‍ യുവത്വത്തിന്റെ സംഗീതവുമായി റെക്സ് ബാന്‍ഡ് എത്തുന്നു.

ഒക്ടോബര്‍ 14 ന് (ചൊവ്വ) വൈകുന്നേരം 8.30 നാപ്പൊളിയിലെ പാലപര്‍ത്തനോപ്പിലും 17 ന് (വെള്ളി) വൈകുന്നേരം ഏഴിന് വത്തിക്കാനിനു മുന്നിലുള്ള വിയ ദെല്ല കോണ്‍ചിലിയസിഒണെ ഓഡിറ്റോറിയത്തിലുമാണ് പരിപാടികള്‍.

വിവിധ ഭാഷകളിലായി പതിനാലോളം ആല്‍ബങ്ങള്‍ പുറത്തിറക്കിയ ജീസസ് യൂത്തിന്റെ സംഗീത വിഭാഗമായ റെക്സ് ബാന്‍ഡ് ആദ്യമായാണ് ഇറ്റലിയില്‍ എത്തുന്നത്

പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ഇന്ത്യന്‍ പിയാനോ വിസ്മയം സ്റീഫന്‍ ദേവസി തുടങ്ങിയവര്‍ അണിനിരക്കുന്ന 25 അംഗ ടീമാണ് ഇറ്റലിയില്‍ എത്തുന്നത്. ഇന്ത്യന്‍ ക്ളാസിക്കല്‍, വെസ്റേണ്‍, ഫ്യൂഷന്‍, റോക്ക്, പോപ്പ്, ഹിപ്ഹോപ് തുടങ്ങി വ്യത്യസ്ത ശൈലികളില്‍ ആണ് റെക്സ് ബാന്‍ഡിന്റെ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നത്.

കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ലോക യുവജന സമ്മേളനങ്ങളില്‍ തുടര്‍ച്ചയായി അഞ്ചു തവണ റെക്സ് ബാന്‍ഡ് ഗാനാലാപം നടത്തി.

കാനഡയിലെ ടൊറൊന്റോയില്‍ ലോക യുവജന ദിനത്തോടനുബന്ധിച്ചു നടന്ന കോണ്‍ഫറന്‍സില്‍ ഭാരതത്തെ പ്രതിനിധാനം ചെയ്ത്, റെക്സ്ബാന്‍ഡ് ജോണ്‍ പോള്‍ രണ്ടാമന്‍മാര്‍പാപ്പയുടെ മുന്‍പില്‍ സംഗീതം അവതരിപ്പിച്ചു. പത്തുലക്ഷത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന ലോകയുവജന ദിനത്തിലേക്ക് 2003 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ (2003, 2005, 2008, 2011, 2013) ക്ഷണം ലഭിച്ച ഏക ഏഷ്യന്‍ സംഗീത സംഘമാണ് റെക്സ് ബാന്‍ഡ്.

2013ല്‍ ബ്രസീലിലെ റിയോ ഡിജനീറോയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നിലും റെക്സ്ബാന്‍ഡ് ഗാനാലാപനം നടത്തി.

കഴിഞ്ഞ 10 വര്‍ഷമായി റോമില്‍ പ്രവര്‍ത്തിച്ചു വരുന്ന റോം ജീസസ് യൂത്തിന്റെ പ്രാര്‍ഥനയുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്കാരിത കൂടിയാണ് ഈ സംഗീത പരിപാടി.

റിപ്പോര്‍ട്ട്: സിജോ ജോസ് ഇടച്ചേരില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്