• Logo

Allied Publications

Europe
ആറാമത് യാക്കോബായ കുടുംബ സംഗമം വര്‍ണാഭമായി
Share
ലിവര്‍പൂള്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റിജിയണ്‍ സംഘടിപ്പിച്ച ആറാമത് കുടുംബ സംഗമം ലിവര്‍പൂളില്‍ സെപ്റ്റംബര്‍ 20, 21 (ശനി, ഞായര്‍) തീയതികളില്‍ സംഘടിപ്പിച്ചു.

യുകെ റിജിയന്റെ പാത്രിയര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ ഫിലക്സിനോസ് മെത്രാപോലീത്തായുടെ കാര്‍മികത്വത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ യുകെ യിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ എത്തിച്ചേര്‍ന്നു. യുകെ മേഖലയില്‍ നടന്നിട്ടുള്ളതില്‍ വച്ചേറ്റവും വലിയ കുടുംബ സംഗമത്തിനായിരുന്നു ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക ആഥിത്യം വഹിച്ചത്. യാക്കോബായ സുറിയാനി സഭയുടെ അഭിമാനവും യുകെ റീജിയന്റെ വളര്‍ച്ചയില്‍ ചരിത്ര സംഭവവുമായി മാറിയ ആറാമതു കുടുംബ സംഗമം യാക്കോബായ വിശ്വാസികള്‍ ഒരു കൊടിക്കീഴില്‍, ഒരേ ശക്തിയില്‍ ഒരേ സ്വരത്തില്‍, 'അന്ത്യോഖ്യാ മലങ്കര ബന്ധം നീണാള്‍ വാഴട്ടെ' എന്ന പ്രഖ്യാപനത്തോടു കൂടി ഞായറാഴ്ച സമാപിച്ചു.

വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ആതിഥേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ (ക്നോസിലി ലഷര്‍ ആന്‍ഡ് കള്‍ചറല്‍ പാര്‍ക്ക്. ലോംഗ് വ്യു ഡ്രൈവ്, (ഗിീംഹെല്യ ഘലശൌൃല & ഈഹൌൃല ജമൃസ, ഘീിഴ്ശലം ഉൃശ്ല, ഔ്യീി ഘ36 6ഋഏ) വച്ചായിരുന്നു ഈ വര്‍ഷത്തെ കുടുംബ സംഗമം സംഘടിപ്പിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ യുകെ യിലെ വിവിധ ഇടവകകളില്‍നിന്നുമുള്ള പ്രതിനിധികള്‍ ലിവര്‍പൂളില്‍ എത്തിത്തുടങ്ങി. വൈകിട്ട് ആറിന് ലിവര്‍പൂള്‍ ഇടവകയില്‍ സഖറിയാസ് മോര്‍ ഫിലക്സിനോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെയും സഹവികാരി ഫാ. എല്‍ദോസ് വട്ടപറമ്പിലിന്റെയും സഹകാര്‍മികത്വത്തില്‍ സന്ധ്യാ പ്രാഥന നടത്തി. ഇടവകാംങ്ങളോടൊപ്പം വിവിധ ഇടവകകളില്‍നിന്നുമുള്ള പ്രതിനിധികളും സന്ധ്യാ പ്രാര്‍ഥനയില്‍ പങ്കുകൊണ്ടു.

ശനിയാഴ്ച രാവിലെ 10.30 ന് ലിവര്‍പൂള്‍ ലോര്‍ഡ് ഡര്‍ബി അക്കാഡമി യില്‍നിന്നും ചെണ്ടമേളത്തിന്റെയും വാദ്യാഘോഷത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പാത്രിയര്‍ക്കല്‍ പതാകകളേന്തിയ സഭാ മക്കള്‍ ഒരേ സ്വരത്തില്‍ 'അന്ത്യോഖ്യാ മലങ്കര ബന്ധം നീണാള്‍ വാഴട്ടെ' എന്ന മുദ്രാവാക്യങ്ങളോടെ സുറിയാനി പാരമ്പര്യത്തില്‍ യുകെ യുടെ പാത്രിയര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ ഫിലക്സിനോസ്, ക്നാനായ അതി ഭദ്രാസനത്തിന്റെ യുഎസ,് യുകെ മേഖലകളുടെ മെത്രാപോലീത്ത അയൂബ് മോര്‍ സില്‍ വാനിയോസ് വിശിഷ്ട അതിഥികളെയും സമ്മേളന നഗരിയിലേക്കു സ്വീകരിച്ചാനയിച്ച റാലി പ്രൌഢ ഗംഭീരവും ലിവര്‍പൂളിനെ പ്രകമ്പനം കൊള്ളിച്ചതുമായിരുന്നു. 10.45 നോടു കൂടി റാലി സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് സഖറിയാസ് മോര്‍ ഫിലക്സിനോസ് ആറാമത് കുടുംബ സംഗമത്തിനുള്ള പതാക ഉയര്‍ത്തി. 11ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനം ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും ധ്യാന ഗുരുവും യുകെ മേഖലയുടെ പാത്രിയാര്‍ക്കല്‍ വികാരി യുമായ സഖറിയാസ് മോര്‍ ഫിലക്സിനോസ് അധ്യക്ഷത വഹിച്ചു. പരിശുദ്ധ പാത്രയര്‍ക്കീസ് ബാവയുടെ അനുഗ്രഹ കല്‍പ്പനയും വായിച്ചു. യുകെ മേഖലയുടെ വിശ്വാസ പ്രഖ്യാപനവും നടന്നു. പ്രസ്തുത യോഗത്ത ക്നാനായ അതിഭദ്രാസനത്തിന്റെ യുഎസ് യുകെ മേഖലകളുടെ മെത്രാപോലീത്ത അയൂബ് മോര്‍ സില്‍വാനിയോസ് ഭദ്രദീപം തെളിച്ച് ഈ വര്‍ഷത്തെ കുടുംബ സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ജേക്കബ് കോമടത്തുശേരി കോര്‍ എപ്പിസ്കോപ്പ, യുകെ കൌണ്‍സില്‍ സെക്രടറി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, വൈദിക സെക്രട്ടറി റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട് റവ. ഫാ. രാജു ചെറുവള്ളീ, ഫാ. പീറ്റര്‍ കുര്യാക്കോസ്, റവ. ഫാ. സിബി വാലയില്‍, റവ. ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ റവ. ഫാ. ജിനോ ജേക്കബ്, റവ. ഫാ. എബിന്‍ മര്‍ക്കോസ്, യുകെ റീജിയണല്‍ കൌണ്‍സില്‍ ട്രഷറാര്‍ ജേക്കബ് കോശി, ലിവര്‍പൂള്‍ ഇടവകയുടെ വൈസ് പ്രസിഡന്റ് രാജു പൌലോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

“ങമസല ല്ല്യൃ ലളളീൃ ീ ഹശ്ല ശി ുലമരല ംശവേ മഹഹ ാലി മിറ ീ യല വീഹ്യ” (ഒലയൃലം 12:14) എന്ന വേദവചനം ഈ വര്‍ഷത്തേ ചിന്താവിഷയമായി വൈദിക സെക്രട്ടറി റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട് അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിനാരംഭിച്ച കുടുംബ നവീകരണ ക്ളാസുകള്‍ക്ക് സഖറിയാസ് മോര്‍ പീലക്സിനോസ് നേതൃത്വം നല്‍കി. കുട്ടികള്‍ക്കും യൂത്തിനുമായുള്ള പ്രത്യേക ക്ളാസുകള്‍ക്ക് റവ. ഫാ. എബിന്‍ മര്‍ക്കോസ് നേതൃത്വം നല്‍കി.

വൈകിട്ട് അഞ്ചിന് സന്ധ്യാ പ്രാര്‍ഥനയും തുടര്‍ന്നു ആറിന് വിവിധ ഇടവകകളില്‍ നിന്നും അണിയിച്ചൊരുക്കിയ കലാപരിപാടികള്‍, റവ. ഫാ. എല്‍ദോസ് വട്ടപറമ്പില്‍, ജേക്കബ് വര്‍ഗീസ്, അജയ് മാത്തന്‍ തുടങ്ങിയവരുടെ നേതൃത്തത്തില്‍ ദനേഷ് കുരാക്കോസിന്റെയും സിജി സാബുവിന്റെയും അവതരണത്തില്‍ നടന്നു.

സഭയുടെ 24 ഇടവകകളില്‍ നിന്നും പരമ്പരാഗത ക്രിസ്ത്യന്‍ തനിമയിലും ശൈലിയിലുമുള്ള കലാ രൂപങ്ങള്‍ പരിപാടികള്‍ക്ക് അങ്ങെയറ്റം മാറ്റു കൂട്ടുന്ന ഒന്നായിരുന്നു.

ഞായറാഴ്ചത്തെ രാവിലെ ഒമ്പതിന് പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്ന തിരുമേനിമാരെ സുറിയാനി പാരമ്പര്യത്തില്‍ സ്വീകരിച്ചു. തുടര്‍ന്നു പ്രഭാത പ്രാര്‍ഥനയും അയൂബ് മോര്‍ സില്‍ വാനിയോസ് തിരുമനസ,് സഖറിയാസ് മോര്‍ പീലക്സിനോസ് തിരുമനസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ജേക്കബ് കോമടത്തുശേരി കോര്‍ എപ്പിസ്കോപ്പ റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ടിന്റെയും സഹ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും നടന്നു.

വിശുദ്ധ കുര്‍ബാനക്കുശേഷം സമാപന സമ്മേളനവും അതോടൊപ്പം ലിവര്‍പൂള്‍ ഇടവകയുടെ പത്താം വാര്‍ഷികവും ആഘോഷിച്ചു. യുകെ മേഖലയുടെ പാത്രിയാര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ പീലക്സിനോസ് അധ്യക്ഷത വഹിച്ചു. അയൂബ് മോര്‍ സില്‍ വാനിയോസ്, റവ. ഫാ. പീറ്റര്‍ കുര്യാക്കോസ്, റവ. ഫാ. രാജു ചെറുവിള്ളി. ഫാ. എബിന്‍ മര്‍ക്കോസ്, ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, കുര്യാക്കോസ് തുടങ്ങിയവര്‍ ആശംസയും ലിവര്‍പൂള്‍ പള്ളി ട്രഷറാര്‍ ജോസ് മാത്യു ഇടവകയ്ക്കു വേണ്ട നന്ദിയും കൌണ്‍സില്‍ ട്രഷറാര്‍ ഗീവര്‍ഗീസ് തണ്ടായത്ത് കൌണ്‍സിലിനുവേണ്ടി നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.