• Logo

Allied Publications

Europe
യുക്മ ഫെസ്റില്‍ യുവപ്രതിഭകളെ ആദരിക്കുന്നു
Share
വോക്കിംഗ്: വോക്കിംഗില്‍ സെപ്റ്റംബര്‍ 27 ന് (ശനി) നടക്കുന്ന യുക്മ ഫെസ്റില്‍ വിവിധ മേഖലകളില്‍ യുക്മയോടൊപ്പം പ്രവര്‍ത്തിച്ചവരെയും യുക്മ വേദികളില്‍ മികവു തെളിയിച്ചവരെയും ആദരിക്കുന്ന ചടങ്ങില്‍ യുകെ മലയാളികള്‍ക്കിടയിലെ മികച്ച യുവ താരങ്ങളെയും ആദരിക്കുന്നു.

വിവിധ യുക്മ വേദികളില്‍ മികവു തെളിയിച്ച ജുമിന്‍ പേട്ടയില്‍, ആന്‍ മരിയ ജോജോ, സ്നേഹ സജി, ലിയ ടോം, മിന്ന ജോസ് എന്നിവരാണ് ഈ വര്‍ഷത്തെ യുക്മ ഫെസ്റ് വേദിയില്‍ അവാര്‍ഡിനര്‍ഹരായത്.

തുടര്‍ച്ചയായി മൂന്ന് യുക്മ നാഷണല്‍ കായിക മേളകളില്‍ 100മീ. 200മീ. ഓട്ട മത്സരങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ജുമിന്‍ പേട്ടയില്‍ സ്കൂള്‍, യൂണിവേഴ്സിറ്റി തലങ്ങളിലും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. യുക്മ മിഡ്ലാന്റ്സ് റീജിയന്റെ പ്രഥമ പ്രസിഡന്റായിരുന്ന ഇഗ്നേഷ്യസ് പേട്ടയിലിന്റെയും മേരി ഇഗ്നേഷ്യസിന്റെയും മകനാണ് യുകെ മലയാളികള്‍ക്കിടയിലെ വേഗതയേറിയ ഈ താരം. യുക്മ കായിക മേളകളില്‍ എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്റെ പെരുമ നിലനിര്‍ത്തുന്നതില്‍ ജുമിന്‍ അവിഭാജ്യ ഘടകമാണ്.

പോയ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേളയിലെ കലതിലകമാണ് ലിയ ടോം. റെഡിച്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയ ടോമി അഗസ്റിന്റെയും ജയിന്‍ ടോമിയുടെയും മകളായ ലിയ നിരവധി നൃത്ത മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.

യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ ബാല നാട്യരത്ന അവാര്‍ഡ് നേടിയ ആന്‍ മേരി ജിജോ ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ജോജോ ദീപ ദമ്പതികളുടെ മകളാണ്.

യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ യുവ നാട്യരത്നമായ സ്നേഹ സജി ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ അംഗങ്ങളായ സജിയുടെയും ബിന്ദുവിന്റെയും മകളാണ്.

കഴിഞ്ഞ യുക്മ നാഷണല്‍ കലാമേളയില്‍ മൂന്ന് നൃത്ത ഇനങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ മിന്ന ജോസ് യുക്മ കലോല്‍സവവേദികളിലെ സ്ഥിരം സാന്നിധ്യമാണ്. സാലിസ്ബറി മലയാളി അസോസിയേഷനില്‍ നിന്നുള്ള ജോസ് കെ. ആന്റണിയും സില്‍വി ജോസുമാണ് മിന്നയുടെ മാതാപിതാക്കള്‍.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​