• Logo

Allied Publications

Europe
വോക്കിംഗ് മലയാളി അസോസിയേഷന്റെ സുവനീയര്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ന്
Share
വോക്കിംഗ്: വോക്കിംഗ് മലയാളി അസോസിയേഷന്റെ രൂപീകരണം മുതലുള്ള പ്രധാന പരിപാടികള്‍ കോര്‍ത്തിണക്കി നിറക്കൂട് എന്ന പേരില്‍ പുറത്തിറക്കുന്ന സുവനീയറിന്റെ ഉദ്ഘാടനവും അസോസിയേഷന്റെ ഫണ്ട് ശേഖരണാര്‍ഥം പുറത്തിറക്കിയിരിക്കുന്ന റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും യുക്മ ഫെസ്റിനോട് അനുബന്ധിച്ചു നടക്കും. യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ലാപ് ടോപ്, രണ്ടും മൂന്നും സമ്മാനങ്ങളായി യഥാക്രമം ടെലിവിഷന്‍, സൈക്കിള്‍ തുടങ്ങിയ വിലപിടിപ്പുള്ള പത്തോളം സമ്മാനങ്ങളാണ് ഈ റാഫിള്‍ നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

എല്ലാ മലയാളികളും റാഫിള്‍ ടിക്കറ്റ് എടുത്ത് ഈ സംരംഭത്തില്‍ പങ്കാളികള്‍ ആകണമെന്നും ടിക്കറ്റ് ആവശ്യമുള്ളവര്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ അറിയിച്ചു.

ആന്റണി ഏബ്രഹാം (അജു) ചീഫ് എഡിറ്റര്‍ ആയും വര്‍ഗീസ് ജോണ്‍, സിബിച്ചന്‍ ജോര്‍ജ്, ഷീബ ബിനോയി, സി.എ ജോസഫ്, ടോമിച്ചന്‍ കൊഴുവനാല്‍, മോളി ക്ളീറ്റസ്, പ്രീതി രാജേഷ് നായര്‍ എന്നിവരടങ്ങിയ എഡിറ്റോറിയല്‍ ബോര്‍ഡിനെയാണ് സുവനീയര്‍ പുറത്തിറക്കാനായി അസോസിയേഷന്‍ എക്സിക്യുട്ടിവ് കമ്മിറ്റി ചുമതലപ്പെടുത്തിയത്.

വോക്കിംഗില്‍ നടക്കുന്ന രണ്ടാമത് യുക്മ ഫെസ്റില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും മലയാളി സുഹൃത്തുക്കളും പങ്കെടുക്കണമെന്നും എല്ലാ ഭാരവാഹികളും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും കൂടാതെ ഓരോ ഉത്തരവാദിത്വം ഏറ്റിരിക്കുന്നവരും 27 ന് (ശനി) രാവിലെ ഒമ്പതിന് ബിഷപ് ഡേവിഡ് ബ്രൌണ്‍ സ്കൂള്‍ ഹാളില്‍ എത്തിചേരണമെന്നും ജനറള്‍ കണ്‍വീനര്‍ അറിയിച്ചു.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​