• Logo

Allied Publications

Europe
ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം സെപ്റ്റംബര്‍ 27 ന്
Share
ക്രേഫെല്‍ഡ്: മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യ വാര്‍ഷികത്തിന്റെ 84ാമത് ജൂബിലിയാഘോഷവും ജര്‍മനിയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ മലങ്കര മക്കളെ ആദരിക്കല്‍ ചടങ്ങും ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു.

സെപ്റ്റംബര്‍ 27 ന്(ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ക്രേഫെല്‍ഡ് സെന്റ് ജോഹാനസ് ബാപ്റ്റിസ്റ് ദേവാലയത്തില്‍ മലങ്കര റീത്തിലുള്ള (ട. ഖീവമിില ആമുശേ ഗശൃരവല,ഖീവമിിലുഹമ്വ 40, 47805 ഗൃലളലഹറ) ആഘോഷമായ ദിവ്യബലിയോടുകൂടി പരിപാടികള്‍ ആരംഭിക്കും.

മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് തിരുമേനി മുഖ്യകാര്‍മികനായി നടക്കുന്ന ദിവ്യബലിയില്‍ മേല്‍പ്പട്ടക്കാരന്‍ ഡോ. ഹെര്‍ബെര്‍ട്ട് ഹാമ്മാന്‍സ് (ആഹന്‍ രൂപതാ പ്രതിനിധി), ഫാജോഹാനസ് ഷ്വാര്‍സ്മുള്ളര്‍ (ഇടവക വികാരി, സെന്റ് ജോഹാനസ് ബാപ്റ്റിസ്റ്, ക്രേഫെല്‍ഡ്), ജര്‍മനിയിലെ മലങ്കര സഭയുടെ കോഓര്‍ഡിനേറ്ററും ചാപ്ളെയിനുമായ ഫാ. സന്തോഷ് തോമസ് തുടങ്ങിയവര്‍ സഹകാര്‍മികരായിരിക്കും.

തുടര്‍ന്നു നടക്കുന്ന ജൂബിലി ആഘോഷ, ആദരിക്കല്‍ ചടങ്ങില്‍ ക്രേഫെല്‍ഡ് മേയര്‍ കാറിന്‍ മൈന്‍ക്കെ, കൂടാതെ മറ്റു വിശിഷ്ടാഥിതികള്‍ ആശംസകള്‍ അര്‍പ്പിക്കും.

വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ജര്‍മനിയിലെ മലങ്കരസഭയുടെ ക്രേഫെല്‍ഡ് മിഷന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ജര്‍മനിയിലെ മലങ്കര പാസ്ററല്‍ കൌണ്‍സില്‍ സ്നേഹപൂര്‍വം ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.സന്തോഷ് തോമസ് കോയിക്കല്‍ (ചാപ്ളെയില്‍ മലങ്കരസഭ, ജര്‍മനി) 06995196592/015228637403, ജോയ് ഉഴത്തില്‍ (സെക്രട്ടറി, 02161 519478, ജോര്‍ജുകുട്ടി കൊച്ചേത്തു (ട്രഷറാര്‍) 02151 316522.

സ്ഥലം: ട. ഖീവമിില ആമുശേ ഗശൃരവല,ഖീവമിിലുഹമ്വ 40, 47805 ഗൃലളലഹറ)

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.