• Logo

Allied Publications

Europe
24 മണിക്കൂറില്‍ 19 രാജ്യങ്ങള്‍: നോര്‍വീജിയന്‍ സംഘത്തിന് ലോക റിക്കാര്‍ഡ്
Share
ഓസ്ളോ: 24 മണിക്കൂര്‍ സമയമത്തിനുള്ളില്‍ പത്തൊമ്പത് വ്യത്യസ്ത രാജ്യങ്ങള്‍ സന്ദര്‍ശിച്ച മൂന്നംഗ സംഘത്തിന് ലോക റിക്കാര്‍ഡ്. നോര്‍വേക്കാരായ ഗണ്ണര്‍ ഗാര്‍ഫോഴ്സ്, ടേ യങ് പാക്, ഒയ്വിന്‍ഡ് ഡ്യൂപ്വിക് എന്നിവരാണ് സംഘാംഗങ്ങള്‍.

17 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായിരുന്നു ഇതിനു മുന്‍പുള്ള ലോക റിക്കാര്‍ഡ്. ഇതു തകര്‍ക്കാനുള്ള നോര്‍വീജിയന്‍ സംഘത്തിന്റെ പ്രയാണം ശനിയാഴ്ച അര്‍ധരാത്രി ഗ്രീക്ക് ബള്‍ഗേറിയന്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു. മാഡിഡോണിയ, കൊസോവോ, സെര്‍ബിയ, ക്രൊയേഷ്യ, ബോസ്നിയ, സ്ളോവേനിയ, ഓസ്ട്രിയ, ഹംഗറി, സ്ളോവാക്യ, ചെക്ക് റിപ്പബ്ളിക്, ജര്‍മനി, നെതര്‍ലന്‍ഡ,് ബെല്‍ജിയം, ലക്സംബര്‍ഗ്, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലൂടെ കടന്ന് ഞായറാഴ്ച അര്‍ധരാത്രി ലീച്റ്റന്‍സ്റീനില്‍ യാത്ര അവസാനിച്ചു.

സ്വിറ്റ്സര്‍ലന്‍ഡിലെ കനത്ത മഴയും ഗ്രീസില്‍ ടാക്സി കാറും മാത്രമാണ് യാത്രയ്ക്കിടെ ബുദ്ധിമുട്ടായതെന്ന് സംഘാംഗങ്ങള്‍. ഗ്രീസിനും ബള്‍ഗേറിയയ്ക്കുമിടയിലുള്ള അതിര്‍ത്തിയില്‍ യാത്രയുടെ തുടക്കം കാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറെ പോലീസ് അറസ്റ് ചെയ്തപ്പോള്‍ ശുഭസൂചനയില്ലാതെയാണ് യാത്ര തുടങ്ങിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​