• Logo

Allied Publications

Europe
വിഷന്‍ 2014 മെഗാ സ്റേജ് ഷോ യുറോപ്പിലെ അഞ്ച് രാജ്യങ്ങളില്‍
Share
വിയന്ന: യൂറോപ്പിന് ദൃശ്യചാരുതയുടെ ദിനങ്ങള്‍ സമ്മാനിച്ച് മലയാളി വിഷന്‍ അവതരിപ്പിക്കുന്ന 'വിഷന്‍ 2014' മെഗാ സ്റേജ് ഷോ അയര്‍ലന്‍ഡ്, ഓസ്ട്രിയ, ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ സംഘടിപ്പിക്കും. നൃത്തത്തിനും സംഗീതത്തിനൊപ്പം മനസില്‍ ചിരിപടര്‍ത്താന്‍ ഹാസ്യവും കോര്‍ത്തിണക്കി 'വിഷന്‍ 2014' ഓരോ വേദിയിലും അരങ്ങേറുമ്പോള്‍ യൂറോപ്പിലെ മലയാളി സമൂഹത്തെ കാത്തിരിക്കുന്നത് ഇനി ഉത്സവത്തിന്റെ നാളുകളായിരിക്കും.

ഡബ്ളിന്‍, വിയന്ന, റോം, സൂറിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, കൊളോണ്‍ എന്നീ നഗരങ്ങളിലാണ് വിഷന്‍ 2014 ക്രമീകരിച്ചിരിക്കുന്നത്. യുറോപ്പിലെ അഞ്ചു രാജ്യങ്ങളിലായി ആറ് വേദികളാണ് ഷോയ്ക്കുവേണ്ടി തയാറാകുന്നത്. യുറോപ്പിലെ പ്രമൂഖ മലയാളി സംഘടനകള്‍ ഷോയ്ക്ക് ആഥിധേയത്വം വഹിക്കും. കുടുംബ പ്രേക്ഷകര്‍ക്കായി വിവിധ കലാപരിപാടികള്‍ കേര്‍ത്തിണക്കിയ ഒരു മെഗാ സ്റേജ് ഷോ യുറോപ്പില്‍ വന്നിട്ടുതന്നെ വര്‍ഷങ്ങളായ സാഹചര്യത്തിലാണ് വിഷന്‍ 2014 വര്‍ണകാഴ്ചകളുടെ മഴവില്ല് വിരിയിക്കാന്‍ പോകുന്നത് എന്നതാണ് ഈ ഷോയെ ശ്രദ്ധേയമാക്കുന്നത്.

കലയുടെ പൂരം തീര്‍ക്കുന്ന വിഷന്‍ 2014 ലൂടെ വേദിയിലെത്തുക മലയാള ചലച്ചിത്ര ലോകത്തെ പ്രഗല്‍ഭ കലാക്കാരന്മാര്‍ തന്നെയാകും. നൃത്തത്തിന്റെ വിസ്മയക്കാഴ്ചകള്‍ തീര്‍ക്കാന്‍ എത്തുന്നത് മലയാളികളുടെ സ്വന്തം അര്‍ച്ചനാകവിയും ഡാന്‍സറും ബോളിവുഡ് കോറിയോഗ്രാഫറുമായ ജോര്‍ജ് ജേക്കബുമാണ്.

നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഇടംപിടിച്ച അര്‍ച്ചന 'വിഷന്‍ 2014' ന്റെ വേദിയിലൂടെ ആദ്യമായാണ് യുറോപ്പില്‍ എത്തുന്നത്. അതേസമയം അനുകരണകലയുടെ അസാധ്യ തമ്പുരാക്കന്‍മാരായ കോട്ടയം നസീറും രാജാസാഹിബും ചിരിയുടെ മാലപടക്കവുമായി സിറാജ് പയ്യോളിയും വിഷന്‍ 2014 ന്റെ വേദിയിലെത്തും. ഒപ്പം മലയാള ചലച്ചിത്രശാഖയിലെ പകരംവയ്ക്കാനില്ലാത്ത സാന്നിധ്യമായ സയനോരയും ഫ്രാങ്കോയും പിന്നെ വിപിന്‍ സേവ്യറും ആവേശം അലതല്ലുന്ന വേദികളെ സംഗീതസാന്ദ്രമാക്കും. ഓസ്ട്രിയന്‍ മലയാളിയായ ഘോഷ് അഞ്ചേരില്‍ കോഓര്‍ഡിനേറ്ററായ വിഷന്‍ 2014 സംവിധാനം ചെയ്യുന്നത് ചലച്ചിത്ര രംഗത്ത് നിന്നുള്ള പ്രമൂഖ സ്റേജ് ഷോ വിദഗ്ധന്‍ ബിജു എം.പിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 004368120860805.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​