• Logo

Allied Publications

Europe
നൊയസ് മലയാളം സ്കൂള്‍ തിരുവോണം ആഘോഷിച്ചു
Share
നൊയസ്: മധ്യജര്‍മന്‍ നഗരമായ നൊയസിലെ മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ തിരുവോണം ആഘോഷിച്ചു. സെപ്റ്റംബര്‍ 14 ന് ഡോര്‍മാഗനിലെ ജോഹനസ് ദേവാലയ ഹാളില്‍ ഒരുക്കിയ ഓണാഘോഷം ജര്‍മനിയിലെ രണ്ടാം തലമുറയില്‍പെട്ട കുട്ടികള്‍ക്ക് ആഹ്ളാദവും കൌതുകവും പകര്‍ന്നു.

മുഖ്യാതിഥികളായ ഫാ.സേവി മാടപ്പിള്ളി, ഫാ. ഫിലിപ്പ് കാരികൂട്ടത്തില്‍ എന്നിവര്‍ക്കു പുറമെ സ്കൂള്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ കുട്ടികളുടെ വൈവിധ്യങ്ങള്‍ നിറഞ്ഞ ആവേശകരമായ ഓണക്കളികളും സ്കൂള്‍ അംഗങ്ങള്‍ കൊണ്ടുവന്ന പച്ചക്കറികളുടെ വാശിയേറിയ ലേലം വിളിയും ഓണാഘോഷത്തിന് മാറ്റുകൂട്ടി.

പുലികളിയുടെയും ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ മങ്കമാരുടെയും അകമ്പടിയോടെ മാവേലിയെ വരവേറ്റു. തിരുവാതിര, കുട്ടികളുടെ വിവിധ നൃത്തങ്ങള്‍, പാട്ടുകള്‍, ഫാഷന്‍ ഷോ, ആശംസാപ്രസംഗം, സ്കെച്ചുകള്‍, നാടന്‍ കോല്‍ക്കളി തുടങ്ങിയവ ആഘോഷത്തെ കമനീയമാക്കി.

കമ്മിറ്റി പ്രസിഡന്റ് സണ്ണി പുത്തന്‍പുരയ്ക്കല്‍ സ്വാഗതം ആശംസിച്ചു. അജിതാ സൈലേഷ്, ജെസി വെന്റ്സ്ളാഫ് എന്നിവര്‍ നന്ദി പറഞ്ഞു. ഓണത്തിന്റെ തനതായ ശൈലിയില്‍ കേരളീയ പാരമ്പര്യത്തില്‍ നിലത്തിരുന്ന് തൂശനിലയില്‍ വിളമ്പിയ രുചികരമായ ഓണസദ്യ ഉണ്ണാന്‍ കുട്ടികള്‍ക്ക് ഏറെ ഉല്‍സാഹമായിരുന്നു. നിലത്തിരുന്നുള്ള ഓണസദ്യ ജര്‍മനിയില്‍ തന്നെ ഇതാദ്യമാണ്. കുട്ടികളില്‍ ഏറെ കൌതുകമുണര്‍ത്തിയ ഇത്തരം പാരമ്പര്യചട്ടങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും മലയാളം സ്കൂളിന്റെ സംഘാടകര്‍ക്ക് കഴിഞ്ഞു. ഓണസദ്യയോടെ പരിപാടികള്‍ അവസാനിച്ചു.

നോയ്സില്‍ എല്ലാ വെള്ളിയാഴ്ചയും നടത്തുന്ന മലയാളം സ്കൂളിന്റെ അധ്യാപകരായി മേരി ജെയിംസ്, അജിപ്രസാദ് മണ്ണില്‍ എന്നിവര്‍ നിസ്വാര്‍ഥ സേവനം ചെയ്യുന്നു. സണ്ണി പുത്തന്‍പുരയ്ക്കല്‍, ഗ്രേസി പുത്തന്‍പുരയ്ക്കല്‍, അജിതാ സൈലേഷ്, ജെസി വെന്റ്സ്ളാഫ് എന്നിവരാണ് ഇപ്പോഴത്തെ സ്കൂള്‍ കമ്മിറ്റിയംഗങ്ങള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്