• Logo

Allied Publications

Europe
ജര്‍മനിയില്‍ ഒക്ടോബര്‍ ഫെസ്റിന് ശനിയാഴ്ച തുടക്കമാവും
Share
മ്യൂണിക്: ബവേറിയയുടെ തലസ്ഥാനമായ മ്യൂണിക്കില്‍ നൂറ്റിയെണ്‍പത്തിയൊന്നാമത്് ഒക്ടോബര്‍ ഫെസ്റിന് തുടക്കമായി. ഇത്തവണ ആകെ ആറു മില്യനിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മ്യൂണിക് മേയര്‍ ഡീറ്റര്‍ റെയ്റ്റര്‍ കന്നാസില്‍ നിന്ന് ബീയര്‍ പകര്‍ന്ന് പരമ്പരാഗത രീതിയില്‍ രാവിലെ 11 നുള്ള ശുഭമുഹൂര്‍ത്തില്‍, ഒ സാപ്റ്റ് ഈസ്, ആര്‍പ്പുവിളിയോട മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

മ്യൂണിക്കിലെ മേയറായി ഡീറ്റര്‍ റെയ്റ്റര്‍ സ്ഥാനമേറ്റിട്ട് മാസം അഞ്ചേ ആയിട്ടുള്ളൂ. കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണല്ലോ ഇവിടെ മേയര്‍ മാറിയിട്ടുള്ളത്.

മ്യൂണിക്ക് മേയറുടെ ഒരു വര്‍ഷത്തെ ഏറ്റവും പ്രധാനമായ പരിപാടികളിലൊന്നാണ് ഒക്ടോബര്‍ ഫെസ്റ് എന്ന ലോകത്തെ ഏറ്റവും വലിയ ബിയര്‍ ഉത്സവം. അതിന്റെ ആദ്യത്തെ പാത്രമുടയ്ക്കല്‍ ചടങ്ങ് പരമ്പരാഗതമായി നഗരപിതാക്കന്‍മാരാണ് ചെയ്തു വരുന്നത്.

21 വര്‍ഷം മേയറായിരുന്ന ക്രിസ്റ്യന്‍ ഊദെ മൂന്നടിക്ക് പാത്രമുടച്ച് റെക്കോഡ് വരെ സൃഷ്ടിച്ചിരുന്നു. എന്നാല്‍, ചുറ്റുമുള്ളവരെ ഡ്രൈയായി നിര്‍ത്തുക എന്ന ചെറിയലക്ഷ്യം മാത്രമാണ് തനിക്കുള്ളതെന്ന് റെയ്റ്റര്‍ പറയുന്നു.

ലോക പ്രശസ്തമായ ഫെയര്‍ പരമ്പരാഗതമായി 16 ദിവസമായിരിയക്കും നീളുക. പക്ഷെ സന്ദര്‍ശകര്‍ ബിയറിനു നല്‍കേണ്ടി വരിക റെക്കോഡ് വിലയുമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. 2010 നു ശേഷം ബിയര്‍ ഒരു മഗിന് 3.6 ശതമാനം വരെ വില കൂടിയിട്ടുണ്ട്. 8.70 യൂറോയ്ക്കും 9.80 യൂറോയ്ക്കുമിടയിലാണ് ഇപ്പോഴത്തെ വില.

എന്നാല്‍, ബിയര്‍ വിലക്കയറ്റം ഫെസ്റിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 84 ഏക്കറിലായി ഫെസ്റ് വേദി വ്യാപിച്ചു കിടക്കുന്നു. ബിയര്‍ ടെന്റുകളും കഴുത്തിറക്കിയ വസ്ത്രങ്ങളുമായി സെര്‍വ് ചെയ്യുന്ന സുന്ദരിമാരും തന്നെ പ്രധാന ആകര്‍ഷണങ്ങള്‍. കൂടാതെ പാട്ടും നൃത്തവും ശാപ്പാടും ബഹുകേമം.

ഒക്ടോബര്‍ ഫെസ്റിനു മുന്നോടിയായി മ്യൂണിച്ചിലെ ഹോട്ടല്‍ മുറികള്‍ക്ക് ആറു മടങ്ങ് വാടക കൂട്ടി. ശനിയാഴ്ചയാണ് ലോകത്തെ ഏറ്റവും വലിയ ബിയര്‍ ഉത്സവമായ ഒക്ടോബര്‍ഫെസ്റിനു തുടക്കം കുറിച്ചത്.

ചില മുറികള്‍ക്ക് അഞ്ഞൂറു ശതമാനം വരെയാണ് വാടക ഉയര്‍ത്തിയിരിക്കുന്നത്. പരമ്പരാഗതമായി മ്യൂണിച്ചിലെ ഹോട്ടല്‍ മേഖലയ്ക്ക് ഏറ്റവും വലിയ കൊയ്ത്തുകാലമാണ് ഒക്ടോബര്‍ഫെസ്റ്. ഈ സമയത്ത് സാധാരണ ഗസ്റ് ഹൌസുകള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വരെ പരമാവധി വാടക വര്‍ധിപ്പിക്കുന്നതും പതിവ്.

ദിവസം മുഴുവന്‍ നീളുന്ന ബിയര്‍ ആഘോഷത്തിനൊടുവില്‍ രാത്രി വിശ്രമിക്കാന്‍ ഇടം തേടുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൈയിലെ കാശ് തീരുന്നത് അറിയില്ല ഹോട്ടലില്‍ ചെല്ലുമ്പോള്‍.

സിംഗിള്‍ സ്റാര്‍ മുതല്‍ ഫൈവ് സ്റാര്‍ വരെയുള്ള ഹോട്ടലുകളില്‍ വാടക കൂട്ടിക്കഴിഞ്ഞു. സിംഗിള്‍ സ്റാര്‍ ഹോട്ടലില്‍ ഡബിള്‍ റൂമിനുള്ള സാധാരണ നിരക്ക് 89 യൂറോയാണെങ്കില്‍, ഇപ്പോള്‍ 279 യൂറോയാക്കി മാറ്റിയിരിക്കുകയാണ്. എന്നാല്‍, സ്റാര്‍ കൂടുന്നതിനനുസരിച്ച് വര്‍ധനയുടെ തോത് കുറയുകയാണ് ചെയ്യുന്നത്. ഫോര്‍ സ്റാര്‍ ഹോട്ടലില്‍ 544 യൂറോ വരെയാണ് ഒരു രാത്രിക്കു മാത്രമുള്ള വാടക.

സെപ്റ്റംബറില്‍ മ്യൂണിച്ചിലെ ഹോട്ടല്‍ വാടക നിരക്കുകള്‍ ശരാശരി 69 ശതമാനം വര്‍ധിച്ചു എന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലേതിനെ അപേക്ഷിച്ച് പതിനഞ്ച് ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റില്‍ 6.4 മില്യന്‍ ആളുകളാണു പങ്കെടുത്തത്. ഇതില്‍ 60 ശതമാനവും മ്യൂണിക്കില്‍ നിന്നു തന്നെയായിരുന്നു. ഇറ്റലിയില്‍നിന്നും അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും ബിയര്‍ പ്രേമികള്‍ ഇവിടെയെത്തുക പതിവാണ്.

1810 ല്‍ കിരീടധാരിയായിരുന്ന ലഡ്വിഗ് രാജാവ് തുടങ്ങിവച്ച ഒരു ഗ്രാമീണ വിവാഹ സെറിമണി പില്‍കാലത്ത് സര്‍ക്കാര്‍ ഗ്രാന്റോടെ ലോകപ്രശസ്ത ബിയര്‍മേളയായി രൂപാന്തരപ്പെടുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​