• Logo

Allied Publications

Europe
ലിവര്‍പൂളില്‍ യുകെകെസിഎയുടെ നോര്‍ത്ത് വെസ്റ് റീജിയന്‍ ഉദ്ഘാടനം ഒക്ടോബര്‍ നാലിന്
Share
ലിവര്‍പൂള്‍: നോര്‍ത്ത് വെസ്റ് ഇംഗ്ളണ്ടിലുള്ള യുകെകെസിഎയുടെ ക്നാനായ കൂട്ടായ്മക്ക് ഒക്ടോബര്‍ നാലിന് (ശനി) തുടക്കമാകും. ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ രാവിലെ 10ന് നടക്കുന്ന സമൂഹബലിക്ക് ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ഉച്ചയ്ക്ക് 12ന് യൂണിറ്റുകള്‍ തമ്മിലുള്ള വടംവലിയും തുടര്‍ന്നുനടക്കുന്ന പൊതുസമ്മേളനം യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലി ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കും. സമ്മേളനത്തില്‍ യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് സ്വീകരണവും നോര്‍ത്ത് വെസ്റ് റീജിയണ്‍ പ്രസിഡന്റ് റെജി മടത്തിലേട്ടിനെ ആദരിക്കും. നോര്‍ത്ത് വെസ്റ് റീജിയണില്‍ എ ലെവലിനും ജിസിഎസ്ഇക്കും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് സമ്മാനവും വിതരണം ചെയ്യും.

പൊതുസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടി ലിവര്‍പൂള്‍ കെസിവൈഎല്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ആറു യൂണിറ്റുകളില്‍നിന്നുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ നൃത്തപരിപാടികള്‍, പുരാതനപാട്ട്, സ്കിറ്റ്, മാജിക് ഷോ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

കണ്‍വന്‍ഷന്റെ വിജയത്തിനായി സാജു ലൂക്കോസ് പാണപറമ്പില്‍ കോഓര്‍ഡിനേറ്ററായും ജിം ജേക്കബ്, അനുപ് അലക്സ്, സാജന്‍ ചാക്കോ, ജോര്‍ജുകുട്ടി മാത്യു, കുര്യന്‍ പൂവേലില്‍, സിറിയക് ജെയിംസ്, ജോസ് പടപുരയ്ക്കല്‍ എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു ലൂക്കോസ് 0741247 8893.

വേദിയുടെ വിലാസം: ആൃീമറഴൃലലി കിലൃിേമശീിേ ടരവീീഹ, ഒലഹശലൃ ഞീമറ, ഘശ്ലൃുീീഹ ഘ13 4ഉഒ.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ