• Logo

Allied Publications

Europe
യുക്മ ഫെസ്റ് ലോര്‍ഡ് മേയര്‍ ഉദ്ഖാടനം ചെയ്യും
Share
വോക്കിംഗ്: സെപ്റ്റംബര്‍ 27ന് വോക്കിംഗില്‍ നടക്കുന്ന യുക്മ ഫെസ്റ് 2014 വോക്കിംഗ് സിറ്റി ലോര്‍ഡ് മേയര്‍ ടോണി ബ്രെനഗന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് വോക്കിംഗിലെ ബിഷപ് ഡേവിഡ് ബ്രൌണ്‍ സ്കൂളിലെ യുക്മ ഫെസ്റ് വേദിയില്‍ ഭദ്രദീപം തെളിച്ച് യുക്മയുടെ വാര്‍ഷിക ഉത്സവത്തിന് ആരംഭം കുറിക്കും.

ഈ വര്‍ഷത്തെ യുക്മയുടെ പ്രത്യേക അതിഥിയായി മലയാള സിനിമയിലെ മുന്‍നിര സംവിധായകന്‍ ബോബന്‍ സാമുവല്‍ പങ്കെടുക്കും. ഹാപ്പി ജേര്‍ണി, റോമന്‍സ് തുടങ്ങിയ സൂപ്പര്‍ ഹിറ്റായ മലയാള സിനിമകളുടെ സംവിധായകനാണ് ബോബന്‍ സാമുവല്‍. ഒരു ദിവസം മുഴുവന്‍ ആട്ടവും പാട്ടുമായി യുക്മ ആഘോഷിക്കുന്ന യുക്മ ഫെസ്റില്‍ യുക്മയുടെ അംഗ സംഘടനകളിലെ കലാകാരന്‍മാരുടെ കലാപരിപാടികളും കൂടാതെ സ്പോണ്‍സേഡ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. യുക്മ ഫെസ്റ് ആഘോഷത്തിനുള്ള കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. മിതമായ നിരക്കില്‍ നാടന്‍ ഭക്ഷണവും ആവശ്യത്തിന് പാര്‍ക്കിംഗ് സൌകര്യവും മറ്റും ഒരുക്കിയിരിക്കുന്ന യുക്മ ഫെസ്റിലേക്ക് പ്രവേശനം സൌജന്യമായിരിക്കും. ഇത്രയും ബൃഹത്തായ ഒരു പ്രോഗ്രാം പ്രവേശന ഫീസ് ഇല്ലാതെ നടത്താന്‍ യുക്മയെ പ്രാപ്തമാക്കുന്നത് യുക്മയുടെ പ്രവര്‍ത്തനങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് യുക്മ ഫെസ്റും സ്പോണ്‍സര്‍ ചെയ്യുന്നതുകൊണ്ടാണ്. പോയ വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയരായ റീജിയണേയും മികച്ച സംഘടനകളെയും വ്യക്തികളെയും യുക്മ ഫെസ്റില്‍ ആദരിക്കും. യുക്മയുടെ വിവിധ മത്സരങ്ങളിലെ പങ്കാളികള്‍ക്കും വിജയികള്‍ക്കുമുള്ള സമ്മാനങ്ങളും യുക്മ ഫെസ്റ് വേദിയില്‍ നല്‍കും. പോയ വര്‍ഷം വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരികതൊഴില്‍ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരെയും യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരമായ സംഭാവന നല്‍കിയവരെയും വേദിയില്‍ ആദരിക്കും. അവാര്‍ഡ് കമ്മിറ്റി ഈ വര്‍ഷത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തിരിക്കുന്ന റീജിയണുകളെയും സംഘടനകളെയും വ്യക്തികളെയും അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുന്നതാണ് എന്ന് കമ്മിറ്റി അറിയിച്ചു.

യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന എല്ലാ സംഘടനകളും യുക്മ ഫെസ്റില്‍ പങ്കെടുത്ത് യുക്മയുടെ ഈ ആഘോഷത്തില്‍ പങ്കുചേരണമെന്ന് യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജിയും കണ്‍വീനര്‍ വര്‍ഗീസ് ജോണും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ