• Logo

Allied Publications

Europe
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ ഓണാഘോഷം നടത്തി
Share
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ പത്താമത് വാര്‍ഷികവും ഓണാഘോഷവും സ്റ്റോക്ക് ഓണ്‍ ട്രെന്റ്് സെന്റ് തേരാസാസ് ഓഡിറ്റിയോറിയത്തില്‍ ആഘോഷിച്ചു. രാവിലെ ആരംഭിച്ച കുട്ടികളുടെ കായിക മത്സരത്തെ തുടര്‍ന്ന് മാവേലിയെ വരവേല്‍ക്കാന്‍ വെല്‍ക്കം ഡാന്‍സോടുകൂടി പരിപാടികള്‍ ആരംഭിച്ചു. വാദ്യമേളങ്ങളോടും താലപൊലിയോടും കൂടി മാവേലിയെ വരവേറ്റു.

മാവേലി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികള്‍ക്ക് സത്യത്തിന്റെയും സാഹോദര്യത്തിന്റെയും നല്ലൊരു നാളെയെ ആശംസിച്ചു. തുടര്‍ന്ന് പത്താമത് വാര്‍ഷികത്തിന്റെയും ഓണാഘോഷത്തിന്റെയും ഉദ്ഘാടനയോഗം ആരംഭിച്ചു. യോഗത്തില്‍ കെസിഎ പ്രസിഡന്റ് സോക്രട്ടീസ് അധ്യക്ഷത വഹിച്ചു. കെസിഎയുടെ ജനറല്‍ സെക്രട്ടറി സോബിച്ചന്‍ കോശി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മുഖ്യാതിഥിയും ഉദ്ഘാടനകനുമായ സിനിമാ സംവിധായകന്‍ ബോബിച്ചന്‍ സാമുവല്‍ തിരിതെളിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. യോഗത്തില്‍ തോമസ്, മേരി, ജോസ്, ബെന്നി, രഞ്ചിത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കെസിഎയുടെ ഡാന്‍സ് സ്കൂള്‍ ടീച്ചേഴ്സ് കലാ മനോജ്, ഗോഡ്സണ്‍ ആന്‍ഡ് ജോര്‍ജിയയുടെയും ശിക്ഷണത്തില്‍ നടന്ന കലാപരിപാടികള്‍ അവതരണ മികവുകൊണ്ടും വ്യത്യസ്തമായ കലാമൂല്യം കൊണ്ടും ആസ്വാദ ഹൃദയങ്ങളെ കുളിരണിയിച്ചു. ബിജു മാത്യു, മിനു ബാബു, ജോസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഓണസദ്യ തിരുവോണത്തിന്റെ പൂര്‍ണ സംതൃപ്തി നല്‍കി.

വടംവലി മത്സരം, തിരുവാതിരയും സ്കിറ്റും, ഗേള്‍സ് ആന്‍ഡ് ബോയിസ് ഡാന്‍സ് പരിപാടിയും പ്രായഭേദമന്യേ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും പത്താമത് വാര്‍ഷികത്തിന്റെ ഗിഫ്റ്റ് സമ്മാനിച്ചു. രാജീവ്, വാവ, സജി മത്തായി, റണ്‍സ്മോന്‍, സാബു ഏബ്രഹാം, ഡിക്ക് ജോസ്, സാബു ഉലഹന്നാന്‍, ജോര്‍ജ്, ദേവസി, ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.