• Logo

Allied Publications

Europe
ലോകത്തെ ആദ്യ സെല്‍ഫി ലേലം ചെയ്തു ; വില 70,000 പൌണ്ട്
Share
ലണ്ടന്‍: സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഷെയറിംഗ് വെബ്സൈറ്റുകളിലുമെല്ലാം സെല്‍ഫിയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അതിന്റെ ചുവടുപിടിച്ച്, ലോകത്തെ ആദ്യത്തേത് എന്നു കരുതപ്പെടുന്ന സെല്‍ഫി ഇതാ വന്‍ തുകയ്ക്ക് ലേലം ചെയ്തിരിക്കുന്നു.

1850 കളില്‍ ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ സെല്‍ഫ് പോര്‍ട്രെയ്റ്റ് 70,000 പൌണ്ടിനാണ് ലേലം ചെയ്തിരിക്കുന്നത്. തന്റെ തന്നെ എഴുപതോളം ചിത്രങ്ങളാണ് സ്വീഡന്‍കാരനായ ഓസ്കര്‍ റെജ്ലാന്‍ഡര്‍ സ്വയം പകര്‍ത്തി ആല്‍ബമാക്കി സൂക്ഷിച്ചിരുന്നത്.

ഹാരോഗേറ്റില്‍ നടന്ന ലേലത്തില്‍ ഈ ആല്‍ബം സ്വന്തമാക്കിയ ആളാണ് ഇപ്പോള്‍ പുതിയ ലേലം നടത്തി കൂടുതല്‍ വിലയ്ക്ക് വിറ്റിരിക്കുന്നത്. നൂറു പൌണ്ട് മാത്രമാണ് ഇതിന് അടിസ്ഥാന വിലയിട്ടിരുന്നത്. ലേലക്കമ്പനി ഇത് പതിനായിരമാക്കി. ലേലം വിളി കൊഴുത്തപ്പോള്‍ എഴുപതിനായിരത്തിലെത്തുകയും ചെയ്യുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന