• Logo

Allied Publications

Europe
പ്രസ്റണ്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഗംഭീരമായി
Share
പ്രസ്റണ്‍ (ലണ്ടന്‍): മലയാളി അസോസിയേഷന്‍ പ്രസ്റണ്‍ (എംഎപി) പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ആറിന് പ്രസ്റണ്‍ ട്രിമ്ഷ വില്ലേജ് ഹാളില്‍ വളര ആര്‍ഭാടമായി ആഘോഷിച്ചു.

രാവിലെ 11.30ഓടുകൂടി സദ്യവട്ടങ്ങള്‍ക്ക് (അംഗങ്ങള്‍ കരങ്ങളാല്‍ പാകപ്പെടുത്തിയ 24 വിഭവങ്ങളോടുകൂടിയ ഓണസദ്യയെ ആഘോഷത്തില്‍ പങ്കെടുത്തവര്‍ വാനോളം പ്രശംസിച്ചു) ആരംഭമായി. 201415 ജിസിഎസ്സി പാസായ വിദ്യാര്‍ഥികള്‍ തിരിതെളിച്ചാരംഭിച്ച സമ്മേളനത്തെ തുടര്‍ന്ന് കലാ പ്രകടനങ്ങളും ബോട്ടണ്‍ ബീറ്റ്സിന്റെ ശിങ്കാരി മേളവും പഞ്ചഗുസ്തിയും വടംവലിയും മറ്റു ഫണ്‍ മത്സരങ്ങളിലും ഓണാഘോഷത്തിന്റെ സ്മരണയുണര്‍ത്തി.

സമ്മേളനത്തില്‍ എംഎപി പ്രസിഡന്റ് ബിജു ചാക്കോ അധ്യക്ഷ പ്രസംഗം നടത്തി. മാസ്റര്‍ നിയോ ആശംസകളര്‍പ്പിച്ചു. മാത്യു ചൂരപ്പയില്‍ വിശിഷ്ടാതിഥിയായിരുന്നു. ജോളി ആന്‍ഡ്രൂസ് ഏവരേയും സ്വാഗതം ചെയ്തപ്പോള്‍ എംഎപിയുടെ ഓണാഘോഷത്തിന്റെ വിജയത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ബിജു ജോസഫ് അലിയാംകുഴിയുടെ നേതൃത്വത്തില്‍ സദ്യവട്ടങ്ങള്‍ വന്‍ വിജയമാക്കിയ കൈപുണ്യമുള്ള എല്ലാ കരങ്ങള്‍ക്കും എല്ലാ കലാ പ്രകടനങ്ങളുടെയും വിജയത്തിന് ചുക്കാന്‍ പിടിച്ച എംഎപി കള്‍ച്ചറല്‍ ഓര്‍ഗനൈസര്‍ രേഥ അനിക്കും ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുമാസക്കാലം നീണ്ടുനിന്ന സ്പോര്‍ട് ആന്‍ഡ് ഗെയിംസുകള്‍ക്ക് നേതൃത്വം വഹിച്ച എംഎപി സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ബിനു സോമരാജിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നോബി കെ. ജോസഫിനും ശിങ്കാരിമേളം ബോട്ടന്‍ ബിറ്റ്സ്, ലൈറ്റ്സ് ആന്‍ഡ് സൌണ്ട് നിയന്ത്രിച്ച ലിവര്‍പൂള്‍ സിംഫണി ബിനോയ് ജോര്‍ജിനും അശിഷിനും നന്ദി അറിയിച്ചു.

എംഎപിയുടെ കുടുംബത്തില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ജോയ്സ് കുടുംബത്തോട് അവര്‍ എംഎപിക്കുവേണ്ടി ചെയ്ത എല്ലാ സത് പ്രവര്‍ത്തികള്‍ക്കുള്ള നന്ദിയും എംഎപിയുടെ നെടുംതൂണുകളായ കമ്മിറ്റി അംഗങ്ങളോടുള്ള അതിലെല്ലാമുപരി മലയാളി അസോസിയേഷന്‍ പ്രസ്റണ്‍ വിജയമാക്കിയ എല്ലാ അംഗങ്ങള്‍ക്കും എംഎപി സെക്രട്ടറി ജോബി ജേക്കബ് നന്ദി പ്രകാശിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജോയ്സ് ജോസഫിനും കുടുംബത്തിനും ഉപഹാരം നല്‍കി ആദരിച്ചു.

നൂറില്‍പരം സഹൃദയര്‍ പങ്കെടുത്ത ഒമ്പതു മണിക്കൂര്‍ നീണ്ടുനിന്ന എംഎപിയുടെ ഓണാഘോഷം രാത്രി ഒമ്പതോടെ പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​