• Logo

Allied Publications

Europe
ജര്‍മനിയില്‍ ഡബ്ള്യുഎംസി ഒരുക്കിയ തിരുവോണ സൌഹൃദയ കൂട്ടായ്മ ഹൃദ്യമായി
Share
കൊളോണ്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ജര്‍മന്‍ പ്രൊവിന്‍സ് ഒരുക്കിയ തിരുവോണ സൌഹദ കുടുംബ കൂട്ടായ്മ ഗൃഹാതുരത്വം നിറഞ്ഞ ഗതകാല സ്മരണകളോടെ സമുചിതമായി ആഘോഷിച്ചു.

സെപ്റ്റംബര്‍ 13ന് വൈകുന്നേരം അഞ്ചിന് കൊളോണ്‍ റാത്തിലുള്ള സെന്റ് നിക്കോളാസ് ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന തിരുവോണം കുടുംബ കൂട്ടായ്മയില്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളെ കൂടാതെ ഇറ്റലി, ദുബായ്, ഷാര്‍ജ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

ഡബ്ള്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ജോസഫ് കിലിയാന്‍, യൂറോപ്പ് റീജിയണ്‍ പ്രസിഡന്റ് മാത്യു ജയ്ക്കബ്, ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ഗ്രിഗറി മേടയില്‍, ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ബാബു ഇളമ്പാശേരി, പ്രസിഡന്റ് ജോളി എം. പടയാട്ടില്‍, ഫാ. ജോര്‍ജ് തോമസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

ഫാ. ജോസ് വടക്കേക്കര, രശ്മി ചീഫ് എഡിറ്റര്‍ തോമസ് ചക്യാത്ത്, അഡ്വ. ജോബ് കൊല്ലമന, മാത്യു ജയ്ക്കബ്, ജോസഫ് കിലിയാന്‍, ബാബു ഇളമ്പാശേരി, ബേബി ചാലയില്‍, ഫാ. സിബി കാവട്ടു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

ജെയിംസ് പാത്തിക്കന്‍, സെബാസ്റ്യന്‍ കരിമ്പില്‍, തോമസ് ചക്യാത്ത്, ഗ്രിഗറി മോയില്‍, പ്രീതി എരത്തയില്‍, ജോളി പടയാട്ടില്‍ എന്നിവര്‍ ഗാനങ്ങളും ചിനു പടയാട്ടില്‍, ലിസമ്മ ഇളമ്പാശേരി, ത്രേസ്യാക്കുട്ടി, ജോസു കളത്തിപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഓണപാട്ടുകളും അവതരിപ്പിച്ചു. ഹാസ്യരസം തുളുമ്പുന്ന ഫലിതങ്ങളുമായി പോത്തച്ചന്‍ ചക്കുപുരയ്ക്കലും മാത്യു ജയ്ക്കബും ഓണാഘോഷത്തെ കൂടുതല്‍ സജീവമാക്കി. രാജലക്ഷ്മിയും സോമരാജ് പിള്ളയും ഒരുക്കിയ പൂക്കളം ആകര്‍ഷണമായിരുന്നു.

ഗ്രിഗറി മേടയില്‍ നന്ദി പറഞ്ഞു. ജോസഫ് കിലിയാനും ജോസ് തോമസും പരിപാടി മോഡറേറ്റു ചെയ്തു. വാഴയിലയില്‍ വിളമ്പിയ ഓണസദ്യ മലയാളികളുടെ മനസില്‍ മായാത്ത മാധുര്യമായി മാറി.

ചിനു പടയാട്ടില്‍, ലിസമ്മ ഇളമ്പാശേരി, അണ്ണിണിക്കുട്ടി മേടയില്‍, ഗ്രേയ്സി കിലിയാന്‍, ജെമ്മുക്കുട്ടി ചക്കുപുരയ്ക്കല്‍, സിസിലിയാമ്മ തൈപറമ്പില്‍, രാജലക്ഷ്മി, സോമരാജ് പിള്ള, രമണി മാത്യു, ലില്ലിയാമ്മ കൊല്ലമന, ലിസിയാമ്മ താഴിശേരി, ലില്ലി ചക്യാത്ത്, ത്രേസ്യാക്കുട്ടി കളത്തിപറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് ഓണവിഭവങ്ങള്‍ ഒരുക്കിയത്.

പ്രസിദ്ധ ഫോട്ടോ ഗ്രാഫര്‍ ജോണ്‍ മാത്യു ഫോട്ടോ കൈകാര്യം ചെയ്തു. സിദ്ധാര്‍ഥ മുരളീധരന്‍, ജോര്‍ജ്, കോശി, സോമരാജ് പിള്ള, മാത്യു തൈപറമ്പില്‍, ഹര്‍ഷന്‍ താഴിശേരി, സോമി ജയ്ക്കബ് എന്നിവരാണ് രംഗ സംവിധാനം ഒരുക്കിയത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട