• Logo

Allied Publications

Europe
ഇസ്ലാമിക് സ്റ്റേറ്റിന് ജര്‍മനിയില്‍ നിരോധനം
Share
ബര്‍ലിന്‍: സിറിയയിലും ഇറാക്കിലും പിടിമുറുക്കിയ തീവ്രവാദി സംഘം ഇസ്ലാമിക് സ്റേറ്റിന് ജര്‍മനി ഔദ്യോഗികമായി നിരോധനം പ്രഖ്യാപിച്ചു. യൂറോപ്പിനും ഈ സംഘം ഭീഷണിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏതു തരത്തിലുള്ള പ്രവര്‍ത്തനത്തിനും നിരോധനം ബാധകം.

ഇസ്ലാമിക് സ്റേറ്റിന്റ കൊടികള്‍ ഉപയോഗിക്കാനോ ചിഹ്നങ്ങള്‍ ധരിക്കാനോ പത്ര സമ്മേളനങ്ങള്‍ നടത്താനോ പാടില്ലെന്ന് പ്രതിരോധ മന്ത്രി തോമസ് ഡി. മേസ്യര്‍ വ്യക്തമാക്കി. മതത്തെ ക്രിമിനല്‍ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന ഭീകരവാദികളെ ഉദ്ദേശിച്ചാണ് നടപടിയെന്നും വിശദീകരണം.

സര്‍ക്കാര്‍ നടപടി സ്വീകരിച്ചതോടെ, രാജ്യത്തുനിന്ന് ഈ സംഘടനയ്ക്കു നല്‍കുന്ന സംഭാവനകളും നിയമവിരുദ്ധമാകും. സംഘടനയിലേക്ക് റിക്രൂട്ട്മെന്റ് നടത്താനോ യോഗങ്ങള്‍ നടത്താനോ ആശയങ്ങള്‍ പ്രചരിപ്പിക്കാനോ പാടില്ല.

സര്‍ക്കാര്‍ തീരുമാനത്തെ ജര്‍മന്‍ പോലീസ് യൂണിയന്‍ സ്വാഗതം ചെയ്തു. ശരിയായതും അനിവാര്യമായതുമായ തീരുമാനമെന്നാണ് യൂണിയന്‍ നേതാവ് റെയ്നര്‍ വെന്റ് ഇതിനെ വിശേഷിപ്പിച്ചത്. ഇറാക്കിലും സിറിയയിലുമായി മുപ്പതിനായിരത്തോളം പേരാണ് ഇസ്ലാമിക് സ്റേറ്റിനായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നൂറുകണക്കിനു ജര്‍മന്‍കാരും ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.