• Logo

Allied Publications

Europe
'ഉദയം' പ്രകാശനം ചെയ്തു
Share
വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത ഇന്ത്യന്‍ സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്റെ 40ാമത് വാര്‍ഷികത്തോടനുബന്ധിച്ച് 'ഉദയം' എന്ന പേരില്‍ സുവനീര്‍ പ്രസിദ്ധീകരിച്ചു. വിയന്നയിലെ ലീസിഗില്‍ നടന്ന ചടങ്ങില്‍ പദ്മശ്രീ സിസ്റര്‍ സുധാ വര്‍ഗീസ് ആദ്യ കോപ്പി സ്ഥാപക വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യാ കിഴക്കേക്കരയ്ക്ക് നല്‍കി പ്രകാശനകര്‍മം
നിര്‍വഹിച്ചു.

ജോസ് കിഴക്കേകരയുടെ വിയന്ന മലയാളി അസോസിയേഷന്റെ 40 ാമത് വാര്‍ഷികത്തെ ചരിത്ര വ്യാഖ്യാനത്തോടെ തുടങ്ങുന്ന സുവനീറില്‍ കവിത, ചെറുകഥ, പാചകം, ഫലിതം, ആത്മീയം, ഭാരതീയ ചിന്തകള്‍, സാഹിത്യം, കവിത, യാത്രാവിവരണം, അഭിമുഖം എന്നുതുടങ്ങി മാധ്യമരംഗത്തെ ആധുനിക പ്രവണതകള്‍ എല്ലാം തന്നെ 'ഉദയ'ത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

40 വര്‍ഷത്തെ സംഘടനയുടെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ 'ഉദയം' ഒരു നാഴികക്കല്ലായി മാറുന്നു. സുവനിയറിന് ജീവന്‍ നല്‍കുന്നതില്‍ ജോസ് കിഴക്കേക്കര, ആന്റണി പുത്തന്‍പുര, മോനിച്ചന്‍ കളപ്പുരയ്ക്കല്‍, ബീന തുപ്പത്തി, ജോജോ കാവുങ്കല്‍, റജി മേലഴകത്ത്, ജിലു ജോസഫ്, പോള്‍ ബാബു, ബിജു മാളിയേക്കല്‍, ലിമ്യ കളപ്പുരയ്ക്കല്‍, ജി. ബിജു, മേഴ്സി ബാബു, ബേബി തുപ്പത്തി, ജോബി ആന്റണി, ജോര്‍ജ് കക്കാട്ട്, ആനി ബാബു, ജോയി പുത്തന്‍വീട്ടില്‍, ജയിംസ് വടക്കേച്ചിറ, ജാക്സണ്‍ പുല്ലേലി എന്നിവര്‍ വ്യത്യസ്തമേഖലകളിലെ തങ്ങളുടെ ആശയങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നു,

കൂടാതെ ഈ വര്‍ഷത്തെ സംഘടനയുടെ വിനോദയാത്രയുടെ ചിത്രങ്ങള്‍, ഭാരവാഹികളുടെ ചിത്രങ്ങള്‍, 40 ാമത് വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളുടെ ഫോട്ടോകള്‍, വിഎംഎ ഭാരവാഹികളുടെ ചിത്രങ്ങള്‍, കൊച്ചു കൂട്ടുകാരുടെ കാലാ സൃഷ്ടികള്‍, കായികദിന ചിത്രങ്ങള്‍ എന്നിവയെല്ലാം 'ഓം തത് സവിതുര്‍ വരേണ്യം' എന്നാരംഭിക്കുന്ന ഉദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു

രണ്ടു തലമുറകളിലെ സാഹിത്യ സൃഷ്ടികള്‍ അണിനിരത്തുക വഴി വിഎംഎയുടെ സുവനിയര്‍ കമ്മിറ്റി സ്തുതര്‍ഹ്യമായ സേവനം കാഴ്ച്ചവയ്ക്കുന്നുവെന്നുവേണം കരുതാന്‍. ഹൃദ്യമായ എഡിറ്റോറിയലിലൂടെ എഡിറ്റര്‍ സാബു പള്ളിപ്പാട്ടും, ആശംസ സന്ദേശങ്ങള്‍ എഴുതി വിഎംഎ പ്രസിഡന്റ് മാത്യൂസ് കിഴക്കേകരയും ഇന്ത്യന്‍ സ്ഥാനപതി രാജീവ് മിത്രയും ഐസിസി ചാപ്ളിയിന്‍ ഫാ. തോമസ് താണ്ടപ്പള്ളിയും തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.

കഴിഞ്ഞ അഞ്ചു മാസത്തെ അക്ഷീണ പ്രയത്നംകൊണ്ട് പുറത്തിറക്കിയ 'ഉദയം' വിഎംഎയുടേതല്ല മറിച്ച ഓസ്ട്രിയന്‍ മലയാളികളുടെ തന്നെ സാഹിത്യ സാംസ്കാരിക പ്രബുദ്ധതയുടെ നേര്‍പ്രകടനമായി മാറുന്നു. ഇലക്ട്രോണിക് മീഡിയയുടെ കുതിച്ചു പായലില്‍ പുസ്തക വായന എന്താണെന്നു മറന്നു പോകുന്ന മലയാളി സുഹൃത്തുക്കളെ ഉദയം കൂട്ടിക്കൊണ്ടു പോകുന്നു.

സാബു പള്ളിപ്പാട്ടാണ് എഡിറ്റര്‍. ബോര്‍ഡ് അംഗങ്ങളായ റജി മേലഴകത്ത്, ബീന തുപ്പത്തി, സുനീഷ് മുണ്ടിയാനി എന്നിവരും സുവനീറിന് പിന്നില്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​