• Logo

Allied Publications

Europe
പുതിയ മുഖവുമായി പത്തിന്റെ പുതിയ യൂറോ കറന്‍സി 23 ന് എത്തും
Share
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനിലെ 18 രാജ്യങ്ങളുടെ ഏകീകൃത നാണയമായ യൂറോയുടെ പത്തിന്റെ പുതിയ കറന്‍സി സെപ്റ്റംബര്‍ 23 ന് പുറത്തിറങ്ങും. ഈ വര്‍ഷം ജനുവരിയില്‍ പുതിയ കറന്‍സിയുടെ പ്രകാശനം ഇസിബി എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം ഇവ്സ് മെര്‍ഷ് ഫ്രാങ്ക്ഫര്‍ട്ടില്‍ നടത്തിയിരുന്നു.

പത്തിന്റെ നാല് ബില്യന്‍ പുതിയ കറന്‍സികളാണ് അച്ചടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ചാണ് നോട്ടുകള്‍ തയാറാക്കിയിരിക്കുന്നത്. പത്തിന്റെ ആദ്യത്തെ സീരിയല്‍ നോട്ടുകളുടെ ചുവടുപിടിച്ചാണ് പുതിയതിന്റെ രൂപകല്‍പ്പന. എന്നാല്‍ പുതിയത് പ്ളാസ്റിക് നോട്ടാണെന്നു തെറ്റിദ്ധരിക്കുമെങ്കിലും കടലാസിലാണ് അച്ചടിച്ചിരിക്കുന്നത്. പത്തിന്റെ ഒരു നോട്ടു നിര്‍മിക്കാന്‍ എട്ട് സെന്റാണ് ചെലവാകുന്നത്. വ്യാജനോട്ടുകള്‍ക്ക് തടയിടാന്‍ വേണ്ട മുന്‍കരുതലുകള്‍ മുന്നില്‍ക്കണ്ടാണ് പത്തിനെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഈവ്സ് മെര്‍ഷ് പറഞ്ഞു.പത്തിന്റെ 4.3 മില്ല്യാര്‍ഡ് നോട്ടുകളാണ് അച്ചടിച്ചിരിക്കുന്നത്.

1999 ല്‍ യൂറോപ്യന്‍ യൂണിയനില്‍ യൂറോ നടപ്പിലാക്കിയെങ്കിലും നാണയത്തിന്റെ വിനിമയം 2002 ലാണ് ആരംഭിച്ചത്.യൂറോസോണിലെ 18 രാജ്യങ്ങളിലെ 334 മില്യന്‍ പൌരന്മാരാണ് യൂറോയില്‍ വിനിമയം നടത്തുന്നത്. 16 ബില്യണ്‍ യൂറോ കറന്‍സികളാണ് ഇപ്പോള്‍ മാര്‍ക്കറ്റിലുളളത്. പുതിയ പത്തിന്റെയൊപ്പം പഴയ നോട്ടുകളും വിപണിയിലുണ്ടാവുമെന്ന് ഇവ്സ് പറഞ്ഞു. അഞ്ചു മുതല്‍ അഞ്ഞൂറു യൂറോയുടെ (5,10,20,50,100,200,500) നോട്ടുകളാണ് നിലവില്‍ ബാങ്ക് പുറത്തിറക്കിയിട്ടുള്ളത്. ജര്‍മനിയിലെ ബാങ്കുകളുടെ നഗരം എന്നറിയപ്പെടുന്ന ഫ്രാങ്ക്ഫര്‍ട്ടിലാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ (ഇസിബി) ആസ്ഥാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ