• Logo

Allied Publications

Europe
ക്രോയ്ഡോണില്‍ 'ശ്രീ നാരായണ ഗുരുദേവന്‍' നാടകം സെപ്റ്റംബര്‍ 13ന്
Share
ക്രോയ്ഡോണ്‍: സവര്‍ണനെന്നും അവര്‍ണനെന്നും മുദ്രകുത്തപ്പെട്ടു ജാതി, മത ചിന്തകള്‍ കൊണ്ട് കലുഷിതമായിരുന്ന കേരള ജനതയെ നോക്കി ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന് ഉദ്ഘോഷിക്കുക വഴി ലോകമെങ്ങും സമാദരണീയനായ സാമൂഹിക പരിഷ്കര്‍ത്താവ് ശ്രീ നാരായണ ഗുരുവിന്റെ ജീവിത കഥയെ ആസ്പദമാക്കി ശ്രീ നാരായണ ഗുരു മിഷന്‍ ഓഫ് ദി യുകെയുടെ കലാ സാംസ്കാരിക വിഭാഗമായ ഗുരുപ്രഭ അവതരിപ്പിക്കുന്ന പ്രഥമ നാടകം 'ശ്രീ നാരായണ ഗുരുദേവന്‍' ഈ വര്‍ഷത്തെ ഗുരു ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 13ന് (ശനി) ക്രോയ്ഡോണ്‍ ലാന്‍ഫ്രാങ്ക് സ്കൂള്‍ ഹാളില്‍ അരങ്ങേറും.

ഗുരുദേവ ചരിത്രത്തേയും ജീവിതത്തേയും ആസ്പദമാക്കി നിരവധി നാടകങ്ങള്‍ ഇതിനു മുമ്പും യുകെയില്‍ അവതരിപ്പിച്ചിട്ടുണ്െടങ്കിലും അതില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു കഥയാണ് ശ്രീ നാരായണ ഗുരു ദേവന്‍ എന്ന നാടകത്തിനു പറയുവാനുള്ളത്.

അറിവും വിദ്യാഭ്യാസവും ക്ഷേത്ര ദര്‍ശനം പോലും മേല്‍ജാതിക്കാര്‍ക്ക് മാത്രമേ ആകാവൂ എന്ന ആചാരം കുടികൊണ്ടിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടാനാശാന്റെയും കുട്ടിയമ്മയുടേയും പുത്രനായി ജനിക്കുന്ന നാണുവിനു വിശേഷണങ്ങള്‍ ഏറെയായിരുന്നു. വിദ്യ കൊണ്ടും,അറിവ് കൊണ്ടും മാത്രമേ തനിക്കു ചുറ്റും നടക്കുന്ന ദുഷിച്ച ജാതി വ്യവസ്ഥകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനാകൂ എന്ന് കുട്ടിക്കാലത്ത് തന്നെ മനസിലുറപ്പിക്കുകയും പില്‍കാലത്ത് ആ പാതയിലൂടെ സഞ്ചരിച്ചു നിസഹായ ജനതതിക്കായി സമത്വത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും പുതിയ സമവാക്യങ്ങള്‍ രചിച്ച് കേരളത്തിന്റെ മുഖച്ഛായ മാറ്റുകയും ചെയ്ത വിപ്ളവകാരിയുടെ കഥ പറയുന്ന നാടകമാണ് ശ്രീ നാരായണ ഗുരുദേവന്‍.

ക്ഷേത്രവും ദൈവവും ഏവര്‍ക്കും തുല്യമെന്ന് സധ്യര്യം വിളിച്ചോതി ജാതി മത ഭേദമില്ലാതെ പ്രാര്‍ഥിക്കുവാന്‍ അരുവിക്കരയില്‍ ശിവ പ്രതിഷ്ഠ നടത്തി മലയാളി മണ്ണിനെ ധന്യമാക്കിയ ദേവതുല്യനായ ശ്രീ നാരായണ ഗുരുവിന്റെ സാമൂഹിക പരിവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ മഹാത്മാ ഗാന്ധിയും വിശ്വ കവി ടാഗോറും ഗുരുവിനെ സന്ദര്‍ശിക്കുന്നത് വരെയുള്ള ചരിത്രം ഈ നാടകത്തിലൂടെ ഗുരുപ്രഭ പ്രേക്ഷക സമക്ഷം സമര്‍പ്പിക്കുന്നു.

യുകെയിലെ അമേച്വര്‍, പ്രൊഫഷണല്‍ നാടകങ്ങളിലൂടെ നാടക പ്രേമികള്‍ക്ക് സുപരിചിതനായ എസ്.വിജയകുമാര്‍, ദൂരദര്‍ശന്‍ ടെലിവിഷന്‍ സീരിയലുകളിലൂടേയും പ്രൊഫഷണല്‍ നാടകങ്ങളിലൂടേയും പ്രശസ്തനായ സുരേഷ് പൌര്‍ണമി, സതീഷ്,സുരേഷ്കുമാര്‍ ഗംഗാധരന്‍ (തമ്പി), അജിത് പിള്ള,പവിത്രന്‍ ദാമോദരന്‍, ബ്രൂണോ വില്‍ഫ്രെഡ്, പുഷ്പ സജീവ്, ബീന പുഷ്കാസ്, മല്ലിക രാജന്‍, മധു പിള്ള, ജോയ് മാധവന്‍, കീര്‍ത്തി സോമരാജ്, വത്സന്‍ കൃഷ്ണന്‍, സന്ദീപ് സുന്ദരേസ്, സുദര്‍ശനന്‍ കുട്ടപ്പന്‍, അരുണ്‍, സി.കെ.സുജാത് എന്നിവര്‍ക്കൊപ്പം മലയാള ഭാഷ അന്യം നിന്ന് കൊണ്ടിരിക്കുന്ന യുവ തലമുറക്കൊരപവാദമായി മാസ്റര്‍ പ്രണവ് പിള്ള, മേബല്‍ ബിജു ജോസഫ്, പാര്‍വതി അഭിലാഷ്, അര്‍ജുന്‍ ജോയ്, കര്‍ണാ ജോയ് തുടങ്ങിയ ബാല താരങ്ങളും ഈ നാടകത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.

മുഹാദ് വെമ്പായത്തിന്റെ രചനക്ക് മണമ്പൂര്‍ പ്രസാദ് സാങ്കേതിക സഹായവും എസ്.വിജയകുമാര്‍, കെ.നാരായണന്‍, അഭിലാഷ് സുധാകരന്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ശ്രീനാരായണ ഗുരുദേവന്‍ വേദിയില്‍ അവതരിപ്പിക്കുന്നത് ശ്രീ നാരായണ ഗുരു മിഷന്‍ ഓഫ് ദി യുകെ ആണ്.

ഢഋചഡഋ :ഠവല അൃരവയശവീുെ ഘമിളൃമിര ടരവീീഹ, ങശരേവമാ ഞീമറ, ഇൃീ്യറീി, ഇഞ9 3അആ.

റിപ്പോര്‍ട്ട്: കെ. നാരായണന്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട